Cochin Shipyard Recruitment 2026 139 Graduate and Diploma Apprentice Vacancies ai image
Career

കൊച്ചിൻ ഷിപ്പ്‌യാർഡിൽ അവസരം; 139 ഒഴിവുകൾ, ഡിപ്ലോമ, ബിരുദം യോഗ്യതകൾ, ഇപ്പോൾ അപേക്ഷിക്കാം!

തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് സ്റ്റൈപ്പന്റ് ലഭിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 1.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ (CSL) അപ്രന്റീസ്ഷിപ്പിന് അവസരം. ഗ്രാജ്വേറ്റ് അപ്രന്റീസ്, ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റീസ് തസ്തികകളിൽ ആയി 139 ഒഴിവുകളാണ് ഉള്ളത്. ഒരു വർഷമാണ് പരിശീലന കാലാവധി. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് സ്റ്റൈപ്പന്റ് ലഭിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 1.

ഗ്രാജ്വേറ്റ് അപ്രന്റീസ് ഒഴിവുകൾ

  • മെക്കാനിക്കൽ എഞ്ചിനീയറിങ്: 22 സീറ്റുകൾ

  • ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്: 12 സീറ്റുകൾ

  • സിവിൽ എഞ്ചിനീയറിങ്: 6 സീറ്റുകൾ

  • ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്: 5 സീറ്റുകൾ

  • കംപ്യുട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി: 4 സീറ്റുകൾ

  • ഫയർ & സേഫ്റ്റി എഞ്ചിനീയറിങ്: 4 സീറ്റുകൾ

  • മറൈൻ എഞ്ചിനീയറിങ്: 4 സീറ്റുകൾ

  • നേവൽ ആർക്കിടെക്ചർ & ഷിപ്പ്ബിൽഡിങ്: 4 സീറ്റുകൾ

ഡിപ്ലോമ അപ്രന്റീസ്

  • മെക്കാനിക്കൽ എഞ്ചിനീയറിങ്: 23 സീറ്റുകൾ

  • ഇലക്ട്രിക്കൽ എഞ്ചിനീയറിങ്: 15 സീറ്റുകൾ

  • സിവിൽ എഞ്ചിനീയറിങ്: 13 സീറ്റുകൾ

  • കൊമേഴ്സ്യൽ പ്രാക്ടീസ് : 10 സീറ്റുകൾ

  • ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്: 8 സീറ്റുകൾ

  • കംപ്യുട്ടർ എഞ്ചിനീയറിങ്: 5 സീറ്റുകൾ

  • ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി: 4 സീറ്റുകൾ

  • ആകെ ഡിപ്ലോമ ഒഴിവുകൾ: 78 സീറ്റുകൾ

ഗ്രാജ്വേറ്റ് അപ്രന്റീസ്

  • ആകെ സീറ്റുകൾ: 61

  • പ്രതിമാസ സ്റ്റൈപ്പൻഡ്: 15,000 രൂപ

  • യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ നേടിയ എഞ്ചിനീയറിങ് ബിരുദം (B.E. / B.Tech).

  • വിഭാഗങ്ങൾ: ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ, സിവിൽ, കംപ്യുട്ടർ സയൻസ്/ഐടി, ഫയർ & സേഫ്റ്റി, മറൈൻ, നേവൽ ആർക്കിടെക്ചർ

ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റീസ്

  • ആകെ സീറ്റുകൾ: 78.

  • പ്രതിമാസ സ്റ്റൈപ്പൻഡ്: 13,000 രൂപ.

  • വിഭാഗങ്ങൾ: ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ, സിവിൽ, കംപ്യുട്ടർ, കൊമേഴ്സ്യൽ പ്രാക്ടീസ്

  • എഞ്ചിനീയറിങ് വിഭാഗങ്ങൾക്ക് : ബന്ധപ്പെട്ട വിഷയത്തിൽ സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്നിക്കൽ എജ്യുക്കേഷൻ അല്ലെങ്കിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള എഞ്ചിനീയറിങ് ഡിപ്ലോമ.

  • കൊമേഴ്സ്യൽ പ്രാക്ടീസ് : സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഡിപ്ലോമ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ്.

മറ്റ് പ്രധാന നിബന്ധനകൾ

  • 2022, 2023, 2024, 2025, 2026 വർഷങ്ങളിൽ പഠിച്ചിറങ്ങിയവർക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ.

  • അപേക്ഷകർ കേരളത്തിൽ സ്ഥിരതാമസക്കാരായവർ (Domicile of Kerala) ആയിരിക്കണം.

  • മുൻപോ നിലവിലോ ഏതെങ്കിലും സർക്കാർ/പൊതുമേഖല/സ്വകാര്യ സ്ഥാപനങ്ങളിൽ അപ്രന്റീസ്ഷിപ്പ് ചെയ്തവർക്ക് അപേക്ഷിക്കാൻ അർഹതയില്ല.

  • തത്തുല്യമായ മറ്റ് യോഗ്യതകൾ ഉള്ളവർ അതത് അതോറിറ്റിയിൽ നിന്നുള്ള തുല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

തെരഞ്ഞെടുപ്പ് രീതി

അപേക്ഷകരുടെ ബിരുദ/ഡിപ്ലോമ പരീക്ഷകളിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. മാർക്ക് തുല്യമായി വന്നാൽ പ്രായക്കൂടുതൽ ഉള്ളവർക്ക് മുൻഗണന നൽകും. അപേക്ഷകൾ nats.education.gov.in എന്ന പുതിയ നാഷണൽ അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗ് സ്കീം (NATS) പോർട്ടൽ വഴി ഓൺലൈനായി സമർപ്പിക്കണം.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://cochinshipyard.in/uploads/career/afd6b02aeff840cd040835d58aa059b4.pdf

Cochin Shipyard Recruitment 2026 139 Graduate and Diploma Apprentice Vacancies

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആന്റോ പുറത്ത്, അന്തിമ പട്ടികയില്‍ കുഴല്‍നാടനും; ആരാകും കെപിസിസി പ്രസിഡന്റ്?

ആനപ്രേമികളുടെ പ്രിയപ്പെട്ട രാമകൃഷ്ണ ഗുപ്തൻ അന്തരിച്ചു; വിജയ്‌യെയും പാറുക്കുട്ടിയമ്മയേയും തനിച്ചാക്കി മടക്കം

കുട്ടികളുടെ കണ്ണീരിൽ എഴുതപ്പെട്ട ഒരു ജനതയുടെ മൗനചരിത്രം!

വേദന ഉള്ളിലൊതുക്കി, ലയണല്‍ മെസി കളിക്കളത്തില്‍ തിരിച്ചെത്തി; കരഘോഷത്തോടെ വരവേല്‍പ്

സിവിൽ സപ്ലൈസ് വകുപ്പിൽ അവസരം: റിസർച്ച് ഓഫീസർ, അസിസ്റ്റന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവുകൾ; എല്ലാ ജില്ലകളിലും ഒഴിവ്