Hindustan Copper Limited Hiring 2026 Apply Online for 70 Manager Level Jobs special arrangement
Career

മാനേജർ തസ്തികയിൽ നിരവധി ഒഴിവുകൾ; ബിരുദം മുതൽ യോഗ്യത, രണ്ട് ലക്ഷം വരെ ശമ്പളം, ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ അവസരം

ബിരുദം മുതൽ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ജൂൺ 6 മുതൽ 25 വരെ സമർപ്പിക്കാം.

Author : സമകാലിക മലയാളം ഡെസ്ക്

കേന്ദ്ര സർക്കാർ സ്ഥാപനമായ ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ് (HCL) വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. ഡെപ്യൂട്ടി മാനേജർ, മാനേജർ, സീനിയർ മാനേജർ തസ്തികകളിലേക്ക് 70 ഒഴിവുകൾ ആണ് ഉള്ളത്. ബിരുദം മുതൽ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ജൂൺ 6 മുതൽ 25 വരെ സമർപ്പിക്കാം.

തസ്തികയും ഒഴിവുകളും

  • മൈനിങ് – 12 ഒഴിവുകൾ

  • ജിയോളജി – 5 ഒഴിവുകൾ

  • എൻവയോൺമെന്റ് മാനേജ്മെന്റ് – 3 ഒഴിവുകൾ

  • സേഫ്റ്റി & ഫയർ സർവീസസ് – 4 ഒഴിവുകൾ

  • കോൺസൻട്രേറ്റർ (മിനറൽ പ്രോസസ്സിംഗ്) – 3 ഒഴിവുകൾ

  • ഇലക്ട്രിക്കൽ – 9 ഒഴിവുകൾ

  • ഇൻസ്ട്രുമെന്റേഷൻ – 3 ഒഴിവുകൾ

  • മെക്കാനിക്കൽ – 8 ഒഴിവുകൾ

  • സിവിൽ – 3 ഒഴിവുകൾ

  • സിസ്റ്റംസ് – 1 ഒഴിവ്

  • മെഡിക്കൽ & ഹെൽത്ത് സർവീസസ് – 3 ഒഴിവുകൾ

  • HR – 4 ഒഴിവുകൾ

  • ഫിനാൻസ് – 7 ഒഴിവുകൾ

  • കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ – 1 ഒഴിവ്

  • മെറ്റീരിയൽസ് & കോൺട്രാക്ട്സ് (M&C) – 4 ഒഴിവുകൾ

ആകെ ഒഴിവുകൾ – 70

യോഗ്യത

  • മൈനിങ് – മൈനിങ് എഞ്ചിനീയറിങ്ങിൽ ബിരുദം.

  • ജിയോളജി – ജിയോളജി / അപ്ലൈഡ് ജിയോളജിയിൽ പി.ജി ബിരുദം.

  • എൻവയോൺമെന്റ് മാനേജ്മെന്റ് – എൻവയോൺമെന്റ് എഞ്ചിനീയറിംഗ് / ടെക്നോളജിയിൽ ബിരുദം അല്ലെങ്കിൽ എൻജിനീയറിംഗ് ബിരുദത്തോടൊപ്പം എൻവയോൺമെന്റ് മാനേജ്മെന്റ് / എൻവയോൺമെന്റ് സയൻസ് വിഷയത്തിൽ പി.ജി ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ.

  • സേഫ്റ്റി & ഫയർ സർവീസസ് – എൻജിനീയറിംഗ് / ടെക്നോളജിയിൽ ബിരുദം + സേഫ്റ്റി എഞ്ചിനീയറിംഗ് മാനേജ്മെന്റ് പി.ജി ഡിപ്ലോമ അല്ലെങ്കിൽ ബി.ടെക് ഇൻ സേഫ്റ്റി / ഫയർ എഞ്ചിനീയറിംഗ്.

  • കോൺസൻട്രേറ്റർ (മിനറൽ പ്രോസസ്സിംഗ്) – മിനറൽ എഞ്ചിനീയറിംഗ് / മെറ്റലർജിക്കൽ എഞ്ചിനീയറിംഗിൽ ബി.ടെക് / ബി.ഇ.

  • ഇലക്ട്രിക്കൽ – ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് / ടെക്നോളജിയിൽ ബിരുദം.

  • ഇൻസ്ട്രുമെന്റേഷൻ – ഇൻസ്ട്രുമെന്റേഷൻ / ഇലക്ട്രോണിക്സ് & ടെലികമ്മ്യൂണിക്കേഷൻ / ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് ബിരുദം.

  • മെക്കാനിക്കൽ – മെക്കാനിക്കൽ എഞ്ചിനീയറിംഗ് അല്ലെങ്കിൽ മൈനിങ് മെഷിനറി എഞ്ചിനീയറിംഗ് ബിരുദം.

  • സിവിൽ – സിവിൽ എഞ്ചിനീയറിംഗ് ബിരുദം.

  • സിസ്റ്റംസ് – ഐ.ടി / കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് ബിരുദം അല്ലെങ്കിൽ എം.സി.എ. Oracle, SQL, Java, .Net, നെറ്റ്‌വർക്ക് സെറ്റപ്പ് തുടങ്ങിയ ടെക്നിക്കൽ സ്കിൽസ് ഉള്ളവർക്ക് മുൻഗണന.

  • മെഡിക്കൽ & ഹെൽത്ത് സർവീസസ് – എം.ബി.ബി.എസ് + പി.ജി ഡിപ്ലോമ അല്ലെങ്കിൽ എം.ഡി / എം.എസ് / ഡി.എൻ.ബി.

  • എച്ച്.ആർ – ഏതെങ്കിലും ബിരുദം + എം.ബി.എ (ഹ്യൂമൻ റിസോഴ്‌സ് / പേഴ്‌സണൽ മാനേജ്മെന്റ്) അല്ലെങ്കിൽ പേഴ്‌സണൽ മാനേജ്മെന്റ് / സോഷ്യൽ വർക്ക് പി.ജി ഡിപ്ലോമ.

  • ഫിനാൻസ് – സി.എ അല്ലെങ്കിൽ സി.എം.എ ഫൈനൽ പാസ്.

  • കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ – ഏതെങ്കിലും ബിരുദം + പബ്ലിക് റിലേഷൻസ് / ജേർണലിസം പി.ജി ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ.

  • മെറ്റീരിയൽസ് & കോൺട്രാക്ട്സ് (M&C) – ഏതെങ്കിലും ബിരുദം + മെറ്റീരിയൽസ് മാനേജ്മെന്റ് / സപ്ലൈ ചെയിൻ / ലോജിസ്റ്റിക്സ് പി.ജി ഡിപ്ലോമ അല്ലെങ്കിൽ എം.ബി.എ (മെറ്റീരിയൽസ് മാനേജ്മെന്റ് / സപ്ലൈ ചെയിൻ / ലോജിസ്റ്റിക്സ്).

വിദ്യാഭ്യാസ യോഗ്യതയുടെയും പ്രവൃത്തി പരിചയത്തിന്റെയും അടിസ്ഥാനത്തിൽ അപേക്ഷകരെ ഷോർട് ലിസ്റ്റ് ചെയ്യും. അതിന് ശേഷം അഭിമുഖത്തിനായി ക്ഷണിക്കും. അഭിമുഖത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ അന്തിമ ലിസ്റ്റ് പ്രഖ്യാപിക്കും. നിയമനം ലഭിക്കുന്നവർക്ക് അര ലക്ഷം മുതൽ 2 ലക്ഷം വരെ ശമ്പളം ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.hindustancopper.com/Upload/Notice/0-639145466897053750-NoticeFILE.pdf

Hindustan Copper Limited Hiring 2026 Apply Online for 70 Manager Level Jobs.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരുവുനായ്ക്കളെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന ഉത്തരവ് പിൻവലിക്കില്ലെന്ന് സുപ്രീം കോടതി; ഹൈക്കോടതികൾക്ക് നേരിട്ടുള്ള നിരീക്ഷണ ചുമതല

അപ്പനിൽ നിന്ന് മക്കൾക്ക് കിട്ടുന്ന 5 സ്വഭാവ സവിശേഷതകൾ

'നിങ്ങൾ വേറെ എന്തെങ്കിലും ജോലി നോക്ക്, ഇനി അഭിനയിക്കണ്ട'; ജയറാമിനോട് പാർവതി അന്ന് പറഞ്ഞതിനേക്കുറിച്ച് ഉർവശി

'സിപിഎമ്മും ബിജെപിയും ഇറക്കാന്‍ പോകുന്ന സരിതയാണ്'; കുലംകുത്തികളുടെ ഓരിയിടലിനെ അവജ്ഞയോടെ തള്ളുന്നുവെന്ന് റിനിയുടെ മറുപടി

'മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്'; ഹൃദ്യമായ കുറിപ്പുമായി സീമ ജി നായർ

SCROLL FOR NEXT