Herbal Tea Recipe Pinterest
Food

കഫീൻ വേണ്ട, ചായയുടെ രുചി വേണം! വീട്ടിൽ തയ്യാറാക്കാം 5 ഹെർബൽ ടീകൾ

ദഹനസംബന്ധമായ അസ്വസ്ഥതകൾ അനുഭവപ്പെടുമ്പോൾ ഇഞ്ചി ചായ ബെസ്റ്റാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

തേയില ഇല്ലാതെ ചായയോ? അങ്ങനെയും ചായകളുണ്ട്. കഫീൻ ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്കും വൈകുന്നേരങ്ങളിൽ ചൂടുള്ള പാനീയം കുടിക്കാൻ ഇഷ്ടപ്പെടുന്നവർക്കും പരീക്ഷിക്കാവുന്ന ചില ചായ റെസിപ്പി നോക്കാം.

ഇഞ്ചി ചായ

ദഹനസംബന്ധമായ അസ്വസ്ഥതകൾ അനുഭവപ്പെടുമ്പോൾ ഇഞ്ചി ചായ ബെസ്റ്റാണ്. ഇഞ്ചിയുടെ എരിവും പ്രത്യേക മണവും ചായയ്ക്ക് നല്ല രുചി നൽകും. തേയില ചേർക്കാതെ തന്നെ ഇഞ്ചി ഉപയോഗിച്ച് രുചികരമായ ചായ തയ്യാറാക്കാം.

തയ്യാറാക്കുന്ന വിധം:

  • ഒരു കപ്പ് വെള്ളം ഒരു പാത്രത്തിലൊഴിച്ച് തിളപ്പിക്കുക.

  • ഒരു ചെറിയ കഷ്ണം ഇഞ്ചി ചതച്ച് വെള്ളത്തിലിടുക.

  • അഞ്ച് മുതൽ ഏഴ് മിനിറ്റ് വരെ ചെറുതീയിൽ തിളപ്പിക്കുക.

  • ശേഷം ആവശ്യത്തിന് തേൻ ചേർത്ത് കുടിക്കാം.

തുളസി ചായ

കഫീൻ ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്ക് പരീക്ഷിക്കാവുന്ന ഒന്നാണ് തുളസി ചായ. തുളസിയിൽ അടങ്ങിയിരിക്കുന്ന സസ്യഘടകങ്ങൾക്ക് ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്.

തയ്യാറാക്കുന്ന വിധം:

  • ഒരു കപ്പ് വെള്ളം തിളപ്പിക്കുക.

  • അഞ്ച് മുതൽ എട്ട് വരെ തുളസിയിലകൾ കഴുകി വെള്ളത്തിലിടുക.

  • അഞ്ച് മിനിറ്റ് മൂടിവെച്ച് കുതിർക്കാൻ അനുവദിക്കുക.

  • അരിച്ചെടുത്ത ശേഷം അൽപം തേൻ ചേർത്ത് കുടിക്കാം.

ചമോമൈൽ ചായ

ഉറങ്ങുന്നതിന് മുൻപ് ചൂടുള്ള പാനീയം കുടിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് പരീക്ഷിക്കാവുന്നതാണ് ചമോമൈൽ ചായ. ചമോമൈൽ പൂക്കൾ ഉപയോഗിച്ചാണ് ഈ ചായ തയ്യാറാക്കുന്നത്. വിശ്രമത്തിനും ഉറക്കത്തിനും സഹായകമായേക്കാവുന്ന ഘടകങ്ങൾ ഇതിലുണ്ട്.

തയ്യാറാക്കുന്ന വിധം:

  • ഒരു കപ്പ് വെള്ളം തിളപ്പിച്ച് അടുപ്പിൽ നിന്ന് മാറ്റുക.

  • ഒരു ടീസ്പൂൺ ഉണങ്ങിയ ചമോമൈൽ പൂക്കൾ ചേർക്കുക.

  • അഞ്ച് മുതൽ പത്ത് മിനിറ്റ് വരെ മൂടിവെക്കുക.

  • അരിച്ചെടുത്ത് ആവശ്യത്തിന് തേൻ ചേർത്ത് കുടിക്കാം.

പെപ്പർമിൻ്റ് ചായ

പുതുമയുള്ള മണവും തണുപ്പുള്ള രുചിയും ഇഷ്ടപ്പെടുന്നവർക്ക് പെപ്പർമിൻ്റ് ചായ നല്ലൊരു ഓപ്ഷനാണ്. പുതിനയില ഉപയോഗിച്ച് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ പാനീയം കഫീൻ രഹിതമാണ്. ചിലരിൽ വയറുവീക്കം, ദഹനസംബന്ധമായ അസ്വസ്ഥതകൾ എന്നിവ കുറയ്ക്കാനും സഹായിച്ചേക്കാം.

തയ്യാറാക്കുന്ന വിധം:

  • ഒരു കപ്പ് വെള്ളം തിളപ്പിക്കുക.

  • എട്ട് മുതൽ പത്ത് വരെ പുതിനയിലകൾ ചേർക്കുക.

  • അഞ്ച് മുതൽ ഏഴ് മിനിറ്റ് വരെ മൂടിവെക്കുക.

  • അരിച്ചെടുത്ത് അൽപം നാരങ്ങാനീര് ചേർത്ത് കുടിക്കാം.

കറുവപ്പട്ട ചായ

മധുരമുള്ള സുഗന്ധവും നേരിയ എരിവും ചേർന്നതാണ് കറുവപ്പട്ട ചായ. കറുവപ്പട്ട ഉപയോഗിച്ച് തേയിലയോ പഞ്ചസാരയോ ചേർക്കാതെ തന്നെ രുചികരമായ പാനീയം തയ്യാറാക്കാം.

തയ്യാറാക്കുന്ന വിധം:

  • ഒരു കപ്പ് വെള്ളത്തിൽ ഒരു ചെറിയ കഷ്ണം കറുവപ്പട്ട ചേർക്കുക.

  • അഞ്ച് മുതൽ പത്ത് മിനിറ്റ് വരെ തിളപ്പിക്കുക.

  • ശേഷം അരിച്ചെടുത്ത് അൽപം തേൻ ചേർക്കാം.

  • കഫീൻ രഹിത ചായകൾ കുടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

5 Caffeine-Free Teas You Can Easily Make at Home: Simple and Healthy Recipes

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പഴയതെല്ലാം പറഞ്ഞു തീർത്തു'; വി ഡി സതീശന്‍ പെരുന്നയിലേക്ക്; മന്നം ജയന്തി ആഘോഷങ്ങള്‍ക്ക് ക്ഷണിച്ചെന്ന് ജി സുകുമാരന്‍ നായര്‍

ഭർതൃമതിയുമായി അവിഹിത ബന്ധം; ലോക്കൽ സെക്രട്ടറിയെ സസ്‌പെൻഡ് ചെയ്ത് സിപിഎം

തട്ടിപ്പിന് കേന്ദ്രമന്ത്രിയുടെ ഡീപ്ഫേക്ക് വിഡിയോയും; സൈബർ തട്ടിപ്പുകളിൽ നഷ്ടമായത് ഒരു കോടിയോളം രൂപ

ഒരുലക്ഷത്തില്‍ താഴെ പോകുമോ? സ്വര്‍ണവില വന്‍ഇടിവിലേക്ക്, പവന് ഒറ്റയടിക്ക് 960 രൂപ കുറഞ്ഞു

ഭക്ഷ്യോത്പന്നങ്ങള്‍ക്ക് പൊള്ളും വില; ആര്‍ബിഐ പരിധിയും കടന്ന് പണപ്പെരുപ്പം 6.09% ആയി; 2 വര്‍ഷത്തിനിടെ ആദ്യം