Meta 
India

പ്രധാനമന്ത്രി മോദിക്കെതിരായ അധിക്ഷേപ പോസ്റ്റുകള്‍: മെറ്റ ഇന്ത്യ തലവനെതിരെ കേസ്

ഉള്ളടക്കങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷയും മേല്‍നോട്ടവും ഉറപ്പാക്കുമെന്ന് മെറ്റ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ഹൈദരാബാദ്: സിജെപി പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട് അധിക്ഷേപ ഉള്ളടക്കങ്ങള്‍ പ്രചരിച്ച സംഭവത്തില്‍ മെറ്റ ഇന്ത്യ തലവന്‍ അരുണ്‍ ശ്രീനിവാസിനും നിരവധി ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. ഹൈദരാബാദ് സൈബര്‍ ക്രൈം പോലീസാണ് കേസെടുത്തത്. പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ എഡിറ്റ് ചെയ്ത വിഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രചരിക്കുന്നുവെന്ന് കാണിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. എസ് അരവിന്ദ് റെഡ്ഡി എന്ന വ്യാപാരിയും തെലങ്കാനയിലെ ബിജെപി പ്രവര്‍ത്തകനായ ടി സായികിരണ്‍ ഗൗഡുമാണ് പരാതി നല്‍കിയത്.

ഡിജിറ്റലായി മാറ്റം വരുത്തിയതും എഐ ഉപയോഗിച്ച് നിര്‍മിച്ചതുമായ ചിത്രങ്ങളും വിഡിയോകളും ഇന്‍സ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലും വലിയ തോതില്‍ പ്രചരിപ്പിക്കപ്പെട്ടതായി പരാതിയില്‍ പറയുന്നു. അപകീര്‍ത്തികരമായ ഭാഷ ഉപയോഗിച്ച് പൊതുജനങ്ങളില്‍ തെറ്റിദ്ധാരണ പരത്താനും, കലാപവും ക്രമസമാധാന പ്രശ്നങ്ങളും സൃഷ്ടിക്കാനും ഇത്തരം പോസ്റ്റുകള്‍ കാരണമാകുമെന്ന് പരാതിക്കാര്‍ ചൂണ്ടിക്കാട്ടി. വിദ്യാര്‍ഥി പ്രതിഷേധങ്ങളുടെ മറവില്‍ പ്രധാനമന്ത്രിക്കും മറ്റ് ജനപ്രതിനിധികള്‍ക്കുമെതിരെ അസഭ്യവര്‍ഷവും വ്യാജ പ്രചാരണങ്ങളും നടത്തുന്ന നിരവധി പോസ്റ്റുകളും കമന്റുകളും നിലവില്‍ പൊലീസ് നിരീക്ഷണത്തിലാണ്.

അടുത്തിടെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്നുള്ള ഒരു വിഡിയോ ഫെയ്സ്ബുക്ക് താത്കാലികമായി തടഞ്ഞതിനെ തുടര്‍ന്ന് മെറ്റയ്ക്കെതിരെ കേന്ദ്രം കടുത്ത നിലപാട് സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നിയമനടപടി. പ്രധാനമന്ത്രിയുടെ അക്കൗണ്ടുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷയും മേല്‍നോട്ടവും ഉറപ്പാക്കുമെന്ന് മെറ്റ സര്‍ക്കാരിന് ഉറപ്പുനല്‍കിയിട്ടുണ്ട്. ഇനി മുതല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് ശേഷമേ ഇത്തരം തീരുമാനങ്ങള്‍ എടുക്കൂ എന്നും കമ്പനി വ്യക്തമാക്കി. ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധങ്ങളുമായും ജുലൈ 20ലെ സംസദ് ചലോ മാര്‍ച്ചുമായും ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ പോസ്റ്റുകള്‍ പങ്കുവെച്ച പോര്‍ട്ടലുകള്‍ക്കും വ്യക്തിഗത അക്കൗണ്ടുകള്‍ക്കും ഡല്‍ഹി പൊലീസും നേരത്തെ നോട്ടീസ് അയച്ചിരുന്നു.

Case Against Meta India Head Over Posts Targeting PM Modi During CJP Protest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡ്രൈവിങ് ലൈസന്‍സിന് ഒരു പരീക്ഷ കൂടി; 'ഹസാഡ് ടെസ്റ്റ്' ഡിസംബര്‍ മുതല്‍

ദീപാരാധന തൊഴുത് ഋഷഭ് ഷെട്ടിയും ഭാര്യയും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍; വിഡിയോ

മദ്യലഹരിയില്‍ മകന്റെ ആക്രമണം; പിതാവിന് ദാരുണാന്ത്യം

വിഡിയോ ഗെയിം മാതൃകയില്‍ പരീക്ഷ; ലൈസന്‍സ് കിട്ടാന്‍ പുതിയ കടമ്പ; എന്താണ് ഹസാഡ് ടെസ്റ്റ്?

കോഴിക്കോട് നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം; ബീച്ച് ഭാഗത്തേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമില്ല