The Kerala Public Service Commission has invited applications for the post of Laboratory Assistant at Milma. 
Career

മിൽമയിൽ സ്ഥിരനിയമനം നേടാം, ബിരുദം മതി; ശമ്പളം 29,490 രൂപ മുതൽ

താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് കേരള പി.എസ്.സി.യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

മിൽമയിൽ ലബോറട്ടറി അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനത്തിന് കേരള പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. ഡെയറി/സി.എഫ്.പി. വിഭാഗത്തിലാണ് ഒഴിവ്. ആകെ ഒരു ഒഴിവാണുള്ളത്. കെമിസ്ട്രി, ബയോകെമിസ്ട്രി, ബയോടെക്നോളജി, മൈക്രോബയോളജി എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ ബി.എസ്‌സി. ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് കേരള പി.എസ്.സി.യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം.

പ്രധാന വിവരങ്ങൾ

  • സ്ഥാപനം: കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് (മിൽമ)

  • തസ്തിക: ലബോറട്ടറി അസിസ്റ്റന്റ് (ഡെയറി/സി.എഫ്.പി.)

  • ഒഴിവുകളുടെ എണ്ണം: 1

  • നിയമനരീതി: നേരിട്ടുള്ള നിയമനം

  • ശമ്പളം: ₹29,490–85,160

  • അപേക്ഷിക്കേണ്ട അവസാന തീയതി: 2026 ഡിസംബർ 2

പ്രായപരിധി

18 മുതൽ 44 വയസ്സ് വരെയാണ് പ്രായപരിധി. ഉദ്യോഗാർഥികൾ 1982 ജനുവരി 2-നും 2008 ജനുവരി 1-നും ഇടയിൽ ജനിച്ചവരായിരിക്കണം. മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കും നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും.

വിദ്യാഭ്യാസ യോഗ്യത

അംഗീകൃത സർവകലാശാലയിൽ നിന്ന് താഴെപ്പറയുന്ന വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ ബി.എസ്‌സി. ബിരുദം നേടിയിരിക്കണം.

  • കെമിസ്ട്രി

  • ബയോകെമിസ്ട്രി

  • ബയോടെക്നോളജി

  • മൈക്രോബയോളജി

എങ്ങനെ അപേക്ഷിക്കാം?

കേരള പി.എസ്.സി.യുടെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷിക്കുന്നതിന് മുമ്പ് വിജ്ഞാപനത്തിലെ പൊതുവ്യവസ്ഥകളും യോഗ്യതാ മാനദണ്ഡങ്ങളും ശ്രദ്ധാപൂർവം പരിശോധിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2026 ഡിസംബർ 2, ബുധനാഴ്ച അർധരാത്രി വരെ.

The Kerala Public Service Commission has invited applications for the post of Laboratory Assistant at Milma.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊച്ചിയിലെ യാത്രാദുരിതം പരിഹരിക്കാൻ 'സ്‌കൈ മെട്രോ'; നിര്‍ദേശവുമായി ഇ ശ്രീധരന്‍

മന്ത്രി വന്നപ്പോള്‍ റിസപ്ഷനില്‍ ആളില്ല; ആലപ്പുഴ പിഡബ്ല്യുഡി റെസ്റ്റ് ഹൗസിലെ അഞ്ച് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

​പഴയ ഷൂവിനുള്ളിൽ ഒളിപ്പിച്ച ലക്ഷങ്ങളുടെ സ്വർണം; ഹരിത കർമ്മ സേനയ്ക്ക് നൽകി മാഷ്, ഒടുവിൽ സംഭവിച്ചത്!

ദിവസവും പാചകം ചെയ്യാൻ മടിയാണോ? ഈ അഞ്ച് ചേരുവകൾ നേരത്തെ തയ്യാറാക്കി വയ്ക്കാം

രുദ്രാക്ഷം എല്ലാവര്‍ക്കും ധരിക്കാമോ?, മാംസാഹാരം ഉപേക്ഷിക്കണോ?; അറിയാം രുദ്രാക്ഷത്തിന്റെ മുഖങ്ങള്‍ നല്‍കുന്ന ഫലങ്ങള്‍