Foreign Medical Graduates Can Apply for Clinical Clerkship and Internship in Kerala by November 1. YUSUF CELIK
Career

വിദേശത്ത് നിന്ന് മെഡിക്കൽ ബിരുദം നേടിയോ? ക്ലിനിക്കൽ ക്ലർക്ക്ഷിപ്പിനും ഇന്റേൺഷിപ്പിനും അപേക്ഷിക്കാം; ലിങ്ക് ഇതാ...

സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾക്കും നാഷണൽ മെഡിക്കൽ കമ്മിഷന്റെ (NMC) മാനദണ്ഡങ്ങൾക്കും അനുസരിച്ചാണ് നടപടികൾ.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കേരളത്തിലെ സർക്കാർ, സ്വാശ്രയ മെഡിക്കൽ കോളജുകളിൽ ക്ലിനിക്കൽ ക്ലർക്ക്ഷിപ്പും ഇന്റേൺഷിപ്പും പൂർത്തിയാക്കുന്നതിനായി വിദേശ മെഡിക്കൽ ബിരുദധാരികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾക്കും നാഷണൽ മെഡിക്കൽ കമ്മിഷന്റെ (NMC) മാനദണ്ഡങ്ങൾക്കും അനുസരിച്ചാണ് നടപടികൾ.

കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA

വിദേശ മെഡിക്കൽ ബിരുദധാരികൾ തങ്ങളുടെ വിശദാംശങ്ങൾ നിർദിഷ്ട ഗൂഗിൾ ഫോമിലൂടെ 2026 നവംബർ 1 വൈകിട്ട് 5 മണിക്കകം സമർപ്പിക്കണം. സർക്കാർ, സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ ക്ലിനിക്കൽ ക്ലർക്ക്ഷിപ്പ്, ഇന്റേൺഷിപ്പ് എന്നിവയ്ക്കുള്ള അപേക്ഷകൾ പരിഗണിക്കുന്നതിനാണ് വിവരങ്ങൾ ശേഖരിക്കുന്നത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ഇതിനകം മെഡിക്കൽ കോളജുകളിൽ ക്ലിനിക്കൽ ക്ലർക്ക്ഷിപ്പ് ആരംഭിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

  • അപേക്ഷയിൽ ആവശ്യപ്പെടുന്ന വിവരങ്ങൾ കൃത്യമായി പൂരിപ്പിക്കണം.

  • ഒന്നിലധികം അപേക്ഷകൾ അനുവദിക്കില്ല.

  • കോളജ് അലോട്ട്മെന്റുമായി ബന്ധപ്പെട്ട് തെറ്റായ തിരഞ്ഞെടുപ്പ് മൂലമുണ്ടാകുന്ന വീഴ്ചകൾക്ക് ഓഫീസ് ഉത്തരവാദിയായിരിക്കില്ല.

  • അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയപരിധി കർശനമായി പാലിക്കണം.

അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ളവർ താഴെ നൽകിയിരിക്കുന്ന ലിങ്കിലൂടെ ഗൂഗിൾ ഫോം പൂരിപ്പിച്ച് ആവശ്യമായ വിവരങ്ങൾ സമർപ്പിക്കണം.

അപേക്ഷാ ലിങ്ക്: https://docs.google.com/forms/d/e/1FAIpQLScb49wG-JByamr4hY7slrzlDvvVw4UKmXk06f7zGWY5jb4gmA/viewform

Foreign Medical Graduates Can Apply for Clinical Clerkship and Internship in Kerala by November 1.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്‌പെയിനില്‍ അതിവേഗത്തില്‍ പാഞ്ഞെത്തിയ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; 46 പേര്‍ മരിച്ചു; വിഡിയോ

'വൈഭവിന് വേണ്ടി ഓപ്പണിങ് സ്ഥാനം ത്യജിച്ചു, സഞ്ജു മികച്ച വ്യക്തിത്വം'; പുകഴ്ത്തി അഭിഷേക് ശർമ

ചൊക്രമുടിയിൽ സർക്കാരിന് തിരിച്ചടി: പട്ടയം റദ്ദാക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി

'ദുൽഖർ അന്ന് കാണിച്ചത് വളർത്തു​ഗുണം, അതിനൊരുപാട് പൈസയൊന്നും വേണ്ട'; പ്രശംസിച്ച് മേജർ രവി

RRB: വിജ്ഞാപനമെത്തി... 1250 സ്റ്റേഷൻ മാസ്റ്റർ ഒഴിവുകൾ; എങ്ങനെ അപേക്ഷിക്കാം?