Cochin Port Authority Invites Applications for 25 Marine Department Posts 
Career

കൊച്ചിൻ പോർട്ടിൽ അവസരം, മറൈൻ ക്രൂ ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത

രണ്ട് വർഷത്തേക്കാണ് നിയമനം. പ്രകടനത്തിന്റെയും സ്ഥാപനത്തിന്റെ ആവശ്യകതയുടെയും അടിസ്ഥാനത്തിൽ കാലാവധി നീട്ടാനും സാധ്യതയുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കൊച്ചിൻ പോർട്ട് അതോറിറ്റി (Cochin Port Authority) മെറൈൻ വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് വർഷത്തേക്കാണ് നിയമനം. പ്രകടനത്തിന്റെയും സ്ഥാപനത്തിന്റെ ആവശ്യകതയുടെയും അടിസ്ഥാനത്തിൽ കാലാവധി നീട്ടാനും സാധ്യതയുണ്ട്. ആകെ 25 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അപേക്ഷകൾ ഓൺലൈൻ വഴി സമർപ്പിക്കണം. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 15, 2026 വൈകിട്ട് 5 മണി.

ഒഴിവുകൾ

1. സീമാൻ ഗ്രേഡ് II- 3

  • പത്താം ക്ലാസ് വിജയം.

  • ഹാർബർ ക്രാഫ്റ്റ് റൂൾസ് / ഐ.വി ആക്ട് പ്രകാരമുള്ള സ്രാങ്ക് (Serang) / സെക്കൻഡ് ക്ലാസ് മാസ്റ്റർ / ഫസ്റ്റ് ക്ലാസ് മാസ്റ്റർ സർട്ടിഫിക്കറ്റ് .

  • STCW കൺവെൻഷൻ റെഗുലേഷൻ II/4 പ്രകാരമുള്ള COP (Rating forming part of Navigational Watch).

  • സാധുവായ ബേസിക് STCW കോഴ്സ് സർട്ടിഫിക്കറ്റുകൾ.

  • ഹാർബർ ക്രാഫ്റ്റ് റൂൾസ് / ഐ.വി ആക്ട് / എം.എസ് ആക്ട് പ്രകാരമുള്ള ഉയർന്ന ഗ്രേഡ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മുൻഗണന.

  • സ്രാങ്ക് അല്ലെങ്കിൽ ഉയർന്ന റാങ്കിൽ കുറഞ്ഞത് 2 വർഷത്തെ പരിചയം. ഡ്രെഡ്ജർ (Dredger) പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.

  • ശമ്പളം: പ്രതിമാസം ₹35,000/-

ജൂനിയർ സൂപ്പർവൈസർ (മറൈൻ ക്രെയിൻസ്) - 4

  • ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ പാസായിരിക്കണം.

  • ഡ്രഡ്ജർ മേഖലയിലെ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന.

  • പരമാവധി പ്രായം 60 വയസ്സ്

  • ശമ്പളം: ₹35,000

സീമാൻ ഗ്രേഡ് III -1

  • പത്താം ക്ലാസ് വിജയം.

  • സാധുവായ ബേസിക് STCW കോഴ്സ് സർട്ടിഫിക്കറ്റുകൾ.

  • ഹാർബർ ക്രാഫ്റ്റ് റൂൾസ് / ഐ.വി ആക്ട് / എം.എസ് ആക്ട് പ്രകാരമുള്ള സ്രാങ്ക് അല്ലെങ്കിൽ അതിനു മുകളിലുള്ള സർട്ടിഫിക്കറ്റ് .

  • TCW കൺവെൻഷൻ റെഗുലേഷൻ II/4 പ്രകാരമുള്ള COP സർട്ടിഫിക്കറ്റ്.

  • ഫ്ലോട്ടിംഗ് ക്രാഫ്റ്റിൽ സീമാൻ ആയി കുറഞ്ഞത് 2 വർഷത്തെ പരിചയം. ഡ്രെഡ്ജർ (Dredger) പരിചയമുള്ളവർക്ക് മുൻഗണന.

  • ശമ്പളം: പ്രതിമാസം ₹30,000/-

വിഞ്ച് ഓപ്പറേറ്റർ- 4

  • പത്താം ക്ലാസ് വിജയം.

  • സാധുവായ ബേസിക് STCW കോഴ്സ് സർട്ടിഫിക്കറ്റുകൾ.

  • ഹാർബർ ക്രാഫ്റ്റ് റൂൾസ് / ഐ.വി ആക്ട് പ്രകാരമുള്ള സ്രാങ്ക് (Serang) അല്ലെങ്കിൽ അതിനു മുകളിലുള്ള സർട്ടിഫിക്കറ്റ്.

  • ഫ്ലോട്ടിംഗ് ക്രാഫ്റ്റിൽ സീമാൻ ആയി കുറഞ്ഞത് 2 വർഷത്തെ പരിചയം. ഡ്രെഡ്ജർ (Dredger) പരിചയമുള്ളവർക്ക് മുൻഗണന.

  • ശമ്പളം: പ്രതിമാസം ₹30,000/-

എഞ്ചിൻ ഫിറ്റർ- 2

  • പത്താം ക്ലാസ് വിജയം.

  • STCW Reg.III/4 പ്രകാരമുള്ള എഞ്ചിൻ റൂം വാച്ച് കീപ്പിംഗ് സർട്ടിഫിക്കറ്റ്.

  • മർച്ചന്റ് ഷിപ്പുകളിൽ ഫിറ്റർ ആയി ജോലി ചെയ്തവർക്കും ഡ്രെഡ്ജർ പരിചയമുള്ളവർക്കും മുൻഗണന ലഭിക്കും.'

  • ശമ്പളം: പ്രതിമാസം ₹30,000/-

ജിപി ക്രൂ - 9

  • പത്താം ക്ലാസ് വിജയം.

  • നീന്തൽ പരീക്ഷ വിജയിക്കണം.

  • സാധുവായ ബേസിക് STCW സർട്ടിഫിക്കറ്റുകൾ.

  • സീമാൻ/ജിപി റേറ്റിംഗ് പ്രീ-സീ ട്രെയിനിംഗ് അല്ലെങ്കിൽ ഹാർബർ ക്രാഫ്റ്റ് റൂൾസ്/ഐ.വി ആക്ട് പ്രകാരമുള്ള ഉയർന്ന സർട്ടിഫിക്കറ്റ്.

  • ഫ്ലോട്ടിംഗ് ക്രാഫ്റ്റിൽ സീമാൻ ആയി കുറഞ്ഞത് 2 വർഷത്തെ പരിചയം. ഡ്രെഡ്ജർ പരിചയമുള്ളവർക്ക് മുൻഗണന.

  • ശമ്പളം: പ്രതിമാസം ₹29,000/-

കുക്ക് - 1

  • പത്താം ക്ലാസ് വിജയം.

  • സാധുവായ ബേസിക് STCW കോഴ്സ് സർട്ടിഫിക്കറ്റുകൾ.

  • മാരിടൈം കാറ്ററിംഗ് സർട്ടിഫിക്കറ്റ് (Maritime Catering Certificate).

  • പാചകത്തിൽ 1 വർഷത്തെ പരിചയം.

  • ഡ്രെഡ്ജർ പരിചയമുള്ളവർക്ക് മുൻഗണന.

  • ശമ്പളം: പ്രതിമാസം ₹29,000/-

ഡെക്ക് ഹാൻഡ് -1

  • പത്താം ക്ലാസ് വിജയം.

  • സാധുവായ ബേസിക് STCW കോഴ്സ് സർട്ടിഫിക്കറ്റുകൾ.

  • ഡ്രെഡ്ജർ ജോലിയിൽ പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.

  • ശമ്പളം: പ്രതിമാസം ₹27,500/-

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://cochinport.gov.in/Careers

Cochin Port Authority Invites Applications for 25 Marine Department Posts,

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയോധ്യയിലെ കോടികളുടെ കൊള്ള: പ്രധാനമന്ത്രി റിപ്പോര്‍ട്ട് തേടി, ട്രസ്റ്റിന്റെ അധികാരങ്ങള്‍ മരവിപ്പിച്ചു, ക്ഷേത്രത്തിന്റെ ചുമതല കലക്ടര്‍ ഏറ്റെടുത്തു

'14 വര്‍ഷം അവള്‍ ഒന്നുമില്ലാതെ വീട്ടിലിരുന്നു, 'സൂപ്പര്‍ സ്റ്റാര്‍' വിളി മഞ്ജുവിന് ഇഷ്ടമല്ല'; കൂട്ടുകാരിയെക്കുറിച്ച് സംയുക്ത വര്‍മ

കൈയില്‍ 100 രൂപ ഉണ്ടോ?, 15 വര്‍ഷം കൊണ്ട് ലക്ഷങ്ങള്‍ സമ്പാദിക്കാം; അറിയാം എസ്‌ഐപി 'മാജിക്'

ഇന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കില്ലേ? പരിശീലകൻ മൗനത്തിൽ!

അഞ്ചു കോടി രൂപ കൊണ്ട് റിട്ടയര്‍മെന്റ് ജീവിതം അടിച്ചു പൊളിക്കാന്‍ കഴിയുമോ?, ഭാവിയില്‍ ഇത് പോരെന്ന് വിദഗ്ധര്‍; അറിയാം കാരണങ്ങള്‍