The Rural Health Mission Society (JRHMS), under the Government of Jharkhand, has invited applications to fill 1038 vacancies for the post of nurse. ai image
Career

നഴ്സുമാർക്ക് വൻ അവസരം... 1038 ഒഴിവുകൾ, 40,000 രൂപ ശമ്പളം; ഝാർഖണ്ഡ് സർക്കാരിന് കീഴിൽ ജോലി നേടാം

ബി.എസ്.സി നഴ്സിങ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കേരളത്തിൽ നിന്നുള്ളവർക്കും അപേക്ഷിക്കാം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

ഝാർഖണ്ഡ് സർക്കാരിന് കീഴിലുള്ള റൂറൽ ഹെൽത്ത് മിഷൻ സൊസൈറ്റി (JRHMS) നഴ്സ് തസ്തികയിൽ നിയമനം നടത്തുന്നു. ആകെ 1038 ഒഴിവുകളാണ് ഉള്ളത്. ബി.എസ്.സി നഴ്സിങ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കേരളത്തിൽ നിന്നുള്ളവർക്കും അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 22.

കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA

തസ്തികയും ഒഴിവുകളും

തസ്തികയുടെ പേര്: കമ്മ്യൂണിറ്റി ഹെൽത്ത് ഓഫീസർ (CHO).

ആകെ ഒഴിവുകൾ: 1038 ഒഴിവുകൾ

ശമ്പളം: പ്രതിമാസം 25,000 രൂപ നിശ്ചിത ശമ്പളം. ഇതിനുപുറമെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ (Performance-based incentive) പരമാവധി 15,000 രൂപ വരെ അധികമായി ലഭിക്കും.

യോഗ്യതകൾ

  • B.Sc. (Nursing) അല്ലെങ്കിൽ Post Basic B.Sc. (Nursing).

  • കൂടാതെ 2016-2020 അധ്യയന വർഷത്തിലോ അതിനു ശേഷമോ വിജയിച്ചവർ ആയിരിക്കണം.

പ്രായപരിധി

  • ജനറൽ / EWS: 35 വയസ്സ്

  • OBC (BC-I / BC-II): 37 വയസ്സ്

  • ജനറൽ വനിതകൾ: 38 വയസ്സ്

  • SC / ST: 40 വയസ്സ്

പ്രധാന നിബന്ധനകൾ

  • ഈ നിയമനം 1 വർഷത്തെ കരാറടിസ്ഥാനത്തിൽ മാത്രമായിരിക്കും.

  • പ്രകടനത്തിന്റെയും ആവശ്യകതയുടെയും അടിസ്ഥാനത്തിൽ ഇത് പുതുക്കാവുന്നതാണ്.

  • ഇരുപക്ഷത്തിനും ഒരു മാസത്തെ മുൻകൂർ നോട്ടീസ് നൽകി കരാർ അവസാനിപ്പിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷകൾ സമർപ്പിക്കാനും വിജ്ഞാപനം സന്ദർശിക്കുക.

https://jrhms.jharkhand.gov.in/uploads/reports/a06bf5c1-c60c-49f8-b1dd-d18759428df7.pdf

The Rural Health Mission Society (JRHMS), under the Government of Jharkhand, has invited applications to fill 1038 vacancies for the post of nurse.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജിഎൻഎ കരാറിലെ നഷ്ടം സംബന്ധിച്ച റിപ്പോ‍ർട്ടുകൾ ആരാണ് മുക്കിയത്?, രാജമാണിക്യത്തിന്‍റെ കുറിപ്പുകൾ പുറത്തു വിടുമോ?; മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ

വിദ്യാര്‍ഥികളുടെ ഹർജി: സുപ്രീംകോടതിയിൽ തടസ ഹർജി നൽകി കാലടി സർവകലാശാല

'വോട്ടു ചെയ്യേണ്ടത് പാര്‍ട്ടിക്ക്, ജാതിക്കോ മതത്തിനോ അല്ല'; എസ് സി-എസ് ടി സംവരണ മണ്ഡലങ്ങളില്‍ റൊട്ടേഷന്‍ നിര്‍ബന്ധിക്കാനാകില്ല: സുപ്രീംകോടതി

മന്ത്രിമാരായ കെ എ തുളസി, ബിന്ദു കൃഷ്ണ എന്നിവരെ ഉള്‍പ്പെടുത്തി; സംസ്ഥാന ആസൂത്രണ ബോര്‍ഡ് പുനഃസംഘടിപ്പിച്ചു

അടൂർ സ്റ്റേഷൻ ആക്രമണക്കേസ്; ശ്രീനാദേവി കുഞ്ഞമ്മയും പ്രതിപ്പട്ടികയിൽ, അറസ്റ്റ് ഉടൻ ?