Kalamkaval ഇൻസ്റ്റ​ഗ്രാം
Entertainment

'നിലാ കായും വെളിച്ചം...', ഓപ്പണിങ് ഡേയിൽ തന്നെ മിന്നി കളങ്കാവൽ; ആദ്യ ദിന കളക്ഷൻ റിപ്പോർട്ട്

ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റിൽ താൻ പ്രതിനായകനായാണെത്തുന്നതെന്ന് മമ്മൂട്ടി സ്ഥിരീകരിച്ചിരുന്നു.

സമകാലിക മലയാളം ഡെസ്ക്

മമ്മൂട്ടി, വിനായകൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയൊരുക്കിയ കളങ്കാവൽ മികച്ച പ്രേക്ഷക പ്രതികരണം നേടി തിയറ്ററുകളിൽ മുന്നേറുകയാണ്. ജിതിൻ കെ ജോസ് സംവിധാനം ചെയ്ത ചിത്രം നിർമിച്ചത് മമ്മൂട്ടി കമ്പനിയാണ്. പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകരില്‍ കാത്തിരിപ്പ് ഉയര്‍ത്തിയ ചിത്രമാണ് കളങ്കാവല്‍. ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റിൽ താൻ പ്രതിനായകനായാണെത്തുന്നതെന്ന് മമ്മൂട്ടി സ്ഥിരീകരിച്ചിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ ദിന കളക്ഷനെ സംബന്ധിക്കുന്ന വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. ആദ്യ ദിനം 14 കോടിയ്ക്ക് മുകളിലാണ് ചിത്രം ആഗോള തലത്തില്‍ നേടിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്നും ചിത്രം 5.85 കോടി നേടിയപ്പോള്‍ ഓവര്‍സീസില്‍ നിന്നും 7.65 കോടിയാണ് സ്വന്തമാക്കിയത്.

കേരളത്തില്‍ നിന്നും ചിത്രം 4.92 കോടിയാണ് നേടിയത്. 2025ല്‍ കേരളത്തില്‍ ഏറ്റവും മികച്ച ഓപ്പണിങ് നേടിയ ചിത്രങ്ങളിൽ അഞ്ചാം സ്ഥാനത്താണ് കളങ്കാവല്‍. എംപുരാൻ, കൂലി, കാന്താര ചാപ്റ്റർ 1, തുടരും എന്നിവയാണ് ആദ്യത്തെ നാല് സ്ഥാനങ്ങളിലുള്ള ചിത്രങ്ങൾ. വേഫെറർ ഫിലിംസ് ആണ് കളങ്കാവൽ കേരളത്തിൽ വിതരണത്തിന് എത്തിച്ചത്.

ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ ജോസും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. കളങ്കാവല്‍, മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്. കേരളത്തിന് പുറത്തും ചിത്രത്തിന് മികച്ച ബുക്കിങ് ലഭിക്കുന്നുണ്ട്. ചിത്രത്തിലെ നിലാ കായും എന്ന പാട്ടിനും മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

Cinema News: Mammootty and Vinayakan starrer Kalamkaval box office collection day 1.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 കിലോമീറ്റര്‍ വരെ പരമാവധി 7500, 1500 മുകളില്‍ 18,000 രൂപ; വിമാന ടിക്കറ്റ് നിരക്കിന് പരിധി നിശ്ചയിച്ച് കേന്ദ്രം

'ആഹാരം കഴിക്കാം'; ജയിലില്‍ നിരാഹാരം അവസാനിപ്പിച്ച് രാഹുല്‍ ഈശ്വര്‍

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞു, വിമാന ടിക്കറ്റ് നിരക്കിന് പരിധി നിശ്ചയിച്ച് കേന്ദ്രം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

മന്ത്രി റിയാസിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെന്ന് പരിചയപ്പെടുത്തി; പണം തട്ടാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

ഐ ഐ എം കോഴിക്കോട്: പി.എച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

SCROLL FOR NEXT