The PSC has issued a notification for recruitment to the post of L.D. Clerk at Travancore Sugars and Chemicals Limited (TSCL). 
Career

KPSC 2026: ട്രാവൻകൂർ ഷുഗേഴ്സിൽ എൽ.ഡി ക്ലർക്ക് ഒഴിവുകൾ; പ്ലസ് ടു മതി

പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 16.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡിൽ (TSCL) എൽ.ഡി ക്ലർക്ക് തസ്തികയിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പി.എസ്.സി പുറത്തിറക്കി. ആകെ മൂന്ന് ഒഴിവുകളാണുള്ളത്. പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 16.

പ്രധാന വിവരങ്ങൾ

സ്ഥാപനം: ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡ്

തസ്തിക: ലോവർ ഡിവിഷൻ ക്ലർക്ക് (എൽ.ഡി ക്ലർക്ക്)

ഒഴിവുകൾ: 3

നിയമനരീതി: നേരിട്ടുള്ള നിയമനം

ശമ്പളം: 16,640–27,300 രൂപ

പ്രായപരിധി: 18–40 വയസ്സ്

ജനനത്തീയതി: 02.01.1986 മുതൽ 01.01.2008 വരെ (രണ്ട് തീയതികളും ഉൾപ്പെടെ)

വിദ്യാഭ്യാസ യോഗ്യത

  • അംഗീകൃത ബോർഡിൽ നിന്ന് പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത നേടിയിരിക്കണം.

  • സംസ്ഥാന/കേന്ദ്ര സർക്കാരിന്റെ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്ന് കുറഞ്ഞത് ആറുമാസത്തെ കാലാവധിയുള്ള ഡി.സി.എ (DCA) അല്ലെങ്കിൽ തത്തുല്യ യോഗ്യത നേടിയിരിക്കണം.

അപേക്ഷിക്കേണ്ട അവസാന തീയതി: 16 ഡിസംബർ 2026, ബുധനാഴ്ച അർധരാത്രി 12 മണി.

അപേക്ഷാ രീതി: ഓൺലൈൻ

ഔദ്യോഗിക വെബ്സൈറ്റ്: www.keralapsc.gov.in

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.keralapsc.gov.in/sites/default/files/2026-11/noti-182-26.pdf

The PSC has issued a notification for recruitment to the post of L.D. Clerk at Travancore Sugars and Chemicals Limited (TSCL).

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണത്തില്‍ 47% ഇടിവ്; ആദ്യ ആറ് ദിവസം ദര്‍ശനത്തിന് എത്തിയത് 2.71 ലക്ഷം പേര്‍

കാലടി സംസ്കൃത സർവകലാശാല വിദ്യാർഥികളുടെ സമരം; സസ്പെൻഷൻ റദ്ദാക്കി ഹൈക്കോടതി, അന്വേഷണ റിപ്പോർട്ടും തള്ളി

'അപേക്ഷകരെക്കൊണ്ട് വാഹനം വിളിപ്പിക്കില്ല'; തദ്ദേശ സ്ഥാപനങ്ങള്‍ ബോര്‍ഡ് വയ്ക്കണം

ദ്വാദശി നിറവില്‍ ഗുരുവായൂര്‍, 16.43 ലക്ഷം രൂപ ദക്ഷിണയായി സമര്‍പ്പിച്ച് ഭക്തര്‍; അനുഗ്രഹമേകി അഗ്നിഹോത്രികള്‍

രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ കടലിനടിയിലൂടെ; പത്തുനില കെട്ടിടത്തോളം ആഴത്തില്‍ ഭൂഗര്‍ഭ സ്റ്റേഷന്‍