തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി  ഫയൽ
India

വിമർശകർ പേപ്പട്ടി കടിച്ചവരെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി; തെലങ്കാന കോൺ​ഗ്രസിൽ പോര് രൂക്ഷം

ഉന്നത പദവികൾ വഹിക്കുന്നവർ സംസാരിക്കുമ്പോൾ മാന്യതയും സംയമനവും പാലിക്കണമെന്ന് രാജ്‌ഗോപാൽ റെഡ്ഡി എംഎൽഎ പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ഹൈദരാബാദ്: തെലങ്കാനയിൽ ഭരണകക്ഷിയായ കോൺഗ്രസിനുള്ളിൽ ആഭ്യന്തര ഭിന്നത രൂക്ഷമാകുന്നു. കോൺ​ഗ്രസ് സർക്കാർ മൂന്നു വർഷം പിന്നിടുമ്പോൾ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ പ്രതിപക്ഷത്തിന് പുറമെ, പാർട്ടി എംഎൽഎമാരും എംപിമാരും അടക്കം വിമർശനവുമായി രം​ഗത്തു വരികയാണ്. വികസനപ്രവർത്തനങ്ങൾക്കുള്ള ഫണ്ട് അനുവദിക്കുന്നതിൽ സർക്കാർ വിവേചനം കാണിക്കുന്നുവെന്ന് കോമറ്റിറെഡ്ഡി രാജ്‌ഗോപാൽ റെഡ്ഡി എംഎൽഎ അഭിപ്രായപ്പെട്ടിരുന്നു.

ഇതിന് മറുപടിയായി, പാർട്ടിയിലെ ചിലരെ പേപ്പട്ടി കടിച്ചിട്ടുണ്ടെന്ന് തോന്നുന്നുവെന്നാണ് രേവന്ത് റെഡ്ഡി പറഞ്ഞത്. പരസ്യമായി എല്ലാത്തിനെയും വിമർശിക്കും. എന്നാൽ, വീട്ടിലെത്തിയാൽ സ്വകാര്യമായി സർക്കാരിന്റെ നല്ല പ്രവർത്തനങ്ങളെ പ്രശംസിക്കും. ഇത്തരക്കാരെ കോൺഗ്രസ് പ്രവർത്തകർ മാനസികാരോഗ്യ കേന്ദ്രമായ എറഗഡയിലേക്ക് കൊണ്ടുപോകുമെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. സിദ്ദിപേട്ടിൽ നടന്ന പൊതുയോഗത്തിൽ ആരുടേയും പേരെടുത്ത് പറയാതെയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.

മുഖ്യമന്ത്രിയുടെ പ്രസ്താവനയെ വിമർശിച്ച് കോമറ്റിറെഡ്ഡി രാജ്‌ഗോപാൽ റെഡ്ഡി എംഎൽഎ രം​ഗത്തു വന്നു. ഉന്നത പദവികൾ വഹിക്കുന്നവർ സംസാരിക്കുമ്പോൾ മാന്യതയും സംയമനവും പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അധികാരത്തിൽ ഇരിക്കുന്നവർ അധികാരത്തിന്റെ അഹങ്കാരം കാണിക്കുകയാണ്. അഴിമതിയിലും ജനങ്ങളുടെ ആവശ്യങ്ങൾ അവഗണിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. പ്രധാന പദവികളിലിരിക്കുന്ന നേതാക്കൾക്ക് വിവേകവും ആത്മപരിശോധന നടത്താനുള്ള കഴിവും നൽകണമെന്ന് അയ്യപ്പനോട് പ്രാർഥിക്കുന്നതായും രാജ്‌ഗോപാൽ റെഡ്ഡി എക്‌സിൽ കുറിച്ചു.

രാജ​ഗോപാൽ റെഡ്ഡിക്ക് മുമ്പ്, ജഡ്‌ചെർല എംഎൽഎ ജെ. അനിരുദ്ധ് റെഡ്ഡിയും വിമർശനവുമായി രം​ഗത്തെത്തിയിരുന്നു. ചെറിയ വികസന പ്രവൃത്തികൾക്ക് പോലും കരാറുകാരിൽ നിന്ന് സർക്കാർ ഉദ്യോഗസ്ഥർ 10-20 ശതമാനം കമ്മീഷൻ ആവശ്യപ്പെടുന്നു. പണം നൽകിയില്ലെങ്കിൽ ബില്ലുകൾ തടഞ്ഞുവെക്കുകയാണ്. വികസന പ്രവൃത്തികളുമായി ബന്ധപ്പെട്ട് ഏകദേശം 40 കോടി രൂപയുടെ ബില്ലുകൾ കുടിശ്ശികയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡൽഹിയിൽ 'ഇന്ത്യ' സഖ്യത്തിന്റെ റാലിക്കിടെ, മന്ത്രി ദാമോദര രാജനരസിംഹയും എം.എൽ.എ ടി. ലക്ഷ്മികാന്ത റാവുവും തമ്മിൽ പരസ്യമായ വാഗ്വാദവും നടന്നിരുന്നു.

Revanth Reddy's 'Dissenting MLAs bitten by mad Dogs' remark sparks row

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെഎഎസില്‍ സമഗ്ര മാറ്റം നിര്‍ദേശിച്ച് സര്‍ക്കാര്‍; ഉദ്യോഗാര്‍ഥികളെ ബാധിക്കുന്നത് ഇങ്ങനെ | Explainer

ടൈറ്റാനിക് ദുരന്തം അതിജീവിച്ച യുവതിയുടെ വജ്രമോതിരം ലേലത്തില്‍ വിറ്റത് ₹1.7 കോടിക്ക്; പോസ്റ്റ് കാര്‍ഡിന് ₹38 ലക്ഷം!

'ജോസഫേട്ടന്റെ മോന്‍ രാവിലെ തന്നെ ഹൈയിലാ...'; സൂപ്പര്‍ ഹീറോയായി സന്ദീപ് പ്രദീപ്‌; ‘കോസ്മിക് സാംസൺ’ ട്രെയ്‌ലർ പുറത്ത്

വീടിനുള്ളിൽ സ്ത്രീയുടെ മൃതദേഹം; തലയിൽ പ്ലാസ്റ്റിക് കവർ കെട്ടിയ നിലയിൽ

33 ഓവറിൽ '201 റണ്‍സ്'! 'നാണക്കേട്' റെക്കോര്‍ഡില്‍ ജേക്കബ് ഡഫിയും