Suchitwa Mission Invites Applications for Young Professional Posts 
Career

ശുചിത്വ മിഷനിൽ അവസരം; ബി.ടെക് മുതൽ മാസ്റ്റർ ബിരുദം വരെ യോഗ്യത, നിങ്ങളുടെ ജില്ലയിൽ ജോലി നേടാം!

ബി.ടെക് മുതൽ മാസ്റ്റർ ബിരുദം വരെ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വിവിധ ജില്ലകളിൽ ആണ് നിയമനം ലഭിക്കുക

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലുള്ള ശുചിത്വ മിഷൻ (Suchitwa Mission) യങ് പ്രൊഫഷണൽ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ ആണ് നിയമനം. ബി.ടെക് മുതൽ മാസ്റ്റർ ബിരുദം വരെ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വിവിധ ജില്ലകളിൽ ആണ് നിയമനം ലഭിക്കുക. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 09.

ഒഴിവുകളുള്ള ജില്ലകൾ

  • തിരുവനന്തപുരം – 3

  • പത്തനംതിട്ട – 1

  • ആലപ്പുഴ – 2

  • എറണാകുളം – 1

  • തൃശൂർ – 3

  • പാലക്കാട് – 2

  • മലപ്പുറം – 3

  • കോഴിക്കോട് – 4

  • കണ്ണൂർ – 3

വിദ്യാഭ്യാസ യോഗ്യത

  • B.Tech / MBA / MSW / M.Sc. Environmental Science എന്നിവയിൽ ഏതെങ്കിലും ഒന്നിൽ ബിരുദം ഉണ്ടായിരിക്കണം.

  • അടിസ്ഥാന യോഗ്യത 2023 ജനുവരി 1-ന് ശേഷമാണ് നേടിയിരിക്കേണ്ടത്.

  • M.Tech ഉള്ളവർക്ക് കോഴ്സ് പാസ്സായ തീയതിയിൽ ഇളവുണ്ട്. B.Tech നേടിയ തീയതി നോക്കില്ല. പകരം M.Tech നേടിയ തീയതി പരിഗണിക്കും.

പരമാവധി പ്രായപരിധി: 32 വയസ് (2026 ഏപ്രിൽ 1-നുള്ള പ്രായം കണക്കാക്കി)

പ്രതിമാസ ശമ്പളം: 20,000 രൂപ

നിയമന കാലാവധി: ഒരു വർഷം അല്ലെങ്കിൽ പദ്ധതിയുടെ കാലാവധി അവസാനിക്കുന്നതുവരെ (ഏത് ആദ്യം സംഭവിക്കുന്നുവോ അതുവരെ)

മറ്റ് വിവരങ്ങൾ

  • വിദ്യാഭ്യാസ യോഗ്യത അംഗീകൃത സർവകലാശാലയിലോ സ്ഥാപനത്തിലോ നിന്നായിരിക്കണം. തുല്യയോഗ്യത (Equivalent Qualification) ഉള്ളവർ ആ സർട്ടിഫിക്കറ്റ് നിർബന്ധമായും സമർപ്പിക്കണം.

  • ആവശ്യമായാൽ വിദ്യാഭ്യാസ യോഗ്യതയുടെയോ മറ്റ് രേഖകളുടെയോ അധിക തെളിവുകൾ ഹാജരാക്കാൻ അധികൃതർക്ക് ആവശ്യപ്പെടാം.

  • വിദ്യാഭ്യാസ യോഗ്യത തെളിയിക്കാൻ ഡിഗ്രി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ പ്രൊവിഷണൽ സർട്ടിഫിക്കറ്റ് മാത്രമേ അപ്‌ലോഡ് ചെയ്യാവൂ. മറ്റുള്ള രേഖകൾ സ്വീകരിക്കില്ല.

  • അപേക്ഷകർക്കു സജീവമായ വ്യക്തിഗത ഇമെയിൽ ഐഡിയും മൊബൈൽ നമ്പറും ഉണ്ടായിരിക്കണം. തിരഞ്ഞെടുപ്പ് സംബന്ധിച്ച വിവരങ്ങൾ ഇതിലൂടെയാണ് അറിയിക്കുക.

  • തെരഞ്ഞെടുപ്പ് പ്രക്രിയയിൽ അപേക്ഷാ പരിശോധന, എഴുത്തുപരീക്ഷ, ഗ്രൂപ്പ് ഡിസ്കഷൻ, സ്കിൽ/പ്രൊഫിഷ്യൻസി ടെസ്റ്റ്, അഭിമുഖം എന്നിവ ഉൾപ്പെടാം.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://cmd.kerala.gov.in/wp-content/uploads/2026/07/Suchitwa-Mission-YP-Notification.pdf

Suchitwa Mission Invites Applications for Young Professional Posts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മതമൗലികവാദ വിരുദ്ധ ചടങ്ങിൽ പങ്കെടുക്കാൻ തസ്‌ലീമ നസ്‌റിൻ കൊൽക്കത്തയിൽ; സുവേന്ദു അധികാരിയും എത്തും

'രാവണനോട് ഇത്രത്തോളം നീതി പുലർത്താൻ മറ്റാർക്കും കഴിയില്ല'; യഷിനെ പുകഴ്ത്തി ഋഷഭ് ഷെട്ടി

'ജേഴ്സി നിറം നീല മാറി കാവി ആയത് ഞാൻ പോലും അറിഞ്ഞില്ല'! ഹോക്കി ഇന്ത്യയിൽ വൻ പൊട്ടിത്തെറി

ഭാര്യയെ തേടി കാന്‍സര്‍ ആറാമതും വന്നിരിക്കുന്നു; ശ്വാസകോശത്തിലേക്കും കിഡ്‌നിയിലേക്കും വ്യാപിച്ചു; ഉള്ളുലഞ്ഞ് 'ഫാമിലി മാന്‍' താരം

ഒമര്‍ അബ്ദുള്ളയും ഭാര്യ പായലും വിവാഹമോചനത്തിലേയ്ക്ക്; സുപ്രീംകോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു