careerprayanam Portal to learn about further study and career fields, 6,687 career guides to help students  careerprayanam potral
Career

തുടർപഠന, തൊഴിൽ മേഖലകളെ കുറിച്ച് അറിയാൻ കരിയർ പ്രയാണം പോർട്ടൽ, വിദ്യാർത്ഥികളുടെ സഹായത്തിനായി 6,687 കരിയർ ഗൈഡുമാർ

കേരള മീഡിയ അക്കാദമിയുടെ ന്യൂമീഡിയ ആൻഡ് ഡിജിറ്റൽ ജേണലിസം ഡിപ്ളോമ കോഴ്സിലേക്ക് (ഈവനിങ് ബാച്ച്) അപേക്ഷ ക്ഷണിച്ചു

സമകാലിക മലയാളം ഡെസ്ക്

സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് കരിയർ ഗൈഡൻസ് ആന്റ് അഡോളസന്റ് കൗൺസലിങ്ങ് സെല്ലിന്റെ നേതൃത്വത്തിൽ തുടർപഠന, തൊഴിൽ മേഖലകളെ കുറിച്ച് വിദ്യാർത്ഥികൾക്ക് വ്യക്തമായ ധാരണ നൽകാൻ 'കരിയർ പ്രയാണം' എന്ന പേരിൽ കരിയർ ഗൈഡൻസ് പോർട്ടൽ ആരംഭിച്ചു.

യൂണിസെഫിന്റെ സാമ്പത്തിക സഹായത്തോടെ സംസ്ഥാനത്തെ വിവിധ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ പ്രവർത്തിക്കുന്ന, കരിയർ ഗൈഡുമാരാണ് ഇതിനാവശ്യമായ എല്ലാ വിവരങ്ങളും തയ്യാറാക്കി നൽകിയത്.

വിദ്യാഭ്യാസ വകുപ്പ് തന്നെ വിദഗ്ധ പരിശീലനം നൽകിയിട്ടുള്ള കരിയർ‍ ​ഗൈഡുമാരാണ് ഇത് ചെയ്തിട്ടുള്ളത്. കൈറ്റാണ് ഇതിന്റെ സോഫ്റ്റ് വെയ‍ർ തയ്യാറാക്കിയത്.

24 തൊഴിൽ മേഖലകളിലായി 407ഓളം തൊഴിലുകളാണ് ഒന്നാംഘട്ടത്തിൽ ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 877 പ്രീമിയർ സ്ഥാപനങ്ങൾ, രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട 969 തൊഴിലുടമകൾ എന്നീ വിവരങ്ങൾ പോർട്ടലിൽ ലഭ്യമാണ്.

ഓരോ തൊഴിലിന്റെയും യോഗ്യത, കോഴ്സുകൾ, സ്ഥാപനങ്ങൾ, വേണ്ട നൈപുണികൾ, ഉത്തരവാദിത്തങ്ങൾ, ഉന്നതപഠന സാധ്യതകൾ, മേഖലയിലെ പ്രഗൽഭരായ വ്യക്തിത്വങ്ങൾ എന്നിവയൊക്കെ പോർട്ടലിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

അഡ്മിഷനുമായി ബന്ധപ്പെട്ട അറിയിപ്പുകൾ, എൻട്രൻസ് പരീക്ഷകൾ, സ്‌കോളർഷിപ്പുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പോർട്ടലിൽ ലഭ്യമാണ്.

കുട്ടികളെ ഓർമ്മപ്പെടുത്താനായി അഡ്മിഷൻ, എൻട്രൻസ് പരീക്ഷകൾ, സ്‌കോളർഷിപ്പുകൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെ സംശയങ്ങൾ ദൂരികരിക്കുന്നതിനും ആവശ്യമായ മാർഗ്ഗനിർദ്ദേശം നൽകുന്നതിനും പരിശീലനം ലഭിച്ച 6,687 കരിയർ ഗൈഡുമാർ സംസ്ഥാനത്ത് ലഭ്യമാണ്.

ഈ അധ്യാപകരാണ് സ്‌കൂളുകളിലെ കരിയർ ഗൈഡൻസ് യൂണിറ്റുകൾക്ക് നേതൃത്വം നൽകുന്നത്.

കരിയർ പ്രയാണം വെബ്സൈറ്റ് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ന്യൂമീഡിയ ആൻഡ് ഡിജിറ്റൽ ജേണലിസം ഡിപ്ലോമ കോഴ്സിന് അപേക്ഷിക്കാം

കേരള മീഡിയ അക്കാദമിയുടെ ന്യൂമീഡിയ ആൻഡ് ഡിജിറ്റൽ ജേണലിസം ഡിപ്ളോമ കോഴ്സിലേക്ക് (ഈവനിങ് ബാച്ച്) അപേക്ഷ ക്ഷണിച്ചു.

ആറ് മാസമാണ് കോഴ്സിന്റെ കാലാവധി. കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളിൽ വൈകിട്ട് ആറ് മണി മുതൽ എട്ട് മണി വരെയാണ് ക്ലാസ് സമയം. ഒരേ സമയം ഓൺലൈനിലും ഓഫ്‌ലൈനിലും ക്ലാസ് ലഭ്യമാണ്.

സർക്കാർ അംഗീകാരമുള്ള കോഴ്സിന് 35,000 രൂപയാണ് ഫീസ്. ഡിഗ്രിയാണ് വിദ്യാഭ്യാസയോഗ്യത. പ്രായപരിധി ഇല്ല.

ജേണലിസം, മോജോ, ഡിജിറ്റൽ മാർക്കറ്റിങ് കൊണ്ടന്റ് റൈറ്റിങ് ടെക്നിക്ക്സ്, ഫോട്ടോ ജേണലിസം, വിഡിയോ എഡിറ്റിങ് തുടങ്ങിയ വിഷയങ്ങളിൽ പ്രായോഗിക പരിശീലനം നേടി തൊഴിൽ സാധ്യതയുള്ള സർക്കാർ അംഗീകൃത യോഗ്യത നേടാം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 15 ആണ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം

ഓൺലൈനായി അപേക്ഷിക്കുന്നതിന് മീഡിയ അക്കാദമിയുടെ www.kma.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. https://forms.gle/Vxyk4Z4FrR8DwMUv9 എന്ന ലിങ്കിലൂടെയും അപേക്ഷ സമർപ്പിക്കാം.

വിശദവിവരങ്ങൾക്ക് ഫോൺ: 0484 2422275, 2422068, 9388959192, 04712726275 . വിലാസം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 682030.

സർട്ടിഫിക്കറ്റ് ഇൻ ചൈൽഡ് ഹെൽത്ത് അസിസ്റ്റന്റ് കോഴ്സിന് അപേക്ഷിക്കാം

നിംസ് സ്‌പെക്ട്രം ചൈൽഡ് ഡെവലപ്മെന്റ് റിസർച്ച് സെന്റർ നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ ചൈൽഡ് ഹെൽത്ത് അസിസ്റ്റന്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 31ആണ്.

പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക്: www.lbscentre.kerala.gov.in,ഫോൺ: 0471-2223542, 2560327.

Education News: Department of General Education has launched a career guidance portal called 'Careerprayanam' to provide guidance to students. Applications are invited for the Kerala Media Academy's New Media and Digital Journalism Diploma Course

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

നിരാശ തീർത്തു, റൊമാരിയോ ഷെഫേർഡിന്റെ ഹാട്രിക്ക്! ടി20 പരമ്പര തൂത്തുവാരി വെസ്റ്റ് ഇന്‍ഡീസ്

ദൂരദർശനിൽ സീനിയ‍ർ കറസ്പോണ്ട​ന്റ് , ആറ്റിങ്ങൽ ഗവ ഐ ടിഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

ഒരുമാസത്തില്‍ ചേര്‍ന്നത് 3.21 കോടി സ്ത്രീകള്‍; ആരോഗ്യ മന്ത്രാലയത്തിന്റെ പദ്ധതിക്ക് മൂന്ന് ഗിന്നസ് റെക്കോര്‍ഡ്

SCROLL FOR NEXT