സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) 103 സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് എസ്‌ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 17(17-11-2025) ആണ്.
ഏതെങ്കിലും വിഷയത്തിൽ ബിരുദം, ബിരുദാനന്തര ബിരുദം, സിഎ, എംബിഎ/പിജിഡിഎം, പിജി ഡിപ്ലോമ എന്നിവയുള്ളവർക്ക് അപേക്ഷിക്കാം. നവംബർ 17 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.
ഹെഡ്,സോണൽ ഹെഡ് റീജിയണൽ ഹെഡ്,റിലേഷൻഷിപ്പ് മാനേജർ-ടീം ലീഡ്,ഇൻവെസ്റ്റ്‌മെന്റ് സ്പെഷ്യലിസ്റ്റ്,ഇൻവെസ്റ്റ്‌മെന്റ് ഓഫീസർ ,പ്രോജക്ട് ഡെവലപ്‌മെന്റ് മാനേജർ, സെൻട്രൽ റിസർച്ച് ടീം എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
യോഗ്യത
സർക്കാർ അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ കോളേജുകളിൽ നിന്നോ ബിരുദം / ബിരുദാനന്തര ബിരുദം. മുൻഗണനാ യോഗ്യത: സിഎ / സി എഫ് പി /സി എഫ്എ / എൻ ഐഎസ് എം ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസർ / NISM 21-A/ റിസർച്ച് അനലിസ്റ്റ് സർട്ടിഫിക്കറ്റ്.
പ്രായപരിധി -35 - 50 വയസ്സ്
ശമ്പളം - 135.00 ലക്ഷം രൂപ വരെ പ്രതിവർഷം ( സിടിസി)
ഒഴിവുകളുടെ എണ്ണം - ഒന്ന്
യോഗ്യത
സർക്കാർ അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ബിരുദം നേടിയവർ.
പ്രായപരിധി-35 - 50 വയസ്സ്
ശമ്പളം-97.00 ലക്ഷം രൂപ വരെ പ്രതിവർഷം ( സിടിസി)
ഒഴിവുകളുടെ എണ്ണം- നാല്
യോഗ്യത
സർക്കാർ അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ബിരുദം .
പ്രായ പരിധി- 35-50 വയസ്സ്
ശമ്പളം-66.40 ലക്ഷം രൂപ വരെ പ്രതിവർഷം ( സിടിസി)
ഒഴിവുകളുടെ എണ്ണം- ഏഴ്
യോഗ്യത
സർക്കാർ അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ബിരുദം
പ്രായപരിധി- 28-42 വയസ്സ്
ശമ്പളം- 51.80 ലക്ഷം രൂപ പ്രതിവർഷം( സിടിസി)
ഒഴിവുകളുടെ എണ്ണം - 19
യോഗ്യത
അംഗീകൃത കോളേജ് / യൂണിവേഴ്സിറ്റി അല്ലെങ്കിൽ CA / CFA-യിൽ നിന്ന് ഫിനാൻസ് / അക്കൗണ്ടൻസി / ബിസിനസ് മാനേജ്‌മെന്റ് / കൊമേഴ്‌സ് / ഇക്കണോമിക്‌സ് / ക്യാപിറ്റൽ മാർക്കറ്റുകൾ / ബാങ്കിങ് / ഇൻഷുറൻസ് / ആക്ച്വറിയൽ സയൻസ് എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ പ്രൊഫഷണൽ പിജി ബിരുദം അല്ലെങ്കിൽ പ്രൊഫഷണൽ പിജി ഡിപ്ലോമ .
പ്രായപരിധി- 28-42 വയസ്സ്
ശമ്പളം- 44.50 ലക്ഷം രൂപ പ്രതിവർഷം( സിടിസി)
ഒഴിവുകളുടെ എണ്ണം - 22
യോഗ്യത
അംഗീകൃത കോളേജ് / യൂണിവേഴ്സിറ്റിയിൽ നിന്നോ CA / CFAയിൽ നിന്നോ ഫിനാൻസ് / അക്കൗണ്ടൻസി / ബിസിനസ് മാനേജ്‌മെന്റ് / കൊമേഴ്‌സ് / ഇക്കണോമിക്‌സ് / ക്യാപിറ്റൽ മാർക്കറ്റ്‌സ് / ബാങ്കിങ് / ഇൻഷുറൻസ് / ആക്ച്വറിയൽ സയൻസ് എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ പ്രൊഫഷണൽ പിജി ബിരുദം അല്ലെങ്കിൽ പ്രൊഫഷണൽ പിജി ഡിപ്ലോമ.
പ്രായപരിധി- 28-40 വയസ്സ്
ശമ്പളം- 27.10 ലക്ഷം രൂപ പ്രതിവർഷം( സിടിസി)
ഒഴിവുകളുടെ എണ്ണം - 46
യോഗ്യത
സർക്കാർ അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ എംബിഎ/പിജിഡിഎം.
പ്രായപരിധി- 30-40 വയസ്സ്
ശമ്പളം- 30.10 ലക്ഷം രൂപ പ്രതിവർഷം( സിടിസി)
ഒഴിവുകളുടെ എണ്ണം - രണ്ട്
യോഗ്യത
സർക്കാർ അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ കൊമേഴ്‌സ്/ഫിനാൻസ്/ഇക്കണോമിക്‌സ്/മാനേജ്‌മെന്റ്/മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദം.
പ്രായപരിധി- 25-35 വയസ്സ്
ശമ്പളം- 20.60 ലക്ഷം രൂപ പ്രതിവർഷം( സിടിസി)
ഒഴിവുകളുടെ എണ്ണം - രണ്ട്
യുആർ/ഇഡബ്ല്യുഎസ്/ഒബിസി ഉദ്യോഗാർത്ഥികൾക്ക്: 750/-
എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി ഉദ്യോഗാർത്ഥികൾക്ക്: ഇല്ല
നിയമനം കരാർ അടിസ്ഥാനത്തിലായിരിക്കും ആദ്യം ഒരു വർഷത്തേക്കായിരിക്കും നിയമനം. അഞ്ച് വർഷം വരെ നീട്ടി നൽകാം.
ഓൺലൈനായി അപേക്ഷിക്കാൻ: sbi.bank.in ഈ വെബ്സൈറ്റ് സന്ദർശിക്കുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates