Hindustan Copper Limited Recruitment 43 Vacancies for Engineers and Other Professionals Apply by October 5 ONGC/x
Career

ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ അവസരം: 43 ഒഴിവുകൾ; സെപ്റ്റംബർ 21 മുതൽ അപേക്ഷിക്കാം

എഞ്ചിനീയറിങ്,ജിയോളജി,മെഡിക്കൽ,ഫിനാൻസ്, എച്ച്.ആർ തുടങ്ങിയ മേഖലയിലാണ് അവസരം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ് (HCL) വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. 11 വിഭാഗങ്ങളിലായി 43 ഒഴിവുകൾ ആണുള്ളത്. എഞ്ചിനീയറിങ്,ജിയോളജി,മെഡിക്കൽ,ഫിനാൻസ്, എച്ച്.ആർ തുടങ്ങിയ മേഖലയിലാണ് അവസരം. അപേക്ഷകൾ സെപ്റ്റംബർ 21 മുതൽ ഒക്ടോബർ 05 വരെ സമർപ്പിക്കാം.

ഒഴിവുകൾ

  • ഇൻഡസ്ട്രിയൽ സേഫ്റ്റി – 3

  • ജിയോളജി – 6

  • ഇലക്ട്രിക്കൽ – 8

  • മെക്കാനിക്കൽ – 6

  • സിവിൽ – 4

  • മെഡിക്കൽ ആൻഡ് ഹെൽത്ത് സർവീസസ് – 4

  • എൻവയോൺമെന്റ് മാനേജ്മെന്റ് – 2

  • മിനറൽ പ്രോസസിങ് – 3

  • ഫിനാൻസ് – 3

  • ഹ്യൂമൻ റിസോഴ്സസ് – 1

  • സർവേ – 3

അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

https://www.hindustancopper.com/

യോഗ്യത

  • സിവിൽ,ഇലക്ട്രിക്കൽ,മെക്കാനിക്കൽ ഒഴിവുകളിൽ എഞ്ചിനീയറിങ് ബിരുദധാരികൾക്ക് അപേക്ഷിക്കാം.

  • ജിയോളജി തസ്തികയിലേക്ക് അപേക്ഷിക്കാൻ ജിയോളജി/അപ്ലൈഡ് ജിയോളജിയിൽ ബിരുദാനന്തര ബിരുദം ആവശ്യമാണ്.

  • ഇൻഡസ്ട്രിയൽ സേഫ്റ്റി തസ്തികയ്ക്ക് എഞ്ചിനീയറിങ്/ടെക്നോളജി ബിരുദത്തോടൊപ്പം സേഫ്റ്റി എഞ്ചിനീയറിങ് മാനേജ്മെന്റിൽ ബിരുദാനന്തര യോഗ്യത അല്ലെങ്കിൽ സേഫ്റ്റി/ഫയർ എഞ്ചിനീയറിങ് ബി.ടെക് ആവശ്യമാണ്.

  • മെഡിക്കൽ ആൻഡ് ഹെൽത്ത് സർവീസസ് തസ്തികയ്ക്ക് എം.ബി.ബി.എസ് യോഗ്യതയും നിർദിഷ്ട പ്രവൃത്തിപരിചയവും ആവശ്യമാണ്.

  • ഫിനാൻസ് വിഭാഗത്തിൽ ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെയോ കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെയോ ഫൈനൽ പരീക്ഷ പാസായിരിക്കണം.

പ്രായവും പ്രവൃത്തിപരിചയവും

തസ്തികയും ഗ്രേഡും അനുസരിച്ച് പരമാവധി പ്രായപരിധി 35 മുതൽ 52 വയസ് വരെയാണ്. അപേക്ഷകർക്ക് 3 മുതൽ 18 വർഷം വരെ പ്രവൃത്തിപരിചയം ആവശ്യമാണ്. നിയമനം ലഭിക്കുന്നവർക്ക് 75,400 രൂപ മുതൽ 1,69,600 രൂപ വരെ ലഭിക്കാം.

തിരഞ്ഞെടുപ്പ്

വ്യക്തിഗത അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമായും തിരഞ്ഞെടുപ്പ്. അപേക്ഷകരുടെ എണ്ണം കൂടുതൽ ആണെങ്കിൽ എഴുത്ത് പരീക്ഷയുണ്ടാകും. HCLയുടെ ഔദ്യോഗിക വെബ്സൈറ്റിലെ കരിയർ വിഭാഗം വഴി ഓൺലൈനായി അപേക്ഷിക്കണം. വിദ്യാഭ്യാസ യോഗ്യത, കൃത്യമായ മാർക്ക് ശതമാനം, പ്രവൃത്തിപരിചയ രേഖകൾ, ഫോട്ടോ, ഒപ്പ് തുടങ്ങിയവ അപ്‌ലോഡ് ചെയ്യണം.

അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

https://www.hindustancopper.com/Upload/Notice/0-639251985693346250-NoticeFILE.pdf

Hindustan Copper Limited Recruitment 43 Vacancies for Engineers and Other Professionals Apply by October 5.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിങ്ങള്‍ ആരാ..?, റെയ്ഡ് വീട്ടുമുറ്റത്ത് നടത്തണോ?; സതീശനെ പുകഴ്ത്തി സുരേഷ് ഗോപി

മുസ്ലിം ലീഗിൽ പൊട്ടിത്തെറി: ജില്ലാ നേതൃത്വത്തിന്റെ അവഗണന; തൃത്താല മണ്ഡലം പ്രവർത്തകസമിതി കൂട്ടത്തോടെ രാജിവെച്ചു

ചൂട് കൂടുമ്പോൾ പഴങ്കഞ്ഞി; ദിവസവും കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?

'മാള ചേട്ടന്റെ മുണ്ട് പറിച്ചോണ്ട് അവർ പോയി, കണ്ടു കഴിഞ്ഞെങ്കിൽ ഉടുപ്പിച്ചോ എന്ന് അദ്ദേഹം'; ദുരനുഭവം ഓർത്തെടുത്ത് ഉർവശി

ന്യൂഡല്‍ഹി പ്രഖ്യാപനത്തിന്റെ അംഗീകാരം ഇന്ത്യയുടെ ആഗോള സ്വാധീനത്തിന്റെ തെളിവ്: പ്രധാനമന്ത്രി