E20 Petrol AI Image
India

'ഇ20 പെട്രോളില്‍ ക്ലോറൈഡും ഈര്‍പ്പവും, എന്‍ജിന്‍ തകരും'; ആശങ്കയറിയിച്ച് വാഹന നിര്‍മാതാക്കള്‍

മൈലേജ് കുറയുന്നുവെന്നും വാഹനങ്ങള്‍ക്ക് കൂടുതല്‍ തേയ്മാനം അനുഭവപ്പെടുന്നുവെന്നും ചൂണ്ടിക്കാട്ടി നൂറുകണക്കിന് ആളുകളാണ് ഇതുവരെ രംഗത്തെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എഥനോള്‍ മിശ്രിത പെട്രോള്‍ സുരക്ഷിതമാണെന്ന് കേന്ദ്രം ആവര്‍ത്തിക്കുന്നതിനിടെ, ഇതേ വിഷയത്തില്‍ ആശങ്കയറിയിച്ച് രാജ്യത്തെ വാഹന നിര്‍മാതാക്കളുടെ സംഘടന നല്‍കിയ പരാതി പിന്‍വലിച്ചു. സര്‍ക്കാര്‍ തീരുമാനത്തെ പരസ്യമായി പിന്തുണയ്ക്കുമ്പോഴും, ഇന്ധനത്തിലെ ക്ലോറൈഡിന്റെയും ഈര്‍പ്പത്തിന്റെയും അളവ് കൂടിയതു കാരണം വാഹനങ്ങള്‍ തകരാറിലാകുന്നുവെന്ന് കാര്‍ നിര്‍മാതാക്കള്‍ ഇമെയില്‍ സന്ദേശങ്ങളില്‍ ആശങ്കപ്പെടുന്നുണ്ട്. അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സാണ് ഇമെയിലുകളും ഇന്ധന പരിശോധന റിപ്പോര്‍ട്ടുകളും ഉദ്ധരിച്ച് വാര്‍ത്ത പുറത്തുവിട്ടത്.

മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര തുടങ്ങിയ മുന്‍നിര കമ്പനികളുടെ പ്രതിനിധികള്‍ പങ്കെടുത്ത ചര്‍ച്ചകളിലാണ് ഈ വിവരങ്ങളുള്ളത്. രാജ്യത്തെ കാര്‍ വിപണിയുടെ 67 ശതമാനവും കൈയാളുന്ന ഈ കമ്പനികള്‍, 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി പെട്രോള്‍ പമ്പുകളില്‍ നിന്ന് 250ലധികം ഇന്ധന സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്തിയിരുന്നു. പരിശോധിച്ച സാമ്പിളുകളില്‍ പലയിടത്തും അനുവദനീയമായതിലും അധികം ക്ലോറൈഡും ഈര്‍പ്പവും അടങ്ങിയിരിക്കുന്നതായി കണ്ടെത്തി. അംഗീകൃത പരിധി 3 പിപിഎം ആണെന്നിരിക്കെ, ഡല്‍ഹിയില്‍ 420 പിപിഎം വരെയും, രാജസ്ഥാനില്‍ 570 പിപിഎം വരെയും ക്ലോറൈഡ് അളവ് രേഖപ്പെടുത്തി.

ഇന്ധനത്തിലെ ജൈവ ക്ലോറൈഡ് കാരണം വാഹനങ്ങളുടെ എന്‍ജിനുകള്‍ പെട്ടെന്ന് കേടാകുന്നുണ്ടെന്നും, ചിലപ്പോള്‍ 200 കിലോമീറ്ററിനുള്ളില്‍ തന്നെ എന്‍ജിന്‍ തകരാറിലാകാന്‍ ഇത് കാരണമാകുമെന്നും മഹീന്ദ്രയുടെ ഫ്‌ളൂയിഡ് ടെക്‌നോളജി വിഭാഗം സീനിയര്‍ എന്‍ജിനീയര്‍ ഇമെയിലില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ധനത്തിലെ മായം സംബന്ധിച്ച് ജാപ്പനീസ് വാഹന നിര്‍മാതാക്കളുടെ സംഘടനയായ സിയാം നല്‍കിയ കത്ത് വിവാദമായതിനെ തുടര്‍ന്ന് പിന്നീട് പിന്‍വലിച്ചിരുന്നു. സാമ്പിളുകളുടെ അടിസ്ഥാനം കൃത്യമല്ലെന്നും ചില കണക്കുകള്‍ക്ക് ആധികാരികത വേണമെന്നും ചൂണ്ടിക്കാണിച്ചാണ് കത്ത് പിന്‍വലിച്ചത്.

രാജ്യത്ത് മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി നടപ്പാക്കിയ ഇ20 ഇന്ധന പദ്ധതിക്കെതിരെ വാഹന ഉപയോക്താക്കളില്‍ നിന്നും വ്യാപക പരാതികള്‍ ഉയരുന്നതിനിടയിലാണ് നിര്‍മാതാക്കളുടെ ഇമെയിലുകള്‍ പുറത്തുവന്നിരിക്കുന്നത്. മൈലേജ് കുറയുന്നുവെന്നും വാഹനങ്ങള്‍ക്ക് കൂടുതല്‍ തേയ്മാനം അനുഭവപ്പെടുന്നുവെന്നും ചൂണ്ടിക്കാട്ടി നൂറുകണക്കിന് ആളുകളാണ് ഇതുവരെ രംഗത്തെത്തിയത്.

Emails reveal Indian carmakers' E20 fuel contamination worries before public retreat

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തീവ്ര ന്യൂനമര്‍ദം: ശക്തമായ മഴയ്ക്ക് സാധ്യത, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ശാന്തമായ കടൽ! ഒടുവിൽ മൗനം വെടിഞ്ഞ് ധ്രുവ് വിക്രം; അനുപമയ്ക്കുള്ള മറുപടിയോ ?

ഐശ്വര്യ ലക്ഷ്മിയുടെ വിവാഹത്തിനായി ഒരു കിലോ സ്വര്‍ണമടക്കം ഒരുക്കി; അച്ഛന്റേയും അമ്മയുടേയും സ്വപ്‌നങ്ങള്‍ തകര്‍ത്തെറിഞ്ഞ തീരുമാനം

ഖനന ബില്‍ സംസ്ഥാന അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റം, സുപ്രീം കോടതിയെ സമീപിക്കണം: യുഡിഎഫ് സര്‍ക്കാരിനോട് പിണറായി വിജയന്‍

ചിന്ത ജെറോം ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റാകും, എം വിജിന്‍ സെക്രട്ടറി