ഇന്ത്യൻ റെയിൽവേയിൽ കൾച്ചറൽ ക്വാട്ടയിൽ വിവിധ തസ്തികകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സെൻട്രൽ റെയിൽവേയിലും നോർത്തേൺ റെയിൽവേയിലുമായി നാല് ഒഴിവുകളാണുള്ളത്. നാടകാഭിനയം, കഥക് നൃത്തം, ഹാർമോണിയം എന്നിവയിൽ പ്രൊഫഷണൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
സെൻട്രൽ റെയിൽവേയിൽ 2026–27 വർഷത്തെ സാംസ്കാരിക ക്വാട്ട നിയമനത്തിന്റെ ഭാഗമായി രണ്ട് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തിയറ്റർ ആക്ടർ (പുരുഷൻ), ഹാർമോണിയം പ്ലെയർ എന്നീ തസ്തികകളിലാണ് നിയമനം.
യോഗ്യത: അംഗീകൃത ബോർഡിൽനിന്ന് കുറഞ്ഞത് 50 ശതമാനം മാർക്കോടെ പ്ലസ് ടു പാസായിരിക്കണം. അല്ലെങ്കിൽ അംഗീകൃത ഐ.ടി.ഐ. യോഗ്യതയോ അപ്രന്റിസ്ഷിപ് പരിശീലനമോ പരിഗണിക്കും.
ഇതിനുപുറമെ, തിയറ്റർ ആക്ടർ തസ്തികയിലേക്ക് അഭിനയത്തിലോ നാടകത്തിലോ അംഗീകൃത ബിരുദം, ഡിപ്ലോമ അല്ലെങ്കിൽ സർട്ടിഫിക്കറ്റ് വേണം.
ഹാർമോണിയം പ്ലെയർ തസ്തികയിലേക്ക് ഹാർമോണിയത്തിലുള്ള അംഗീകൃത പ്രൊഫഷണൽ യോഗ്യത ആവശ്യമാണ്. ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കാം.
പ്രായപരിധി: 2027 ജനുവരി ഒന്നിന് 18–30 വയസ്സ്. അർഹരായ വിഭാഗങ്ങൾക്ക് നിയമപ്രകാരമുള്ള ഇളവുകളുണ്ട്.
അവസാന തീയതി: 2026 ഡിസംബർ 4 വൈകിട്ട് 6 മണി.
വിജ്ഞാപനം: https://rrccr.com/rrwc/Files/652df7a4-b950-43ad-bf30-777b6ca21a33.pdf
നോർത്തേൺ റെയിൽവേയിൽ സാംസ്കാരിക ക്വാട്ടയിൽ രണ്ട് ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഡ്രാമ ആർട്ടിസ്റ്റ് (ആൺ/പെൺ), ക്ലാസിക്കൽ കഥക് നർത്തകൻ/നർത്തകി എന്നീ തസ്തികകളിലാണ് നിയമനം.
യോഗ്യത: പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയും ബന്ധപ്പെട്ട സാംസ്കാരിക മേഖലയിൽ അംഗീകൃത സ്ഥാപനത്തിൽനിന്നുള്ള ബിരുദം, ഡിപ്ലോമ അല്ലെങ്കിൽ സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.
സാങ്കേതിക വിഭാഗങ്ങൾക്കായി വിജ്ഞാപനത്തിൽ പറയുന്ന ഐ.ടി.ഐ.
അല്ലെങ്കിൽ അപ്രന്റിസ്ഷിപ് യോഗ്യതയും പരിഗണിക്കും.
അഭിനയത്തിലും നൃത്തത്തിലും പ്രവൃത്തിപരിചയം, അംഗീകൃത മത്സരങ്ങളിലെ പുരസ്കാരങ്ങൾ, ആകാശവാണി, ദൂരദർശൻ തുടങ്ങിയവയിലെ പ്രകടനങ്ങളുടെ സർട്ടിഫിക്കറ്റുകൾ എന്നിവ അഭികാമ്യ യോഗ്യതകളാണ്.
പ്രായപരിധി: 2027 ജനുവരി ഒന്നിന് 18–30 വയസ്സ്. അർഹരായ വിഭാഗങ്ങൾക്ക് പ്രായപരിധിയിൽ ഇളവുണ്ടാകും.
അവസാന തീയതി: 2026 ഡിസംബർ 6.
വിജ്ഞാപനം: https://rrcnr.org/downloads/Cultural_Quota_Notification_2026.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates