Malavika Anilkumar 
Entertainment

'തെറി കമന്റിട്ടത് അമ്മായിയച്ഛന്‍; കഴിഞ്ഞ 10 വര്‍ഷം എന്തെല്ലാം അനുഭവിച്ചെന്ന് മനസിലാക്കാം'; പ്രതികരിച്ച് ഗായിക മാളവിക അനില്‍കുമാര്‍

'എന്റെ അമ്മ, അച്ഛന്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എല്ലാവരുമുണ്ട് ഇന്‍സ്റ്റഗ്രാമില്‍. ഒറ്റ ഒരുത്തന് പ്രതികരിക്കാന്‍ തോന്നിയില്ല'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

മുന്‍ ഭര്‍ത്താവിന്റെ അച്ഛനില്‍ നിന്നും നേരിട്ട അധിക്ഷേപം തുറന്നു കാട്ടി ഗായിക മാളവിക അനില്‍കുമാര്‍. തന്റെ പോസ്റ്റില്‍ മുന്‍ ഭര്‍ത്താവിന്റെ അച്ഛന്‍ പങ്കുവച്ച തെറി കമന്റ് പങ്കിട്ടു കൊണ്ടാണ് മാളവികയുടെ പ്രതികരണം. പത്ത് വര്‍ഷം ആ കുടുംബത്തില്‍ താന്‍ അനുഭവിക്കേണ്ടി വന്നത് എന്തായിരിക്കും ഇതിലൂടെ മനസിലാക്കാമെന്നാണ് മാളവിക പറയുന്നത്.

റിയാലിറ്റി ഷോകളിലൂടെയാണ് മാളവിക താരമാകുന്നത്. വെറുതെ ഒരു ഭാര്യയിലെ ഓം കാരം ശംഖില്‍ എന്ന പാട്ടുപാടിയാണ് അരങ്ങേറുന്നത്. മലയാളത്തിന് പുറമെ തമിഴിലും പാടിയിട്ടുണ്ട്. തനിക്കെതിരെ അധിക്ഷേപമുണ്ടിയിട്ടും പ്രതികരിക്കാത്ത കുടുംബത്തേയും സുഹൃത്തുക്കളേയും വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട് മാളവിക വിഡിയോയില്‍. ആ വാക്കുകളിലേക്ക്:

''ഇന്നലെ രാത്രി ഞാനൊരു സ്‌റ്റോറി ഇട്ടിരുന്നു. എന്നെ തെറി വിളിച്ചു കൊണ്ടുള്ളൊരു കമന്റാണ് ഞാന്‍ സ്‌റ്റോറി ഇട്ടത്. ഇതിന് മുമ്പും എനിക്ക് ഒരുപാട് തെറിവിളികള്‍ വന്നിട്ടുണ്ട്, അതിനൊക്കെ ഞാന്‍ പ്രതികരിച്ചിട്ടുമുണ്ട്. പക്ഷെ ആദ്യായിട്ടാണ് ഞാന്‍ വിഡിയോ ഇടുന്നത്. വേറൊന്നും കൊണ്ടല്ല, എന്നെ അസഭ്യം പറഞ്ഞ ആ മഹത് വ്യക്തിത്വത്തിനെ നിങ്ങളുടെ മുന്നിലേക്ക് ഒന്ന് കാണിച്ചു തരണമെന്ന് എനിക്ക് തോന്നി. അത് മറ്റാരുമല്ല, എന്റെ സ്വന്തം അമ്മായിയച്ഛനാണ്. അതായത് എന്റെ മുന്‍ ഭര്‍ത്താവിന്റെ അച്ഛനാണ് പബ്ലിക് പ്ലാറ്റ്‌ഫോമില്‍ വന്ന് ഇത്രയും നികൃഷ്ടമായ പ്രയോഗം നടത്തിയിരിക്കുന്നത്.

എനിക്കതില്‍ കുഴപ്പമില്ല, അയാള്‍ അയാളുടെ സംസ്‌കാരം കാണിച്ചു. വിദ്യാഭ്യാസമില്ലായ്മ ഒരു കുറ്റമല്ല. പക്ഷെ, ഇങ്ങനെ പരസ്യമായി വന്ന് ഇത്രയും വൃത്തികെട്ട വാക്ക് ഉപയോഗിക്കണമെങ്കില്‍ കഴിഞ്ഞ 10 വര്‍ഷമായി ഞാന്‍ അയാളില്‍ നിന്നും അയാളുടെ ഭാര്യയില്‍ നിന്നും എന്തെല്ലാം അനുഭവിച്ചിട്ടുണ്ടെന്ന് സമാന്യബോധ്യമുള്ള ഏത് മനുഷ്യനും മനസിലാകും. ഇതിലും വൃത്തിക്കെട്ട സാധനങ്ങള്‍ സ്‌ക്രീന്‍ഷോട്ടായി എന്റെ കയ്യിലുണ്ട്. എന്തുകൊണ്ടാണ് പൊലീസ് കേസുമായി പോകാത്തതെന്ന് ചോദിച്ചാല്‍, എനിക്ക് അതിന് താല്‍പര്യമില്ല എന്നാണുത്തരം. പക്ഷെ അവര്‍ ഇനിയും ഫോഴ്‌സ് ചെയ്താല്‍ എനിക്ക് വേറെ നിവൃത്തിയില്ലാതാകും.

ഞാനിപ്പോള്‍ ഈ വിഡിയോ ഇടുന്നത് അതിനൊന്നുമല്ല. മറ്റൊരു കാര്യത്തിനാണ്. എന്റെ അമ്മ, അച്ഛന്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എല്ലാവരുമുണ്ട് ഇന്‍സ്റ്റഗ്രാമില്‍. ഒറ്റ ഒരുത്തന് പ്രതികരിക്കാന്‍ തോന്നിയില്ല. എനിക്ക് വേണ്ടി പ്രതികരിക്കാന്‍ ഞാന്‍ തന്നെയുണ്ട്. വേറെ കുഴപ്പമൊന്നുമില്ല. എന്നിരുന്നാലും, ഒരു പ്രശ്‌നം വരുമ്പോള്‍ ഞങ്ങളുണ്ട് എന്ന് പറയാനും, ഇതുപോലെയുള്ള ചെറ്റത്തരം പറയുന്നവര്‍ക്കെതിരെ ഒരു വാക്ക് കൊണ്ടെങ്കിലും പ്രതികരിച്ച് കാണുമ്പോള്‍ കിട്ടുന്നൊരു മനസുഖമുണ്ട് ഇരയ്ക്ക്. അത് ഇല്ലാത്തവര്‍ക്ക് മാത്രമേ മനസിലാവുകയുള്ളൂ. നിങ്ങള്‍ക്ക് ഒരിക്കലും പറഞ്ഞാല്‍ മനസിലാകില്ല.

ഇത് കാണുന്ന പ്രേക്ഷകോരാട് പറയുകയാണ്, നിങ്ങള്‍ നിങ്ങളുടെ കുട്ടികള്‍ക്ക് വേണ്ടി നില്‍ക്കൂ. ഒരു വാക്ക് അവരെ സമാധാനിപ്പിക്കാനെങ്കിലും പറയൂ, അവര്‍ക്ക് എന്തെങ്കിലും പ്രശ്‌നം വരുമ്പോള്‍. നല്ല പ്രതികരണ ശേഷിയുള്ള കുട്ടികളായി അവരെ വളര്‍ത്തൂ. കാരണം ഇതുപോലെയുള്ള വിഷ വിത്തുക്കള്‍ ഉള്ള ലോകത്തേക്കാണ് നിങ്ങള്‍ അവരെ ഇറക്കി വിടുന്നത്. അവര്‍ അവിടെ സര്‍വൈവ് ചെയ്യില്ല. അത്ര വൃത്തികെട്ട ഒരു സമൂഹമാണ് അവരെ കാത്തിരിക്കുന്നത്. അതുകൊണ്ട് പ്രതികരണ ശേഷിയുള്ള കുട്ടികളെ വാര്‍ത്തെടുക്കുക. അവരോടൊപ്പം നില്‍ക്കുക.

ഈ വിഡിയോ എന്നെങ്കിലും എന്റെ മക്കള്‍ കാണുമെങ്കില്‍ പറയുകയാണ്. മക്കളേ, അമ്മയുടെ വാക്കാണ്. നിങ്ങള്‍ക്ക് എന്ത് പ്രശ്‌നം വന്നാലും അവന്റെ കരണക്കുറ്റി അടിച്ച് പൊട്ടിക്കാന്‍ അമ്മയുണ്ടാകും. അല്ലെങ്കില്‍ പിന്നെ ഞാന്‍ എന്തിനാ നിങ്ങളുടെ അമ്മയാണെന്ന് പറഞ്ഞ് നടക്കുന്നത്. ഏതോ ഒരുത്തന്‍ വന്ന് അവന്റെ സംസ്‌കാരം കാണിച്ചിട്ട് പോയി. എനിക്ക് അതില്‍ യാതൊരു കുഴപ്പവുമില്ല. ഇനി അയാള്‍ എന്തെങ്കിലും ചെയ്താല്‍ പൊലീസിലേക്ക് പോകാം. പക്ഷെ ഞാന്‍ എന്റെ ദുഖമാണ് പറഞ്ഞ് തീര്‍ക്കുന്നത്.

ഇപ്പോള്‍ കുറേയെണ്ണം വരും എന്തിനാണ് നിങ്ങള്‍ ഇതൊക്കെ ചെയ്യുന്നത്, നിങ്ങള്‍ക്ക് പാട്ട് പാടിയാല്‍ പോരെ, നിങ്ങള്‍ക്ക് വേറെ പണിയൊന്നുമില്ലേ, എന്നൊക്കെ ചോദിച്ച്. സംഗീതജ്ഞര്‍ക്കും വേദനിക്കും. ഞങ്ങള്‍ക്കും ഒരു മനസുണ്ട്. പ്രതികരണ ശേഷി ഉണ്ടെന്ന് കരുതി എന്റെ മ്യൂസിക് സെന്‍സ് പോകില്ല എന്ന് ഉറച്ച് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. ഇത് എന്റെ ദുഖമാണ്. ഞാനത് പബ്ലിക് പ്ലാറ്റ്‌ഫോമില്‍ വന്ന് പറഞ്ഞ് തീര്‍ക്കുന്നുവെന്ന് മാത്രം. എല്ലാവര്‍ക്കും നന്ദി.

Malavika Anilkumar reacts to abusive comment from ex-husband's father.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഷാഫിയെ ഉമ്മന്‍ ചാണ്ടി സ്‌നേഹിച്ചു, തിരിച്ചു സ്‌നേഹിച്ചോ എന്ന് അറിയില്ല; വേട്ടയാടലിന്റെ കാലത്ത് മാറി നിന്നവര്‍ ഏറെയുണ്ട്'

'മറ്റൊരു ഭാഷയിൽ ദുൽഖറിന് ലഭിക്കുന്ന അം​ഗീകാരം കാണുമ്പോൾ സന്തോഷമുണ്ട്'; 'ആകാശംലോ ഒക്ക താര'യെക്കുറിച്ച് പ്രിയ വാര്യർ

'ഞങ്ങള്‍ക്ക് ആഴത്തില്‍ മുറിവേറ്റു', നീതിനിഷേധം തുടരുമ്പോള്‍ ചര്‍ച്ചയ്ക്കില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ; മുഖ്യമന്ത്രിയുടെ അനുനയ നീക്കം പാളി

സിക്‌സര്‍ പൂരം! യുഎഇക്കെതിരെ വൈഭവിന്റെ വെടിക്കെട്ട്, 28 പന്തില്‍ 'മിന്നല്‍' സെഞ്ച്വറി

'തിരികെ വരാം, തടവുകാരിയായി കൈവിലങ്ങ് അണിഞ്ഞ് മാത്രം'; ഷെയ്ഖ് ഹസീനക്ക് മറുപടിയുമായി ബംഗ്ലാദേശ്