സുപ്രീംകോടതി ( Supreme Court ) ഫയൽ
India

സുപ്രീംകോടതിയിലേക്ക് മൂന്നു ജഡ്ജിമാര്‍ കൂടി; കൊളീജിയം ശുപാര്‍ശയ്ക്ക് രാഷ്ട്രപതിയുടെ അംഗീകാരം

മൂന്നു ജഡ്ജിമാര്‍ കൂടി വരുന്നതോടെ സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം 37 ആയി ഉയര്‍ന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ മൂന്ന് ജഡ്ജിമാരെ കൂടി നിയമിച്ചു. ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സുനിത അഗര്‍വാള്‍, ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യായ, തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് അപരേഷ് കുമാര്‍ സിങ് എന്നിവരെയാണ് സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ചത്.

ഇവരുടെ സ്ഥാനക്കയറ്റം നിര്‍ദേശിച്ചുകൊണ്ടുള്ള സുപ്രീംകോടതി കൊളിജിയം ശുപാര്‍ശ രാഷ്ട്രപതി ദ്രൗപദി മുര്‍മു അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. സെപ്റ്റംബര്‍ 28 നാണ് ഇതുസംബന്ധിച്ച ശുപാര്‍ശ കേന്ദ്ര നിയമമന്ത്രാലയത്തിന് കൈമാറിയിരുന്നത്.

മൂന്നു ജഡ്ജിമാര്‍ കൂടി വരുന്നതോടെ സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം 37 ആയി ഉയര്‍ന്നു. 38 ജഡ്ജിമാരാണ് സുപ്രീംകോടതിയുടെ പൂര്‍ണ അംഗബലം. അലഹബാദ് ഹൈക്കോടതി ജഡ്ജിയായിരുന്ന സുനിത അഗര്‍വാളിനെ 2023 ലാണ് ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കുന്നത്.

ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കോണ്‍സലായി പ്രവര്‍ത്തിച്ചിട്ടുള്ള ജസ്റ്റിസ് ദേവേന്ദ്ര കൂമാര്‍ ഉപാധ്യായ, 2011 നവംബറിലാണ് ജഡ്ജിയായി നിയമിതനാകുന്നത്. 2023 ല്‍ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായി. 2025 ല്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായി മാറ്റി നിയമിച്ചു. പട്‌ന ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്ത അപരേഷ് കുമാര്‍ സിങ് 2012 ലാണ് ജാര്‍ഖണ്ഡ് ഹൈക്കോടതി ജഡ്ജിയാകുന്നത്.

Three more judges for the Supreme Court; President approves Collegium's recommendation

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

സല്‍മാന്‍ ആഘയെ പുറത്താക്കി പാകിസ്ഥാന്‍; ടി20 ടീമിന് പുതിയ ക്യാപ്റ്റന്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം : അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം

കന്റോണ്‍മെന്റ് സിഐക്കും എസ്‌ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

നൈജീരിയയില്‍ 32 യാത്രക്കാരുമായി സഞ്ചരിച്ച സൈനിക വിമാനം തകര്‍ന്നു വീണു