Kerala PSC Recruitment 2026 Junior Clerk Notification Released for Apex Cooperative Societies file
Career

PSC: സഹകരണ മേഖലയിൽ നിരവധി ജൂനിയർ ക്ലർക്ക് ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം

താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് സെപ്റ്റംബർ 2 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കേരള സംസ്ഥാന സഹകരണ മേഖലയിലെ വിവിധ അപെക്സ് സൊസൈറ്റികളിൽ ജൂനിയർ ക്ലർക്ക് തസ്തികയിൽ നിയമനം നടത്താനുള്ള വിജ്ഞാപനം കേരള പബ്ലിക് സർവീസ് കമ്മീഷൻ (Kerala PSC) പുറത്തിറക്കി. പ്രതീക്ഷിത ഒഴിവുകളിലേക്കാണ് നിയമനം. ബിരുദം യോഗ്യതയുള്ളവർക്ക് യോഗ്യതയും ഉള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് സെപ്റ്റംബർ 2 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം.

തസ്തിക: ജൂനിയർ ക്ലർക്ക്

സ്ഥാപനം: കേരള സംസ്ഥാന സഹകരണ മേഖലയിലെ അപെക്സ് സൊസൈറ്റികൾ

ശമ്പളം: 17,400 – 46,450 രൂപ

ഒഴിവുകൾ: പ്രതീക്ഷിത ഒഴിവുകൾ

പ്രായപരിധി: 18 മുതൽ 44 വയസ്സ് വരെ

1982 ജനുവരി 2-നും 2008 ജനുവരി 1-നും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം.

ഒ.ബി.സി., എസ്.സി./എസ്.ടി. വിഭാഗങ്ങൾക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും. ഉയർന്ന പ്രായപരിധി ഒരു കാരണവശാലും 50 വയസ് കവിയാൻ പാടില്ല.

വിദ്യാഭ്യാസ യോഗ്യത

  • അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും HDC/HDC & BM/JDC യോഗ്യതയും.

  • അല്ലെങ്കിൽ കോ-ഓപ്പറേഷനോടുകൂടിയ ബി.കോം.

  • അല്ലെങ്കിൽ കേരള കാർഷിക സർവകലാശാലയിൽ നിന്നുള്ള ബി.എസ്.സി. കോ-ഓപ്പറേഷൻ & ബാങ്കിംഗ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം

കേരള പി.എസ്.സി.യുടെ One Time Registration (OTR) പ്രൊഫൈൽ വഴി ഓൺലൈനായി മാത്രം അപേക്ഷിക്കാം. അപേക്ഷാ ഫീസ് ഇല്ല.

കൂടുതൽ വിവരങ്ങൾക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ പുറത്തിറക്കിയ വിജ്ഞാപനം പരിശോധിക്കുക.

https://www.keralapsc.gov.in/sites/default/files/2026-08/noti-90.pdf

Kerala PSC Recruitment 2026 Junior Clerk Notification Released for Apex Cooperative Societies

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃഷയ്ക്കെതിരായ വിവാദ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ കസ്റ്റഡിയിൽ

പരസ്യമായി മാപ്പുപറയിച്ചതില്‍ വൈരാഗ്യം; അധ്യാപികയെ സ്‌കൂളില്‍ കയറി കുത്തിക്കൊലപ്പെടുത്തി

കൈയില്‍ നിന്ന് പണമിറക്കാതെ അടച്ചുതീര്‍ക്കാം; കെഎസ്എഫ്ഇ ചിട്ടിയും ബാങ്ക് എഫ്ഡിയും ചേര്‍ന്നുള്ള സ്മാര്‍ട്ട് നിക്ഷേപ തന്ത്രം, അറിയാം വിശദമായി

'അയാള്‍ക്ക് തന്നെ ഇതെന്താന്ന് അറിഞ്ഞൂടാ, പിന്നെന്ത് ടിപ്പ് കൊടുക്കാനാണ്'; പ്രണവിനെ ട്രോളി മോഹന്‍ലാല്‍

ത്യാഗസുരഭില സ്മരണകളുമായി കൗമുദി ടീച്ചർ സ്‌മൃതി ദിനാചരണം