SI-MET Recruitment 2026 Applications Invited for Multiple Posts in Nursing Colleges Across Kerala 
Career

ഹെൽപ്പർ മുതൽ പ്രിൻസിപ്പൽ വരെ,സർക്കാർ സ്ഥാപനത്തിൽ ജോലി നേടാം; നേരിട്ട് നിയമനം

SI-MET Recruitment 2026 Applications Invited for Multiple Posts in Nursing Colleges Across Kerala

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കേരള സർക്കാർ സ്ഥാപനമായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് ടെക്നോളജി (SI-MET) യുടെ കീഴിലുള്ള വിവിധ നഴ്സിങ് കോളജുകളിൽ നിരവധി ഒഴിവുകൾ. ഹെൽപ്പർ, ഡ്രൈവർ, ലൈബ്രറി അറ്റൻഡന്റ്, സീനിയർ സൂപ്രണ്ട്, പ്രിൻസിപ്പൽ, അസിസ്റ്റന്റ് പ്രൊഫസർ, സീനിയർ ലക്ചറർ, ലക്ചറർ തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം. എല്ലാ തസ്തികകളുടെയും കരാർ കാലാവധി ഒരു വർഷമാണ്. ഉദ്യോഗാർഥിയുടെ പ്രവർത്തനം വിലയിരുത്തി കരാർ പുതുക്കും. വിശദമായി പരിശോധിക്കാം.

സി- മെറ്റ് നഴ്സിങ് കോളേജ് പള്ളുരുത്തി (എറണാകുളം)

ഡ്രൈവർ – 1 ഒഴിവ്

  • പത്താം ക്ലാസ്, ഹെവി മോട്ടോർ വെഹിക്കിൾ ലൈസൻസ്, 10 വർഷത്തെ ഡ്രൈവിംഗ് പരിചയം (അതിൽ 5 വർഷം ഹെവി വാഹനം), പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്.

  • ശമ്പളം: ₹20,065

ഹെൽപ്പർ – 1 ഒഴിവ്

  • യോഗ്യത: ഏഴാം ക്ലാസ്

  • ശമ്പളം: ₹18,390

  • എറണാകുളം ജില്ലയിൽ നിന്നുള്ളവർക്ക് മാത്രം അപേക്ഷിക്കാം.

https://simet.in/notification-for-the-post-of-bus-driver-helper-at-si-met-palluruthy/

സി- മെറ്റ് നഴ്സിങ് കോളേജ് ഉദുമ (കാസർഗോഡ്)

  • ഹെൽപ്പർ – 1 ഒഴിവ്

  • യോഗ്യത: ഏഴാം ക്ലാസ് പാസ്

  • ശമ്പളം: ₹18,390

  • കാസർഗോഡ് ജില്ലയിൽ നിന്നുള്ളവർക്ക് മാത്രം അപേക്ഷിക്കാം.

https://simet.in/notification-for-the-post-of-helper-at-si-met-uduma/

സി-മെറ്റ് നഴ്സിങ് കോളേജ് മുട്ടത്തറ (തിരുവനന്തപുരം)

ലൈബ്രറി അറ്റൻഡന്റ് – 1 ഒഴിവ്

  • യോഗ്യത: പ്ലസ് ടു

  • ശമ്പളം: ₹18,390

  • തിരുവനന്തപുരം ജില്ലയിൽ നിന്നുള്ളവർക്ക് മാത്രം അപേക്ഷിക്കാം.

https://simet.in/notification-for-post-of-library-attendant-at-si-met-muttathara/

സീനിയർ സൂപ്രണ്ട്

  • സർക്കാർ/പൊതുമേഖല/അർധസർക്കാർ സ്ഥാപനങ്ങളിൽ നിന്ന് വിരമിച്ച സീനിയർ സൂപ്രണ്ടോ അതിന് മുകളിലുള്ള ഉദ്യോഗസ്ഥരോ അപേക്ഷിക്കാം.

  • ഡിഗ്രിയും കംപ്യുട്ടർ പരിജ്ഞാനവും നിർബന്ധം.

  • പർച്ചേസ്, അക്കൗണ്ട്സ്, ബഡ്ജറ്റിംഗ്, ഓഡിറ്റ് മേഖലകളിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന.

  • പരമാവധി പ്രായം: 59 വയസ്.

  • ശമ്പളം: ₹30,995.

https://simet.in/notification-for-the-post-of-senior-superintendent-2/

ഫാക്കൽറ്റി ഒഴിവുകൾ

  • അസിസ്റ്റന്റ് പ്രൊഫസർ – എം.എസ്‌സി നഴ്സിങ്, 3 വർഷത്തെ അധ്യാപന പരിചയം, ശമ്പളം ₹33,320.

  • സീനിയർ ലക്ചറർ – എം.എസ്‌സി നഴ്സിങ്, 2 വർഷത്തെ അധ്യാപന പരിചയം, ശമ്പളം ₹33,320.

  • ലക്ചറർ – എം.എസ്‌സി നഴ്സിങ്, ശമ്പളം ₹32,450.

  • ഒഴിവുകൾ: പള്ളുരുത്തി, മലമ്പുഴ, ഉദുമ, കോന്നി, ധർമ്മടം, തളിപ്പറമ്പ, താനൂർ നഴ്സിങ് കോളേജുകൾ.

https://simet.in/notification-for-the-post-of-assistant-professor-senior-lecturer-and-lecturer/

പ്രിൻസിപ്പൽ

  • എം.എസ്‌സി നഴ്സിങ്.

  • ആകെ 15 വർഷത്തെ പ്രവൃത്തിപരിചയം, അതിൽ 12 വർഷം അധ്യാപന പരിചയവും കോളേജ് തലത്തിൽ കുറഞ്ഞത് 10 വർഷവും ഉണ്ടായിരിക്കണം.

  • പി.എച്ച്.ഡി നഴ്സിങ്, ഗവേഷണ പ്രസിദ്ധീകരണങ്ങൾ എന്നിവ അഭികാമ്യം.

  • പരമാവധി പ്രായം: 58 വയസ്.

  • ശമ്പളം: ₹90,000.

https://simet.in/notification-for-the-post-of-principal-3/

അപേക്ഷിക്കേണ്ട വിധം

SI-METയുടെ ഔദ്യോഗിക വെബ്സൈറ്റായ www.simet.in ൽ നിന്ന് അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് ആവശ്യമായ രേഖകൾ സഹിതം ബന്ധപ്പെട്ട വിലാസത്തിൽ തപാൽ മുഖേന അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനങ്ങൾ സന്ദർശിക്കുക.

SI-MET Recruitment 2026 Applications Invited for Multiple Posts in Nursing Colleges Across Kerala

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്തൊക്കെയാണ് കേരളത്തില്‍ നടക്കുന്നത്? എനിക്കു കിട്ടിയ കമ്മിഷന്‍റെ കണക്കു വരെ പറഞ്ഞു, വിഴിഞ്ഞത്ത് ഒരു ഓഹരി കൈമാറ്റവും നടന്നിട്ടില്ല'

പത്തുവര്‍ഷം ജോലി ചെയ്താല്‍ ഇപിഎഫ് പെന്‍ഷന്‍ എത്ര കിട്ടും?, 20 വര്‍ഷത്തില്‍ എത്ര?; കണക്ക് ഇങ്ങനെ

RCC: മെഡിക്കൽ ഡോക്യുമെന്റേഷൻ സ്റ്റൈപ്പൻഡോടെ പഠിക്കാം; ബിരുദം യോഗ്യത

'എത്ര വൃത്തിയായി വസ്ത്രം ധരിച്ചാലും ചിലർ മോശം കമന്റിടും, സ്ത്രീക്ക് എപ്പോഴും ഒരുപോലെ ഇരിക്കാൻ പറ്റില്ലല്ലോ'; ബോഡി ഷെയ്മിങ്ങിനെക്കുറിച്ച് ദിവ്യ - വിഡിയോ

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഹരിതകര്‍മസേനയ്ക്ക് ഇനി പച്ചയില്ല, പകരം 'കാവി'; പുതിയ യൂണിഫോം വിവാദത്തിലേക്ക്