മിൽമയുടെ തിരുവനന്തപുരം മേഖലാ യൂണിയനിൽ ഓഫീസ് അറ്റൻഡർ തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് അഭിമുഖം നടത്തുന്നു. താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് ജൂൺ 30-ന് തിരുവനന്തപുരം പട്ടം ക്ഷീരഭവനിലുള്ള മിൽമ ഹെഡ് ഓഫീസിൽ നേരിട്ട് അഭിമുഖത്തിൽ പങ്കെടുക്കാം.
യോഗ്യത
എസ്.എസ്.എൽ.സി പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം.
ബിരുദധാരികൾക്ക് അപേക്ഷിക്കാൻ അർഹതയില്ല.
പ്രായപരിധി
പരമാവധി 40 വയസ്.
കെ.സി.എസ്. നിയമപ്രകാരം അർഹരായവർക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും.
എസ്.സി/എസ്.ടി: 5 വർഷം
ഒ.ബി.സി/മുൻ സൈനികർ: 3 വർഷം
ശമ്പളം
പ്രതിമാസം ₹19,000 (കൺസോളിഡേറ്റഡ്)
കൂടാതെ ₹3,000 അറ്റൻഡൻസ് ബോണസ്
ആകെ പ്രതിമാസം ₹22,000 വരെ ലഭിക്കും.
അഭിമുഖത്തിന് ഹാജരാകുമ്പോൾ കരുതേണ്ട രേഖകൾ
പ്രായം തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ്
വിദ്യാഭ്യാസ യോഗ്യതയുടെ അസ്സൽ സർട്ടിഫിക്കറ്റ്
സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ
ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോ
കൂടുതൽ വിവരങ്ങൾക്കും ഔദ്യോഗിക വിജ്ഞാപനത്തിനും സന്ദർശിക്കുക
https://milmatrcmpu.com/event_detail/walk-in-interview-for-appointment-of-office-attender-30062026
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates