ISRO Opens Applications for 95 Apprentice Posts in 2026. 
Career

ISRO: ഡിഗ്രി, ഡിപ്ലോമ, ഐടിഐ ഉണ്ടോ?, അപ്രന്റിസ് നിയമനം നേടാം

ബഹിരാകാശ വകുപ്പിന് കീഴിലുള്ള സ്ഥാപനത്തിൽ പരിശീലനം നേടാൻ ആഗ്രഹിക്കുന്ന യുവാക്കൾക്ക് ഇത് മികച്ച അവസരമാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 31.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

ഐഎസ്ആർഒയുടെ (ISRO) കീഴിലുള്ള ടെലിമെട്രി, ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക്ക് (ISTRAC) 2026 വർഷത്തേക്കുള്ള അപ്രന്റിസ് നിയമന വിജ്ഞാപനം പുറത്തിറക്കി. ആകെ 95 അപ്രന്റിസ് ഒഴിവുകളാണ് ഉള്ളത്. ഗ്രാജുവേറ്റ്,ഡിപ്ലോമ, ഐടിഐ അപ്രന്റീസ് തസ്തികകളിൽ ഒരു വർഷത്തേക്കാണ് നിയമനം നടത്തുന്നത്. ബഹിരാകാശ വകുപ്പിന് കീഴിലുള്ള സ്ഥാപനത്തിൽ പരിശീലനം നേടാൻ ആഗ്രഹിക്കുന്ന യുവാക്കൾക്ക് ഇത് മികച്ച അവസരമാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 31.

ഒഴിവുകളുടെ വിശദാംശങ്ങൾ

ഗ്രാജുവേറ്റ് അപ്രന്റിസ് ട്രെയിനി -62 ഒഴിവുകൾ

  • കംപ്യുട്ടർ സയൻസ് എൻജിനീയറിങ് & അനുബന്ധ വിഷയങ്ങൾ – 23

  • ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് & അനുബന്ധ വിഷയങ്ങൾ – 28

  • ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എൻജിനീയറിങ് & അനുബന്ധ വിഷയങ്ങൾ – 3

  • മെക്കാനിക്കൽ എൻജിനീയറിങ് & അനുബന്ധ വിഷയങ്ങൾ – 4

  • സിവിൽ എൻജിനീയറിങ് – 1

  • ബി.എസ്.സി. (കംപ്യുട്ടർ സയൻസ്/ഐ.ടി.) – 1

  • ലൈബ്രറി സയൻസ് (MLISc.) – 2

ഡിപ്ലോമ അപ്രന്റിസ് ട്രെയിനി - 25 ഒഴിവുകൾ

  • മെക്കാനിക്കൽ എൻജിനീയറിങ് & അനുബന്ധ വിഷയങ്ങൾ – 3

  • ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എൻജിനീയറിങ് & അനുബന്ധ വിഷയങ്ങൾ – 3

  • ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് & അനുബന്ധ വിഷയങ്ങൾ – 6

  • സിവിൽ എൻജിനീയറിങ് & അനുബന്ധ വിഷയങ്ങൾ – 1

  • കംപ്യുട്ടർ സയൻസ് എൻജിനീയറിങ് & അനുബന്ധ വിഷയങ്ങൾ – 7

  • കൊമേഴ്‌സ്യൽ പ്രാക്ടീസ് – 5

ഐടിഐ ട്രേഡ് അപ്രന്റിസ് -8

  • ഇലക്ട്രോണിക്സ് മെക്കാനിക് – 4

  • മെഷിനിസ്റ്റ് – 1

  • ഇലക്ട്രിക്കൽ – 1

  • ഐടി-ടിഎസ്എം (IT-TSM) – 1

  • ഫിറ്റർ – 1

വിദ്യാഭ്യാസ യോഗ്യത

ഗ്രാജുവേറ്റ് അപ്രന്റിസ്

  • അംഗീകൃത സർവകലാശാലയിൽ നിന്ന് ബന്ധപ്പെട്ട എൻജിനീയറിങ് വിഷയത്തിൽ ബി.ഇ./ബി.ടെക് ബിരുദം നേടിയിരിക്കണം.

ലൈബ്രറി സയൻസ്

  • അംഗീകൃത സ്ഥാപനത്തിൽ നിന്ന് എം.എൽ.ഐ.എസ്.സി. (Master of Library and Information Science) യോഗ്യത നേടിയിരിക്കണം.

ഡിപ്ലോമ അപ്രന്റിസ്

  • അംഗീകൃത സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോർഡിൽ നിന്ന് ബന്ധപ്പെട്ട വിഷയത്തിൽ എൻജിനീയറിങ് ഡിപ്ലോമ നേടിയിരിക്കണം.

കൊമേഴ്‌സ്യൽ പ്രാക്ടീസ്

  • ഡിപ്ലോമ ഇൻ കൊമേഴ്‌സ്യൽ പ്രാക്ടീസ് യോഗ്യത ഉണ്ടായിരിക്കണം.

ഐടിഐ ട്രേഡ് അപ്രന്റിസ്

  • അംഗീകൃത സ്ഥാപനത്തിൽ നിന്ന് ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ് നേടിയിരിക്കണം.

മറ്റ് നിബന്ധനകൾ

  • അപേക്ഷകർ അവരുടെ യോഗ്യതാ കോഴ്‌സ് 2024, 2025 അല്ലെങ്കിൽ 2026 വർഷങ്ങളിൽ വിജയകരമായി പൂർത്തിയാക്കിയവരായിരിക്കണം.

  • സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന പാസായ മാസവും വർഷവും അടിസ്ഥാനമാക്കിയാണ് ഈ മൂന്ന് വർഷ കാലാവധി കണക്കാക്കുന്നത്.

  • ജോലിയിൽ പ്രവേശിക്കുന്ന തീയതിക്ക് മുമ്പ് മൂന്ന് വർഷ കാലാവധി പൂർത്തിയായാൽ, ഉദ്യോഗാർത്ഥിയുടെ അപേക്ഷ റദ്ദാക്കപ്പെടും.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.isro.gov.in/media_isro/pdf/recruitmentNotice/2026/June/Apprentice_2026_22_06_2026.pdf

ISRO Opens Applications for 95 Apprentice Posts in 2026.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മദ്യനികുതി ഇളവ് 'ബക്കാർഡി' കമ്പനിക്ക് വേണ്ടി; വൻ അഴിമതിയെന്ന് പിണറായി വിജയൻ

'എനിക്ക് എന്നോടു തന്നെ വല്ലാത്ത ദേഷ്യം തോന്നി'; പെനാൽറ്റി നഷ്ടത്തിൽ മെസി

ലിസ്റ്റിങ്ങില്‍ വന്‍ കുതിപ്പ്, പിന്നെ തിരിച്ചടി; മൂന്ന് ദിവസത്തിനിടെ സ്‌പേസ്എക്സിന് നഷ്ടം 60,000 കോടി ഡോളര്‍

വാഹനം ഓടിച്ചുകൊണ്ട് ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷക്കെത്തി; 10,000 രൂപ പിഴ

കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ രാജിവെച്ചു; നടപടി രാജ്യസഭാ കാലാവധി കഴിഞ്ഞ പശ്ചാത്തലത്തിൽ