രാജ്യത്ത് 32 സർവകലാശാലകളെ വ്യാജ സർവകലാശാലകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതായി യൂണിവേഴ്‌സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (UGC). ഇതിൽ ഏറ്റവും കൂടുതൽ വ്യാജ യൂണിവേഴ്സിറ്റികൾ ഉള്ളത് ഡൽഹിയിലാണ്. കേരളത്തിൽ നിന്നുള്ള രണ്ട് സ്ഥാപനങ്ങളും പട്ടികയിലുണ്ട്. വിദ്യാർഥികൾ അഡ്മിഷൻ നേടും മുൻപ് സ്ഥാപനത്തിന്റെ അംഗീകാരവും ബിരുദം നൽകാനുള്ള അധികാരവും ഉറപ്പാക്കണമെന്ന് യുജിസി മുന്നറിയിപ്പ് നൽകി.
Mountain Institute of Management & Technology
World Peace of United Nations University (WPUNU)
Institute of Management and Engineering
National Institute of Management Solution
All India Institute of Public & Physical Health Sciences (AIIPHS) State Government University
Commercial University Ltd
United Nations University
Vocational University
ADR-Centric Juridical University
Indian Institute of Science and Engineering
Viswakarma Open University for Self-Employment
Adhyatmik Vishwavidyalaya (Spiritual University)
Indian Institute of Alternative Medicine
Institute of Alternative Medicine and Research
Indian Institute of Alternative Medicine
Magic & Art University, 308A, Dashmesh Plaza
Daksha University (Vocational and Life Skill Education)
International Islamic University of Prophetic Medicine (IIUPM)
St. John's University, Kishanattam, Kerala
Raja Arabic University, Nagpur
National Backward Krushi Vidyapeeth
Usha Latchumanan College of Education
Sree Bodhi Academy of Higher Education
Rajeev Gandhi Institute of Technology & Management
Gandhi Hindi Vidyapith, Prayag, Allahabad
Netaji Subhash Chandra Bose University (Open University)
Bhartiya Shiksha Parishad
Mahamaya Technical University
Christ New Testament Deemed University
Bible Open University of India
Global Human Peace University
Sarva Bharatiya Shiksha Peeth
പ്രവേശനത്തിന് മുൻപ് എന്തെല്ലാം പരിശോധിക്കണം?
സർവകലാശാലകളിലോ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ പ്രവേശനം നേടുന്നതിന് മുൻപ് സ്ഥാപനം നിയമപ്രകാരം അംഗീകൃതമാണോ, തിരഞ്ഞെടുത്ത കോഴ്‌സ് നടത്താനും ബന്ധപ്പെട്ട ബിരുദം നൽകാനും അധികാരമുണ്ടോ എന്നിവ വിദ്യാർഥികളും രക്ഷിതാക്കളും ഉറപ്പാക്കണം.
കൂടാതെ, യുജിസിയുടെയും ബന്ധപ്പെട്ട നിയന്ത്രണ സ്ഥാപനങ്ങളുടെയും ആവശ്യമായ അംഗീകാരങ്ങളും അനുമതികളും ലഭിച്ചിട്ടുണ്ടോ എന്നും പരിശോധിക്കണം.
സർവകലാശാലകളുടെ വിവരങ്ങളും അംഗീകാര നിലയും യുജിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.ugc.gov.in വഴി പരിശോധിക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates