What will happen to your body when you eat pickle every day.  ai image
Health

അച്ചാർ കഴിക്കുന്നത് അപകടമാണോ? ദിവസവും കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്

അച്ചാര്‍ കഴിപ്പ് അമിതമായാല്‍ വയറുവേദന, ദഹനക്കേട്, നെഞ്ചെരിച്ചില്‍ എന്നിവ ഉണ്ടാകാം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

അച്ചാറിനോട് മലയാളികള്‍ക്ക് ഉള്ള പ്രേമം വളരെ പ്രകടമാണ്. ചോറിന് എത്ര കറിയുണ്ടെങ്കിലും സൈഡിൽ അച്ചാറ് നിര്‍ബന്ധമാണ്. ചിലരാകട്ടെ ചോറിനൊപ്പം അച്ചാറെടുക്കുന്നതിന് ഒരു കയ്യും കണക്കും ഉണ്ടാകില്ല. ചോറിനൊപ്പം മാത്രമല്ല, കഞ്ഞിക്കും ബിരിയാണിക്കും ചപ്പാത്തിക്കും അപ്പത്തിനൊപ്പം വരെ അച്ചാര്‍ കഴിക്കാറുണ്ട്. മാങ്ങ, നാരങ്ങ, വെളുത്തുള്ളി, പാവയ്ക്ക, കാരറ്റ്, ഇഞ്ചി മുതല്‍ നോണ്‍-വെജ് അച്ചാറുകള്‍ വരെ ഇന്ന് സുലഭമാണ്.

കണക്കില്ലാതെ അച്ചാറ് കഴിച്ചാല്‍ ശരീരത്തിന് എന്തു സംഭവിക്കും?

അച്ചാര്‍ കഴിപ്പ് അമിതമായാല്‍ വയറുവേദന, ദഹനക്കേട്, നെഞ്ചെരിച്ചില്‍ എന്നിവ ഉണ്ടാകാം. പ്രമേഹം, ഹൃദ്രോഗം, രക്തസമ്മര്‍ദം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളെ വഷളാക്കാനും കാരണമാകും. അച്ചാറില്‍ ഉപയോഗിക്കുന്ന അമിതമായ ഉപ്പ്, രക്തസമ്മര്‍ദം വര്‍ധിക്കാനും വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കാനും കാരണമാകും. അസിഡിറ്റിയുടെ ഒരു പ്രധാന കാരണം ഒരു പരിധിവരെ അച്ചാറിന്റെ അമിത ഉപയോഗമാണ്.

പ്രത്യേകിച്ച്, കടകളില്‍ നിന്ന് വാങ്ങുന്ന പ്രിസര്‍വേറ്റീവുകളും അമിതമായി ഉപ്പും അടങ്ങിയ അച്ചാറുകള്‍. ഇത് കാന്‍സര്‍ പോലുള്ള ഗുരുതര രോഗങ്ങള്‍ക്ക് വരെ കാരണമാകാമെന്ന് ചില പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. എണ്ണയും ഉപ്പും കുറച്ചുകൊണ്ട് വീട്ടിലുണ്ടാക്കുന്ന അച്ചാറുകള്‍ ആരോഗ്യപ്രദമാണ്. ഇതില്‍ അടങ്ങിയ ഇഞ്ചി, വെളുത്തുള്ളി, കടുക് എന്നിവ ദഹനത്തെ മെച്ചപ്പെടുത്തും.

എന്നാൽ അച്ചാറിന് ഗുണവശങ്ങളുമുണ്ട്

അച്ചാറിലെ ഇഞ്ചി, വെളുത്തുള്ളി, കടുക് എന്നിവ ദഹനത്തിന് വളരെ മികച്ചതാണ്. ഉപ്പ്, എണ്ണ എന്നിവ വളരെ കുറച്ചും, കൃത്രിമ വസ്തുക്കൾ ഉപയോഗിക്കാതെയും അച്ചാർ ഉണ്ടാക്കുന്നതാണ് നല്ലത്. അച്ചാറിലെ പുളിയിൽ പ്രോബയോട്ടിക് ബാക്ടീരിയ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം, പ്രതിരോധശേഷി എന്നിവ വർധിപ്പിക്കുന്നു. ഇതിനായി ലെമൺ ജ്യൂസ്, നാച്ചുറൽ വിനിഗർ എന്നിവ ഉപയോഗിക്കുക. കടുക് എണ്ണ, നല്ലെണ്ണ, ഒലിവ് ഓയിൽ എന്നിവ വളരെ കുറച്ച് ഉപയോഗിക്കുക.

What will happen to your body when you eat pickle every day.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജിഎൻഎ കരാറിലെ നഷ്ടം സംബന്ധിച്ച റിപ്പോ‍ർട്ടുകൾ ആരാണ് മുക്കിയത്?, രാജമാണിക്യത്തിന്‍റെ കുറിപ്പുകൾ പുറത്തു വിടുമോ?; മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ

മന്ത്രിമാരായ കെ എ തുളസി, ബിന്ദു കൃഷ്ണ എന്നിവരെ ഉള്‍പ്പെടുത്തി; സംസ്ഥാന ആസൂത്രണ ബോര്‍ഡ് പുനഃസംഘടിപ്പിച്ചു

അടൂർ സ്റ്റേഷൻ ആക്രമണക്കേസ്; ശ്രീനാദേവി കുഞ്ഞമ്മയും പ്രതിപ്പട്ടികയിൽ, അറസ്റ്റ് ഉടൻ ?

ലഹരിവേട്ടയ്ക്ക് കേന്ദ്രത്തിന്റെ കൈത്താങ്ങ്; ഓപ്പറേഷൻ തൂഫാനെ അഭിനന്ദിച്ച് അമിത് ഷാ

വിസിയായിരിക്കാൻ സിസ തോമസ് യോ​ഗ്യയല്ല; കോൺ​ഗ്രസ് ഓവർ ടൈം പണിയെടുക്കുന്നത് ആർക്കു വേണ്ടി?: എസ്എഫ്ഐ