SPARK Processing of Uniform and Footwear Allowance Explained Step by Step. file
Career

സർക്കാർ ജീവനക്കാർ ശ്രദ്ധിക്കുക; യൂണിഫോം, പാദരക്ഷ അലവൻസിന് എങ്ങനെ അപേക്ഷിക്കാം?

സ്പാർക്ക് (SPARK) പോർട്ടൽ വഴി ഈ അലവൻസുകൾ ക്ലെയിം ചെയ്യുമ്പോൾ ഓഫീസുകളിലെ ഡ്രോയിംഗ് ആൻഡ് ഡിസ്ബേഴ്സിംഗ് ഓഫീസർമാർ (DDO) പാലിക്കേണ്ട കൃത്യമായ മാർഗ്ഗരേഖകളും ചട്ടങ്ങളും പുതുക്കിയിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

സംസ്ഥാനത്തെ വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്ന അർഹരായ സർക്കാർ ജീവനക്കാരുടെ യൂണിഫോം അലവൻസ്, പാദരക്ഷാ അലവൻസ് എന്നിവ എങ്ങനെയാണ് ലഭ്യമാക്കുക? ഇതുമായി ബന്ധപ്പെട്ട് ധനകാര്യ വകുപ്പ് കർശന നിർദ്ദേശങ്ങൾ നേരത്തെ തന്നെ പുറത്തിറക്കിയിട്ടുണ്ട്.

സ്പാർക്ക് (SPARK) പോർട്ടൽ വഴി ഈ അലവൻസുകൾ ക്ലെയിം ചെയ്യുമ്പോൾ ഓഫീസുകളിലെ ഡ്രോയിംഗ് ആൻഡ് ഡിസ്ബേഴ്സിംഗ് ഓഫീസർമാർ (DDO) പാലിക്കേണ്ട കൃത്യമായ മാർഗ്ഗരേഖകളും ചട്ടങ്ങളും പുതുക്കിയിട്ടുണ്ട്. വിശദമായി പരിശോധിക്കാം.

അലവൻസ് നിരക്കുകളും പൊതുവിവരങ്ങളും

  • നിലവിലെ പതിനൊന്നാം ശമ്പള പരിഷ്കരണ ഉത്തരവിലെ (11th Pay Revision Order) നിർദ്ദിഷ്ട ഷെഡ്യൂളിൽ ഉൾപ്പെട്ടിട്ടുള്ള തസ്തികകളിലെ ജീവനക്കാർക്ക് മാത്രമേ യൂണിഫോം, പാദരക്ഷാ അലവൻസുകൾ അനുവദിക്കാൻ പാടുള്ളൂ.

  • പട്ടികയിൽ ഇല്ലാത്ത തസ്തികകളിലെ ജീവനക്കാർ ആവശ്യപ്പെട്ടാൽ സ്ഥാപന മേധാവികൾക്കോ വകുപ്പ് മേധാവികൾക്കോ സ്വമേധയാ അലവൻസ് നൽകാൻ അനുമതിയില്ല.

  • ഇത്തരം തസ്തികകൾക്ക് യൂണിഫോം നിർബന്ധമാണെങ്കിൽ, വകുപ്പ് മേധാവി അഡ്മിനിസ്ട്രേറ്റീവ് വകുപ്പ് വഴി ധനകാര്യ വകുപ്പിന്റെ പേ റിവിഷൻ സെല്ലിലേക്ക് പ്രത്യേക പ്രൊപ്പോസൽ നൽകി ഉത്തരവ് ഭേദഗതി ചെയ്ത ശേഷം മാത്രമേ തുക അനുവദിക്കാവൂ.

  • യൂണിഫോം അലവൻസ് തുകയിൽ തുണിത്തരങ്ങൾ, തയ്യൽക്കൂലി എന്നിവയ്ക്കൊപ്പം ഷൂസ് വാങ്ങുന്നതിനുള്ള ചെലവും ഉൾപ്പെട്ടിരിക്കുന്നു.

  • ഒരു സാമ്പത്തിക വർഷത്തിൽ ഒരു തവണ മാത്രമേ ഒരു ജീവനക്കാരന് ഈ അലവൻസ് അനുവദിക്കുവാൻ സാധിക്കുകയുള്ളൂ.

  • മുൻ സാമ്പത്തിക വർഷം ഏത് മാസത്തിലാണോ അലവൻസ് കൈപ്പറ്റിയത്, അതിനുശേഷം കൃത്യമായി 12 മാസം പൂർത്തിയായെങ്കിൽ മാത്രമേ അടുത്ത ക്ലെയിം അനുവദിക്കാവൂ.

  • മുൻപ് അലവൻസ് വാങ്ങി 12 മാസം പൂർത്തിയായിട്ടുണ്ടെങ്കിൽ അടുത്ത വർഷം യഥാസമയം ജീവനക്കാരന് അലവൻസ് അനുവദിക്കാവുന്നതാണ്.

പ്രധാന നിർദേശങ്ങൾ

  • യൂണിഫോം അലവൻസ് കൈപ്പറ്റുന്ന എല്ലാ ജീവനക്കാരും ഡ്യൂട്ടി സമയത്ത് നിർബന്ധമായും യൂണിഫോം ധരിക്കണം. അലവൻസ് ലഭിച്ചിട്ടും യൂണിഫോം ധരിക്കാത്തവർക്ക് വകുപ്പുതല അച്ചടക്ക നടപടികൾ നേരിടേണ്ടിവരും.

  • കൂടാതെ, അനുവദിച്ച അലവൻസ് തുക 12 ശതമാനം പിഴപ്പലിശ സഹിതം തിരിച്ചടയ്ക്കേണ്ടിവരും. അലവൻസ് ലഭിച്ചിട്ടില്ലെങ്കിലും യൂണിഫോം നിർബന്ധമായ തസ്തികകളിലുള്ളവർ യൂണിഫോം ധരിക്കാതിരുന്നാൽ നടപടിയുണ്ടാകും.

  • ജീവനക്കാർ യൂണിഫോം ധരിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് കൺട്രോളിംഗ് ഓഫീസർമാരുടെ ഉത്തരവാദിത്തമാണ്. നിർദേശം പാലിക്കാത്ത കൺട്രോളിംഗ് ഓഫീസർമാർക്കെതിരെയും സർക്കാർ നടപടി സ്വീകരിക്കും.

SPARK വഴി യൂണിഫോം അലവൻസ്, പാദരക്ഷ അലവൻസ് പ്രോസസിംഗ്: ഘട്ടംഘട്ടമായി

ഓഫീസുകളിലെ DDOമാർക്ക് SPARK വഴി യൂണിഫോം അലവൻസും പാദരക്ഷ അലവൻസും പ്രോസസ് ചെയ്യുന്നതിനുള്ള നടപടികൾ:

Step 1: Sanction Order Details Entry

Salary Matters → Processing → Other Allowances → Sanction Order Details എന്ന മെനുവിൽ പ്രവേശിച്ച് ഓഫീസ് ഉത്തരവിന്റെ (Proceedings) വിവരങ്ങൾ രേഖപ്പെടുത്തുക.

Step 2: Allowance Type Selection

സാധാരണ ജീവനക്കാർക്ക് Uniform Allowance Code 13, Footwear Allowance Code 16 എന്നിവ തിരഞ്ഞെടുക്കുക. പാർട്ട് ടൈം കണ്ടിൻജന്റ് ജീവനക്കാർക്ക് Wages 170, Wages 155 എന്നിവ തിരഞ്ഞെടുക്കണം.

Step 3: Employee Details and Amount Entry

ഓർഡർ നമ്പർ, തീയതി, G.O. വിവരങ്ങൾ എന്നിവ ചേർക്കുക. തുടർന്ന് ജീവനക്കാരനെ തിരഞ്ഞെടുത്ത് അനുവദിക്കേണ്ട തുക രേഖപ്പെടുത്തി Insert ചെയ്യുക.

Step 4: Other Allowance Processing

Salary Matters → Processing → Other Allowances → Other Allowance Processing വഴി മാസം, വകുപ്പ്, ഓഫീസ്, ബിൽ ടൈപ്പ് എന്നിവ നൽകി അലവൻസ് പ്രോസസ് ചെയ്യുക.

Step 5: Make Bill

Accounts → Bills → Make Bill From Payroll എന്ന മെനുവിൽ പ്രവേശിച്ച് Bill Nature ആയി "Other Allowance" തിരഞ്ഞെടുക്കുക. ആവശ്യമായ Head of Account വിവരങ്ങൾ നൽകി ബിൽ തയ്യാറാക്കുക.

Step 6: Upload Supporting Documents

Accounts → Bills → Upload Supporting Documents വഴി ഓഫീസ് ഉത്തരവ്, സത്യവാങ്മൂലം (Undertaking), മറ്റ് ആവശ്യമായ രേഖകൾ എന്നിവ അപ്‌ലോഡ് ചെയ്യുക.

Step 7: E-Submit to Treasury

Accounts → Bills → E-Submit Bill വഴി DSC (Digital Signature Certificate) ഉപയോഗിച്ച് ബിൽ ഒപ്പിട്ട് ട്രഷറിയിലേക്ക് ഓൺലൈനായി സമർപ്പിക്കുക.

SPARK Processing of Uniform and Footwear Allowance Explained Step by Step.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഡിഎഫ് ബിജെപിക്ക് കീഴടങ്ങി; കരാര്‍ ഒപ്പിട്ടാലും പിഎം ശ്രീയില്‍ നിന്ന് പിന്‍മാറാം; നയമാറ്റത്തിന് പ്രേരിപ്പിച്ച ഘടകമെന്ത്?'

മൊട്ടക്കുന്നുകൾ പച്ചപ്പണിഞ്ഞു, വെള്ളച്ചാട്ടങ്ങൾ ഉണർന്നു; ഇടുക്കിയുടെ 'സൂപ്പർ സ്റ്റാർ' ആയി വാഗമൺ; കോടമഞ്ഞിലേക്ക് ഒരു മഴയാത്ര

ബദാം രണ്ടാഴ്ചത്തേക്ക്, ദഹനപ്രശ്നങ്ങൾ പമ്പ കടക്കും, ചർമം തിളങ്ങും

നവകേരള യാത്രയിലെ 'രക്ഷാപ്രവര്‍ത്തനം': എഡിജിപിയുടെ ഓഫീസില്‍ എസ്‌ഐടി പരിശോധന; സന്ദര്‍ശക രജിസ്റ്ററും സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു

അമേരിക്കന്‍ കേന്ദ്രബാങ്ക് പലിശനിരക്ക് കൂട്ടുമോ?, ഒറ്റയടിക്ക് 1160 രൂപ കുറഞ്ഞു; സ്വര്‍ണവില 1,10,000ല്‍ താഴെ

SCROLL FOR NEXT