Conservation Biologist, Assistant Professor, Project Coordinator Vacancies  Trest Research Park FB
Career

കൺസർവേഷൻ ബയോളജിസ്റ്റ്, അസിസ്റ്റ​ന്റ് പ്രൊഫസർ, പ്രോജക്ട് കോഓർഡിനേറ്റർ ഒഴിവുകൾ

നാഷണൽ ആയുഷ് മിഷൻ കേരള, വയനാട്/കണ്ണൂർ ജില്ലകളിലെ പ്രോജക്ട് കോ-ഓർഡിനേറ്റർ തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

സമകാലിക മലയാളം ഡെസ്ക്

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ട്രസ്റ്റ് റിസർച്ച് പാർക്ക്, നാഷണൽ ആയുഷ് മിഷൻ കേരള, വയനാട്/കണ്ണൂർ,തിരുവനന്തപുരം ബാർട്ടൺഹിൽ ഗവൺമെന്റ് എൻജിനിയറിങ് കോളേജ്,നിലമ്പൂർ നോർത്ത് ഡിവിഷനുകീഴിൽ പ്രവർത്തിക്കുന്ന നിലമ്പൂർ വന വികസന ഏജൻസി എന്നിവിടങ്ങളിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ.

ട്രസ്റ്റ് റിസർച്ച് പാർക്കിൽ പ്രോജക്ട് കോഓർഡിനേറ്റർ, പ്രോജക്ട് അസിസ്റ്റന്റ്

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ട്രസ്റ്റ് റിസർച്ച് പാർക്കിലേക്കു (Trivandrum Engineering Science & Technology - Trest Research Park) പ്രോജക്ടുകൾ നടപ്പിലാക്കുന്നതിനായി പ്രോജക്ട് കോഓർഡിനേറ്റർമാരെയും പ്രോജക്ട് അസിസ്റ്റന്റ് മാരെയും നിയമിക്കുന്നു.

ഈ തസ്തികളിൽ നിയനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ അയക്കേണ്ട അവസാന തീയതി ഒക്ടോബർ 21 വരെ നീട്ടി. നേരത്തെ ഒക്ടോബർ 17 ഉം ഒക്ടോബർ 19 ആയിരുന്നു അപേക്ഷിക്കാനുള്ള അവസാന തീയതി.

വിശദവിവരങ്ങൾക്ക് : www.trest.park .

നാഷണൽ ആയുഷ് മിഷനിൽ പ്രോജക്ട് കോഓർഡിനേറ്റർ

നാഷണൽ ആയുഷ് മിഷൻ കേരള, വയനാട്/കണ്ണൂർ ജില്ലകളിലെ പ്രോജക്ട് കോ-ഓർഡിനേറ്റർ (സ്വസ്ഥവൃത്തം) തസ്തികളിൽ ഒഴിവുണ്ട്. ഈ ഒഴിവുകൾ നികത്തുന്നതിന് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു.

പുതുക്കിയ വിജ്ഞാപനം വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: ഒക്ടോബർ 20. വിശദവിവരങ്ങൾക്ക്: www.nam.kerala.gov.in, ഫോൺ: 0471 2474550.

ബാർട്ടൺഹിൽ ഗവൺമെന്റ് എൻജിനിയറിങ് കോളജിൽ അസിസ്റ്റ​ന്റ് പ്രൊഫസർ

തിരുവനന്തപുരം ബാർട്ടൺഹിൽ ഗവൺമെന്റ് എൻജിനിയറിങ് കോളജിലെ ട്രാൻസ്ലേഷണൽ റിസർച്ച് ആൻഡ് പ്രൊഫഷണൽ ലീഡർഷിപ്പ് സെന്ററിൽ (ടിപിഎൽസി) കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.

അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 22. ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ www.gecbh.ac.in / www.tplc.gecbh.ac.in സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9995527866, 7736136161.

നിലമ്പൂർ വന വികസന ഏജൻസിയിൽ കൺസർവേഷൻ ബയോളജിസ്റ്റ്

നിലമ്പൂർ നോർത്ത് ഡിവിഷനുകീഴിൽ പ്രവർത്തിക്കുന്ന നിലമ്പൂർ വന വികസന ഏജൻസിയിൽ കൺസർവേഷൻ ബയോളജിസ്റ്റ് തസ്തികയിൽ ഒഴിവുണ്ട്. ഒരൊഴിവാണുള്ളത്.

ദിവസവേതനാടിസ്ഥാനത്തിൽ കൺസർവേഷൻ ബയോളജിസ്റ്റിനെ നിയമിക്കുന്നതിന് ഒക്ടോബർ 24ന് എഴുത്തുപരീക്ഷയും അഭിമുഖവും നടക്കും.

സുവോളജി/ ബോട്ടണി/ എൻവയോൺമെന്റൽ സയൻസസ്/ വൈൽഡ് ലൈഫ് ബയോളജി എന്നീ ഏതെങ്കിലും വിഷയത്തിൽ 55 ശതമാനം മാർക്കിൽ കുറയാതെയുള്ള ബിരുദാനന്തര ബിരുദം ആണ് യോഗ്യത. കമ്പ്യൂട്ടർ പ്രാവീണ്യമുള്ളവർക്ക് മുൻഗണന.

നിലമ്പൂർ നോർത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ ഓഫീസിൽ നടക്കുന്ന ഇന്റർവ്യുവിന് ഹാജരാകുന്നവർ അസൽ സർട്ടിഫിക്കറ്റുകൾ കൊണ്ടുവരണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04931220232.

Job Alert: Vacancies for various posts are available at Trust Research Park, National AYUSH Mission Kerala, Wayanad/Kannur, Barton hill Government Engineering College, Thiruvananthapuram, and Nilambur Forest Development Agency, operating under the Nilambur North Division, under the Higher Education Department.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എന്തുകൊണ്ട് ആദ്യം പൊലീസില്‍ പരാതിപ്പെട്ടില്ല? മൊഴിയില്‍ വൈരുദ്ധ്യം; രാഹുലിനെതിരായ രണ്ടാമത്തെ പരാതിയില്‍ സംശയമുന്നയിച്ച് കോടതി

ക്ലാസെടുക്കുന്നതിനിടെ കോളജ് അധ്യാപകന്‍ കുഴഞ്ഞു വീണു മരിച്ചു; വിയോഗം മാര്‍ച്ചില്‍ വിരമിക്കാനിരിക്കെ

രാഷ്ട്രപതി ദ്രൗപദി മുര്‍മു നാളെ മണിപ്പൂരിലെത്തും

ആകെ 18274 പോളിങ് സ്റ്റേഷനുകള്‍, 2055 പ്രശ്നബാധിത ബൂത്തുകള്‍; 7 ജില്ലകള്‍ നാളെ വിധിയെഴുതും

വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായി ആരാധകര്‍ക്ക് മുന്നിലെത്തി സ്മൃതി മന്ധാന, വിഡിയോ

SCROLL FOR NEXT