Kerala Apprenticeship Mela 2026, 2000 Vacancies in Government and Private Sectors. file
Career

2,000+ ഒഴിവുകൾ; KSEB മുതൽ DP World വരെ, അഭിമുഖം ഡിസംബർ 5ന്

സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പും ദക്ഷിണമേഖലാ ബോർഡ് ഓഫ് അപ്രന്റിസ്ഷിപ്പ് ട്രെയിനിങ്ങും ചേർന്നാണ് തൊഴിൽ മേള സംഘടിപ്പിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

സംസ്ഥാനത്തെ വിവിധ സർക്കാർ, പൊതുമേഖലാ, സ്വകാര്യ സ്ഥാപനങ്ങളിലായി രണ്ടായിരത്തോളം അപ്രന്റീസ് ഒഴിവുകളിൽ നിയമനം നടത്താൻ അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പും ദക്ഷിണമേഖലാ ബോർഡ് ഓഫ് അപ്രന്റിസ്ഷിപ്പ് ട്രെയിനിങ്ങും ചേർന്നാണ് തൊഴിൽ മേള സംഘടിപ്പിക്കുന്നത്. പോളിടെക്‌നിക് ഡിപ്ലോമ മുതൽ ഡി.ഫാം വരെ യോഗ്യതയുള്ളവർക്ക് ആണ് അവസരം. രജിസ്ട്രേഷൻ നടപടികൾ ഡിസംബർ 4ന് അവസാനിക്കും.

കൊച്ചി മെട്രോ, എച്ച്ഒസി, ഫാക്ട്, ഡിപി വേൾഡ്, കെഎസ്ഇബി, ബിഎസ്എൻഎൽ, കേന്ദ്ര പ്രതിരോധ സ്ഥാപനങ്ങൾ, കൊച്ചിൻ ഇന്റർനാഷനൽ എയർപോർട്ട്, കണ്ണൂർ എയർപോർട്ട്, ഹിന്ദുസ്ഥാൻ യൂണിലിവർ തുടങ്ങി വിവിധ സ്ഥാപനങ്ങളിൽ ആണ് ഒഴിവുകൾ ഉള്ളത്.

യോഗ്യത

ത്രിവത്സര പോളിടെക്‌നിക് ഡിപ്ലോമ, ബി.ടെക്., ബി.എ., ബി.എസ്‌സി., ബി.കോം., ബി.ബി.എ., ബി.സി.എ., നഴ്‌സിങ്, ബി.ഫാം., ഡി.ഫാം., ഹോട്ടൽ മാനേജ്‌മെന്റ് തുടങ്ങിയ കോഴ്‌സുകൾ പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം.

കോഴ്‌സ് പാസായി അഞ്ച് വർഷം കഴിയാത്തവരായിരിക്കണം അപേക്ഷകർ.

അപ്രന്റീസ് ആക്ട് പ്രകാരം മുൻപ് പരിശീലനം നേടിയവരെ പരിഗണിക്കില്ല.

എങ്ങനെ അപേക്ഷിക്കാം?

അപേക്ഷകർ ആദ്യം കളമശ്ശേരി സൂപ്പർവൈസറി ഡെവലപ്‌മെന്റ് സെന്ററിന്റെ വെബ്‌സൈറ്റായ www.sdcentre.org വഴി രജിസ്റ്റർ ചെയ്യണം. ഡിസംബർ നാലിന് മുൻപായി രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. രജിസ്‌ട്രേഷൻ കാർഡ് ഇ-മെയിൽ മുഖേന ലഭിക്കും.

രജിസ്‌ട്രേഷൻ കാർഡ്, സർട്ടിഫിക്കറ്റുകളുടെയും മാർക്ക് ലിസ്റ്റുകളുടെയും അസ്സലും പകർപ്പുകളും ബയോഡാറ്റയുടെ പകർപ്പും സഹിതം ഡിസംബർ അഞ്ചിന് രാവിലെ ഒമ്പതിന് കളമശ്ശേരി സർക്കാർ പോളിടെക്‌നിക് കോളജിൽ എത്തണം.

ഉദ്യോഗാർഥികൾക്ക് താൽപര്യമുള്ള ഒന്നിലധികം സ്ഥാപനങ്ങളിലെ അഭിമുഖങ്ങളിൽ പങ്കെടുക്കാം.

പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെയും ലഭ്യമായ ഒഴിവുകളുടെയും അഭിമുഖവുമായി ബന്ധപ്പെട്ട മറ്റ് വിശദാംശങ്ങളും ഡിസംബർ മൂന്നിന് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.

  • രജിസ്‌ട്രേഷൻ: www.sdcentre.org

  • ഫോൺ: 0484-2556530

  • ഇ-മെയിൽ: sdckalamassery@gmail.com

  • അഭിമുഖ തീയതി: ഡിസംബർ 5

  • രജിസ്‌ട്രേഷൻ അവസാന തീയതി: ഡിസംബർ 4

Kerala Apprenticeship Mela 2026, 2000 Vacancies in Government and Private Sectors.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാലടി സംസ്കൃത സർവകലാശാല വിദ്യാർഥികളുടെ സസ്പെൻഷൻ റദ്ദാക്കി ഹൈക്കോടതി; അന്വേഷണ റിപ്പോർട്ടും തള്ളി

ബിസിനസ് ജേണലിസത്തില്‍ പുതിയൊരു അധ്യായം

കിവീസ് 'ബ്ലോക്കത്തണ്‍'... ഇന്ത്യന്‍ 'ജയ മോഹം' തല്ലിക്കെടുത്തി!

കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്‌സ് 600 പോയിന്റ് താഴ്ന്നു; രൂപയ്ക്ക് 23 പൈസയുടെ നഷ്ടം

'അപേക്ഷകരെക്കൊണ്ട് വാഹനം വിളിപ്പിക്കില്ല'; തദ്ദേശ സ്ഥാപനങ്ങള്‍ ബോര്‍ഡ് വയ്ക്കണം