Sophi Kunjipalu 
Thrissur

കണ്ണീരൊപ്പി നിയമപോരാട്ടം; ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ കള്ളുഷാപ്പ് ജോലിയിൽ തിരിച്ചെത്തി സോഫി കുഞ്ഞിപാലു

അഭിനന്ദനവുമായി തോമസ് ഉണ്ണിയാടൻ എംഎൽഎ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തൃശൂർ: പ്രതിസന്ധികളോട് പൊരുതി നേടിയെടുത്ത നീതിയുടെ കരുത്തിൽ, സോഫി കുഞ്ഞിപാലു വീണ്ടും കള്ളുഷാപ്പിലെ ജോലിയിൽ പ്രവേശിച്ചു. ഇരിങ്ങാലക്കുട എക്സൈസ് റേഞ്ചിന് കീഴിലുള്ള പൊഞ്ഞനത്തെ കള്ളുഷാപ്പിലാണ് ഞായറാഴ്ച സോഫി തിരികെ ജോലിയിൽ കയറിയത്. ഭർത്താവിന്റെ അപ്രതീക്ഷിത മരണത്തെത്തുടർന്ന് ആശ്രിത ആനുകൂല്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ടപ്പോൾ, പിന്മാറാതെ നടത്തിയ നിരന്തര സമരങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും ഒടുവിലാണ് സോഫി തന്റെ തൊഴിലിടത്തിലേക്ക് തലയുയർത്തി തിരിച്ചെത്തിയത്. അവകാശപ്പോരാട്ടത്തിൽ വിജയം വരിച്ച സോഫിയെ അഭിനന്ദിക്കാൻ അഡ്വ. തോമസ് ഉണ്ണിയാടൻ എംഎൽഎ വീട്ടിലെത്തി.

'മുന്നോട്ടുപോകാൻ പുതിയൊരു വാതിൽ തുറന്നു': കണ്ണീരോടെ സോഫി

ഭർത്താവിന്റെ മരണശേഷം ജീവിതം വഴിമുട്ടിപ്പോയ നാളുകളെക്കുറിച്ച് വിതുമ്പലോടെയാണ് സോഫി ഓർത്തെടുത്തത്. നിത്യച്ചെലവിനും മക്കളെ പോറ്റാനും എന്തുചെയ്യണമെന്നറിയാതെ ഇരുട്ടിൽ തപ്പിയ നാളുകളായിരുന്നു അത്. നിയമപരമായി അവകാശമുണ്ടായിട്ടും ജോലി നിഷേധിക്കപ്പെട്ടപ്പോൾ തെരുവിലിറങ്ങി സമരം ചെയ്യേണ്ടിവന്നു. ഒടുവിൽ നിയമപോരാട്ടം ഫലം കണ്ടതോടെ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ ദൈവം പുതിയൊരു വാതിൽ തുറന്നു തന്നതുപോലെ തോന്നുന്നുവെന്ന് സോഫി പ്രതികരിച്ചു.

തുടക്കത്തിൽ അനിശ്ചിതത്വം; ഒടുവിൽ വഴിതുറന്നത് ജനപ്രതിനിധിയുടെ ഇടപെടൽ

ഞായറാഴ്ച രാവിലെ കള്ളുഷാപ്പിലെത്തിയിട്ടും ജോലിയിൽ പ്രവേശിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ മണിക്കൂറുകളോളം അനിശ്ചിതത്വം നിലനിന്നിരുന്നു. അനുകൂലമായ കോടതി ഉത്തരവ് കള്ള് തൊഴിലാളി ക്ഷേമനിധി ബോർഡ് അധികൃതരെ ഔദ്യോഗികമായി അറിയിക്കുന്നതിൽ ഉണ്ടായ ആശയവിനിമയ കാലതാമസമായിരുന്നു ആശയക്കുഴപ്പത്തിന് കാരണമായത്. തുടർന്ന് ഐഎൻടിയുസി പ്രവർത്തകരും അഡ്വ. തോമസ് ഉണ്ണിയാടൻ എംഎൽഎയും വിഷയത്തിൽ ഇടപെടുകയും ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും ചെയ്തതോടെയാണ് പ്രശ്നങ്ങൾക്ക് പരിഹാരമായതും സോഫിക്ക് ജോലിയിൽ പുനഃപ്രവേശനം സാധ്യമായതും.

Marking the triumphant conclusion of an arduous legal and democratic struggle, Sophi Kunjipalu rejoined work on Sunday at the Ponjanam toddy shop under the Iringalakuda Excise Range in Thrissur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സമരം ചെയ്യണമെങ്കിൽ യുഎസിൽ പോകൂ, ഇവിടെ നടക്കില്ല'; നിരുപാധികം മാപ്പ് പറയാൻ നടൻ ഇമ്രാൻ ഖാനോട് ബോംബെ ഹൈക്കോടതി; രാജ്യം വിടാനുള്ള നോട്ടീസിൽ താൽക്കാലിക ആശ്വാസം

കാലടി സര്‍വകലാശാല പ്രതിഷേധം: 12 പേരെ തിരിച്ചെടുക്കും, നിബന്ധന മുന്നോട്ടു വെച്ച് സിന്‍ഡിക്കേറ്റ്; 'നാലുപേർ പുറത്തു തന്നെ'

അവസാന 8 പന്തിൽ 4 വിക്കറ്റുകൾ! കേരള വനിതകൾക്ക് ത്രില്ലർ ജയം

'കരുത്തിന്റെ പ്രതീകം', വരുന്നു ഹിമാലയന്‍ 750; അറിയാം ഫീച്ചറുകള്‍

അനിയുടെ പവറില്ലാതെ 'കിം​ഗ്'; എഡ് ഷീരാനും അർജിത് സിങ്ങും പാടിയിട്ടും ഇംപാക്ടില്ലെന്ന് വിമർശനം