കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ അപ്രന്റീസ് തസ്തികയിൽ നിയമനം നടത്തുന്നു. സിവിൽ എഞ്ചിനീയറിങ് ഡിപ്ലോമ, ബി.ഇ,ബി.ടെക് യോഗ്യതയുള്ളവർക്ക് ആണ് അവസരം. ആകെ 20 ഒഴിവുകളാണ് ഉള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 01.
സിവിൽ എഞ്ചിനീയറിങ് ഡിപ്ലോമ: 10 ഒഴിവുകൾ
സിവിൽ എഞ്ചിനീയറിങ് ബി.ഇ,ബി.ടെക്: 10 ഒഴിവുകൾ
സിവിൽ എഞ്ചിനീയറിങിൽ ഡിപ്ലോമ, ബി.ഇ,ബി.ടെക് എന്നീ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് ആണ് അവസരം.
അപേക്ഷകരുടെ പ്രായ പരിധി 18 മുതൽ 24 വയസ് വരെയാണ്.
വിദ്യാഭ്യാസ യോഗ്യത നേടിയ ശേഷം ഒരു വർഷമോ അതിൽ കൂടുതലോ പരിശീലനമോ ജോലിപരിചയമോ നേടിയവർക്ക് അപ്രന്റീസായി നിയമനം ലഭിക്കില്ല.
ശമ്പളം
സിവിൽ എഞ്ചിനീയറിങ് ഡിപ്ലോമ കഴിഞ്ഞവർക്ക് 13,000 രൂപയും സിവിൽ എഞ്ചിനീയറിങ് ബി.ഇ,ബി.ടെക് കഴിഞ്ഞവർക്ക് 15,000 രൂപയുമാണ് ശമ്പളം.
തിരഞ്ഞെടുപ്പ്
വിദ്യാഭ്യാസ യോഗ്യതയിൽ നേടിയ മാർക്കിന്റെ ശതമാനത്തിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യും. തുടർന്ന് സർട്ടിഫിക്കറ്റ് പരിശോധനയും മെഡിക്കൽ ഫിറ്റ്നസ് പരിശോധനയും ഉണ്ടാകും.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://cochinport.gov.in/uploads/tenderfile/careerfile120260921112705.pdf
https://cochinport.gov.in/uploads/tenderfile/careerfile120260921112726.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates