Online Fraud Representative Image
Kannur

ഇൻസ്റ്റഗ്രാം പരസ്യത്തിൽ വീണു; 10 ലക്ഷം രൂപ വായ്പക്ക് അപേക്ഷിച്ച സ്ത്രീക്ക് നഷ്ടമായത് 40 ലക്ഷം രൂപ

ജി.എസ്.ടിയും ഇൻഷുറൻസും പറഞ്ഞ് പലതവണയായി പണം തട്ടി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തളിപ്പറമ്പ്: പത്തുലക്ഷം രൂപയുടെ വ്യക്തിഗത വായ്പയ്ക്കായി അപേക്ഷ സമർപ്പിച്ച വീട്ടമ്മയ്ക്ക് ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായത് 40 ലക്ഷം രൂപ. തളിപ്പറമ്പ് ആടിക്കുംപാറ മറിയംപള്ളിക്ക് സമീപം പാറോൽക്കട്ടി വീട്ടിൽ പി.കെ. സക്കീനയാണ് വൻ സാമ്പത്തിക തട്ടിപ്പിന് ഇരയായത്. സംഭവത്തിൽ എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന 'ധനി ഇന്ത്യാ ബുൾസ് ധനി' എന്ന ധനകാര്യ സ്ഥാപനത്തിലെ മാനേജർമാരായ അൻവർ, വിഷ്ണു എന്നിവർക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു.

രണ്ട് ശതമാനം പലിശ നിരക്കിൽ വ്യക്തിഗത വായ്പ നൽകുമെന്ന ഇൻസ്റ്റഗ്രാം പരസ്യ സന്ദേശം കണ്ടാണ് സക്കീന പത്തുലക്ഷം രൂപയുടെ വായ്പയ്ക്കായി അപേക്ഷിച്ചത്. തുടർന്ന് സക്കീനയുമായി ബന്ധപ്പെട്ട പ്രതികൾ, വായ്പ അനുവദിക്കുന്നതിന് മുന്നോടിയായി ജി.എസ്.ടി, ഇൻഷുറൻസ് തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കായി പണം മുൻകൂറായി അടയ്ക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

പ്രതികളുടെ നിർദ്ദേശപ്രകാരം അവർ നൽകിയ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഗൂഗിൾ പേ വഴിയും ബാങ്ക് ട്രാൻസ്ഫർ വഴിയുമായി പല തവണകളായി സക്കീന 40 ലക്ഷം രൂപ അയച്ചുനൽകി. എന്നാൽ തുക മുഴുവൻ കൈപ്പറ്റിയ ശേഷവും രണ്ട് ശതമാനം പലിശയിലുള്ള പത്തുലക്ഷം രൂപയുടെ വായ്പ നൽകുകയോ, വാങ്ങിയ 40 ലക്ഷം രൂപ തിരികെ നൽകുകയോ ചെയ്യാതെ കബളിപ്പിച്ചെന്നാണ് പരാതി. വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

A woman from Taliparamba in Kannur was cheated of ₹40 lakh after applying for a ₹10 lakh personal loan through a fraudulent social media campaign.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എയര്‍ ഇന്ത്യയുടെ രണ്ട് പൈലറ്റുമാര്‍ കൂടി ലഹരി പരിശോധനയില്‍ കുടുങ്ങി? ; ജോലിയില്‍ നിന്നും താല്‍ക്കാലികമായി മാറ്റി നിര്‍ത്തി

ലോണ്‍ അടച്ചുതീര്‍ത്താലും കാര്‍ 'സ്വന്തമാവില്ല'; ഇക്കാര്യങ്ങള്‍ ചെയ്യാന്‍ മറക്കരുത്

നൈനിറ്റാൾ ബാങ്കിൽ ജോലി നേടാം; 41 സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ, ബിരുദം മുതൽ യോഗ്യത

'ഏതൊരു പങ്കാളിക്കും അത് കാണുമ്പോൾ അസ്വസ്ഥത തോന്നും, പക്ഷേ'; ഇന്റിമേറ്റ് രം​ഗങ്ങൾ ചെയ്യുന്നതിനെക്കുറിച്ച് യഷ്

സ്റ്റണ്ണിങ് ക്യാച്ച്, 'യു ബ്യൂട്ടി ​ഗിൽ'! മുഴുനീള ഡൈവ്, ​ഒറ്റ കൈയിൽ പന്ത് (വിഡിയോ)