പാലക്കാട് കഞ്ചിക്കോട് സ്ഥിതി ചെയ്യുന്ന ഫ്ലൂയിഡ് കൺട്രോൾ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (FCRI) വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. റിസർച്ച് എഞ്ചിനീയർ, ജൂനിയർ റിസർച്ച് എഞ്ചിനീയർ തസ്തികകളിലായി ആകെ 19 ഒഴിവുകളാണുള്ളത്. മെക്കാനിക്കൽ, സിവിൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ് ബിരുദമുള്ളവർക്ക് ആണ് അവസരം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 24.
ഒഴിവുകൾ: 4
ശമ്പളം: Level-10 (7th CPC) – 56,100 – 1,77,500 രൂപ
വിദ്യാഭ്യാസ യോഗ്യത: മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദം.
പ്രവൃത്തിപരിചയം: ബന്ധപ്പെട്ട മേഖലയിൽ 5 വർഷത്തെ പരിചയം, അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ പി.ജി. ബിരുദവും 3 വർഷത്തെ പ്രവൃത്തിപരിചയവും.
പ്രായപരിധി: 35 വയസ്
2. ജൂനിയർ റിസർച്ച് എഞ്ചിനീയർ
ഒഴിവുകൾ: 15
ബ്രാഞ്ച് തിരിച്ചുള്ള ഒഴിവുകൾ:
മെക്കാനിക്കൽ എഞ്ചിനീയറിങ് – 8
സിവിൽ എഞ്ചിനീയറിങ് – 2
ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് – 1
ഇൻസ്ട്രുമെന്റേഷൻ / അപ്ലൈഡ് ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ / ഇൻസ്ട്രുമെന്റേഷൻ & കൺട്രോൾ / ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിങ് – 4
ശമ്പളം: Level-8 (7th CPC) – 47,600 – 1,51,100 രൂപ
വിദ്യാഭ്യാസ യോഗ്യത: ബന്ധപ്പെട്ട എഞ്ചിനീയറിങ് ബ്രാഞ്ചിൽ ബിരുദം.
പ്രായപരിധി: 30 വയസ്
അപേക്ഷകളുടെ സ്ക്രീനിംഗ്: വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം (ബാധകമെങ്കിൽ), പ്രായപരിധി, എന്നിവയുടെ അടിസ്ഥാനത്തിൽ അപേക്ഷകൾ പരിശോധിക്കും. യോഗ്യരായ ഉദ്യോഗാർഥികളെ എഴുത്തുപരീക്ഷയ്ക്ക് ക്ഷണിക്കും.
എഴുത്തുപരീക്ഷ: ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാർഥികൾക്ക് ഓൺലൈൻ MCQ പരീക്ഷ ഉണ്ടായിരിക്കും. 100 ചോദ്യങ്ങൾ, 120 മിനിറ്റ്, ആകെ 400 മാർക്ക്. ശരിയുത്തരത്തിന് 4 മാർക്കും, തെറ്റായ ഉത്തരത്തിന് 1 മാർക്ക് നെഗറ്റീവ് മാർക്കിംഗും ഉണ്ടായിരിക്കും.
അഭിമുഖം: രേഖാ പരിശോധനയ്ക്ക് ശേഷം ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാർഥികളെ പേഴ്സണൽ ഇന്റർവ്യൂവിന് വിളിക്കും. അഭിമുഖം പാലക്കാട് FCRI- യിലോ സ്ഥാപനമറിയിക്കുന്ന മറ്റേതെങ്കിലും കേന്ദ്രത്തിലോ നടത്തും.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക
https://www.fcriindia.com/wp-content/uploads/2026/07/Notification-RE-JRE-R620260722-English.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates