GIMS Recruitment 2026 Staff Nurse Vacancies in Greater Noida 
Career

നോയിഡ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സ്റ്റാഫ് നഴ്സ്; 100 ഒഴിവുകൾ, ഒക്ടോബർ 30 വരെ അപേക്ഷിക്കാം !

കേരളം ഉൾപ്പെടെയുള്ള ഏത് സംസ്ഥാനങ്ങളിലെ നഴ്സിങ് കൗൺസിലിൽ രജിസ്റ്റർ ചെയ്തവർക്കും ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

ഉത്തർപ്രദേശ് സർക്കാരിന് കീഴിലുള്ള ഗ്രേറ്റർ നോയിഡ ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (GIMS)സ്റ്റാഫ് നഴ്സ് തസ്തികകളിൽ നിയമനം നടത്തുന്നു. അകെ 100 ഒഴിവുകളാണ് ഉള്ളത്. കേരളം ഉൾപ്പെടെയുള്ള ഏത് സംസ്ഥാനങ്ങളിലെ നഴ്സിങ് കൗൺസിലിൽ രജിസ്റ്റർ ചെയ്തവർക്കും ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 30.

വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയവും

  • B.Sc Nursing (4 വർഷത്തെ കോഴ്സ്) അല്ലെങ്കിൽ Post Basic B.Sc Nursing പാസായിരിക്കണം.

  • അല്ലെങ്കിൽ GNM Diploma ഉള്ളവർക്ക് അപേക്ഷിക്കാം. എന്നാൽ ഡിപ്ലോമയ്ക്ക് ശേഷം കുറഞ്ഞത് 50 കിടക്കകളുള്ള ആശുപത്രിയിൽ 2 വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്.

  • ഏതെങ്കിലും സംസ്ഥാന നഴ്സിംഗ് കൗൺസിലിലോ ഇന്ത്യൻ നഴ്സിങ് കൗൺസിലിലോ (INC) രജിസ്ട്രേഷൻ ഉണ്ടായിരിക്കണം.

പ്രായപരിധി

  • 21 വയസ്സ് മുതൽ 40 വയസ്സ് വരെ (01 ജൂലൈ 2026 അടിസ്ഥാനമാക്കി).

  • ഉത്തർപ്രദേശ് സ്വദേശികളായ സംവരണ വിഭാഗക്കാർക്ക് നിയമാനുസൃതമായ ഇളവുകൾ ലഭിക്കും. മറ്റ് സംസ്ഥാനങ്ങളിലെ ഉദ്യോഗാർത്ഥികൾക്ക് ഇളവുകൾ ലഭിക്കില്ല.

പരീക്ഷാ രീതിയും സിലബസും

കംപ്യുട്ടർ അധിഷ്ഠിത പരീക്ഷയിലൂടെയാണ് ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നത്. 100 മാർക്കിന്റെ മൾട്ടിപ്പിൾ ചോയ്സ് (MCQ) ചോദ്യങ്ങൾ ആണ് ഉണ്ടാകുക. നഴ്സിങ് സിലബസിൽ നിന്നുള്ള 80% തിയറിയും 20% പ്രാക്ടിക്കൽ നോളജും അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ ആണ് പരീക്ഷയ്ക്ക് വരിക.

ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ചോദ്യപ്പേപ്പർ ലഭിക്കും. ഓരോ തെറ്റായ ഉത്തരത്തിനും 0.25 (1/4) മാർക്ക് കുറയ്ക്കും.ഡൽഹി/NCR, ലഖ്‌നൗ, ഗൊരഖ്‌പൂർ, വാരണാസി എന്നിവടങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങൾ

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.gims.ac.in/assets/pdf/DetailedAdv1.pdf

അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

https://cdn3.digialm.com/EForms/configuredHtml/31586/101679/Registration.html

The Greater Noida Government Institute of Medical Sciences (GIMS), under the Uttar Pradesh Government, has invited applications for 100 Staff Nurse vacancies. Candidates registered with the Nursing Council of any state, including Kerala, can apply.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കും; ഇനി മുന്നോട്ടു പോകാനാകില്ലെന്ന് ബസുടമകള്‍

ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 536 lottery result

പാലക്കാട് ഗവ. മെഡിക്കൽ കോളജിലും ജില്ലാ ഹോമിയോ ആശുപത്രിയിലും തൊഴിലവസരം; സ്പീച്ച് തെറാപ്പിസ്റ്റ്, നഴ്സ് ഒഴിവുകൾ

കൂപ്പുകുത്തി ഓഹരി വിപണി; സെന്‍സെക്‌സ് 550 പോയിന്റ് ഇടിഞ്ഞു, എണ്ണവില നൂറ് ഡോളറിലേക്ക്

'നീയില്ലാതെ നാല് വര്‍ഷം ജീവിച്ചു, ഇനി നീയില്ലാത്ത ഒരു നിമിഷം പോലും ചിന്തിക്കാന്‍ വയ്യ'