Central University of Kerala Recruitment 2026 Apply for Laboratory Assistant and Computer Operator Posts. 
Career

കേരള സെൻട്രൽ സർവകലാശാലയിൽ അവസരം; ലബോറട്ടറി അസിസ്റ്റന്റ്, കംപ്യുട്ടർ ഓപ്പറേറ്റർ ഒഴിവ്

ബിരുദവും പ്രവൃത്തിപരിചയം ഉള്ളവർക്ക് ആണ് അവസരം. പരമാവധി 32 വയസ്സ് വരെയുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് ജൂലൈ 26 വരെ അപേക്ഷിക്കാം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കേരള സെൻട്രൽ സർവകലാശാല ( CUK) കരാർ അടിസ്ഥാനത്തിൽ ലബോറട്ടറി അസിസ്റ്റന്റ്, കംപ്യുട്ടർ ഓപ്പറേറ്റർ തസ്തികകളിൽ നിയമനം നടത്തുന്നു. ആകെ 6 ഒഴിവുകളാണുള്ളത്. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദവും പ്രവൃത്തിപരിചയം ഉള്ളവർക്ക് ആണ് അവസരം. പരമാവധി 32 വയസ്സ് വരെയുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് ജൂലൈ 26 വരെ അപേക്ഷിക്കാം.

ഒഴിവുകളും വിദ്യാഭ്യാസ യോഗ്യതയും

1.ലബോറട്ടറി അസിസ്റ്റന്റ് – 5 ഒഴിവുകൾ

  • ബി.എസ്.സി. (ഓണേഴ്‌സ്) ബയോളജി – 1 ഒഴിവ്

  • എം.എസ്.സി. പ്ലാന്റ് സയൻസ് – 1 ഒഴിവ്

  • എം.എസ്.സി. മൈക്രോബയോളജി – 1 ഒഴിവ്

  • സെൻട്രൽ ഇൻസ്ട്രുമെന്റേഷൻ ഫെസിലിറ്റി (CIF) – 1 ഒഴിവ്

  • ബി.എസ്.സി. ഫിസിക്സ് (സെമികണ്ടക്ടർ) – 1 ഒഴിവ്

  • കരാർ കാലാവധി: 179 ദിവസം

  • ശമ്പളം: ₹23,360 പ്രതിമാസം

വിദ്യാഭ്യാസ യോഗ്യത

  • സയൻസിൽ ബിരുദം (Bachelor's Degree in Science) അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം.

  • അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ 3 വർഷത്തെ ഡിപ്ലോമ.

അഭികാമ്യ യോഗ്യത:

  • അക്കാദമിക് സ്ഥാപനത്തിലോ ഗവേഷണ സ്ഥാപനത്തിലോ ഉള്ള ലബോറട്ടറിയിൽ 2 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കുന്നവർക്ക് മുൻഗണന ലഭിക്കും.

കംപ്യുട്ടർ ഓപ്പറേറ്റർ – 1 ഒഴിവ്

അംഗീകൃത സർവകലാശാലയിലോ സ്ഥാപനത്തിലോ നിന്ന് താഴെ പറയുന്ന ഏതെങ്കിലും ഒരു യോഗ്യത ഉണ്ടായിരിക്കണം:

  • കംപ്യുട്ടർ സയൻസിൽ 3 വർഷത്തെ ഡിപ്ലോമ, അല്ലെങ്കിൽ

  • ബി.എസ്.സി. കംപ്യുട്ടർ സയൻസ്, അല്ലെങ്കിൽ

  • ബാച്ചിലർ ഓഫ് കംപ്യുട്ടർ ആപ്ലിക്കേഷൻസ് (BCA), അല്ലെങ്കിൽ

  • ബി.ഇ./ബി.ടെക്. (കംപ്യുട്ടർ സയൻസ്), അല്ലെങ്കിൽ

  • മാസ്റ്റർ ഓഫ് കംപ്യുട്ടർ ആപ്ലിക്കേഷൻസ് (MCA), അല്ലെങ്കിൽ

  • കംപ്യുട്ടർ സയൻസ് അല്ലെങ്കിൽ ഇൻഫർമേഷൻ ടെക്‌നോളജി (ഐ.ടി.) മേഖലയിലെ തത്തുല്യ ബിരുദം.

പ്രായപരിധി

  • പരമാവധി: 32 വയസ്സ്

  • സർക്കാർ ചട്ടങ്ങൾ പ്രകാരം പ്രായ ഇളവ് ലഭിക്കും.

ശമ്പളം

  • 23,360 രൂപ പ്രതിമാസം

തെരഞ്ഞെടുപ്പ് രീതി

താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റയും (CV) വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയ രേഖകളുടെ സ്കാൻ ചെയ്ത പകർപ്പുകൾ ഒരൊറ്റ PDF ഫയലാക്കി contract.engage@cukerala.ac.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.cukerala.ac.in/EventDetails?Id=4061

Central University of Kerala Recruitment 2026 Apply for Laboratory Assistant and Computer Operator Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരിക്കലും മറക്കില്ല'; തീ വിഴുങ്ങിയ ടാങ്കറില്‍ നിന്ന് ജീവനക്കാരെ രക്ഷപ്പെടുത്തിയ ഇന്ത്യക്ക് നന്ദി അറിയിച്ച് ചൈന

ഓഹരി മൂല്യം 121 കോടി രൂപ വരെ; എസ്ബിഐ മ്യൂച്ചല്‍ ഫണ്ട് ഐപിഒയില്‍ കോളടിച്ച് 13 ജീവനക്കാര്‍; കോടിപതികള്‍

'പെണ്‍കോന്തന്‍ ഭര്‍ത്താവിന്റേയും അവളുടേയും സ്ഥിരം കലാപരിപാടി'; ജോജു പറഞ്ഞ നടനെക്കുറിച്ച് സൂചന നല്‍കി ലക്ഷ്മി

കൊച്ചുമകളെ ക്രൂരമായി പീഡിപ്പിച്ച ഭർതൃപിതാവിനെതിരെ പെൺകുട്ടിയുടെ അമ്മയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

'ഞാൻ അദ്ദേഹത്തെ കണ്ടില്ലല്ലോ?'; ടാറ്റ പ്രതിനിധികളുമായുള്ള ചർച്ചയുടെ ചിത്രം പുറത്തു വന്നില്ലേയെന്ന് മുഖ്യമന്ത്രി