ചക്കക്കൊമ്പൻ 
Kerala

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിൽ നിരോധനാജ്ഞ; വിനോദസഞ്ചാരത്തിനും വിലക്ക്

ദൗത്യം നടക്കുന്ന മേഖലകളിൽ ജനങ്ങൾ കൂട്ടംകൂടുന്നതിനും നിയന്ത്രണമുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

അടിമാലി : മിഷൻ ചക്കക്കൊമ്പന്റെ ഭാ​ഗമായി ചിന്നക്കനാലിൽ ഇടുക്കി ജില്ലാ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പഞ്ചായത്തിലെ 1,2,9,10,11,12 വാർഡുകളിലാണ് ബുധനാഴ്ച നിരോധനജ്ഞ പുറപ്പെടുവിച്ചത്. നാളെ മുതൽ മൂന്ന് ദിവസം വിനോദസഞ്ചാരത്തിനും നിരോധനമുണ്ട്.

ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ ഭീതി പരത്തുന്ന അക്രമകാരിയായ കാട്ടാന ചക്കകൊമ്പനെ മയക്കുവെടി വച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യത്തിന്റെ ഭാഗമായിട്ടാണ് നിരോധനജ്ഞ പുറപ്പെടുവിച്ചിട്ടുള്ളത്. പ്രദേശത്ത് സ്വകാര്യ ഡ്രോൺ പറത്തുന്നതിനും വിലക്കുണ്ട്.

ദൗത്യം നടക്കുന്ന മേഖലകളിൽ ജനങ്ങൾ കൂട്ടംകൂടുന്നതിനും നിയന്ത്രണമുണ്ട്. ദൗത്യത്തിനായി വിക്രം, ഭരത് എന്നീ കുങ്കിയാനകളും മുപ്പതംഗ ദൗത്യസംഘവും ചിന്നക്കനാലിൽ എത്തിയിട്ടുണ്ട്. ചക്കകൊമ്പനെ റേഡിയോ കോളർ ഘടിപ്പിച്ചു നിരീക്ഷിക്കാനാണ് വനംവകുപ്പിന്റെ നിലവിലെ തീരുമാനം.

Mission Chakkakomban: Section 144 imposed in Chinnakanal

രാഷ്ട്രീയ പുനരധിവാസത്തിന് കാബിനറ്റ് പദവികള്‍ നല്‍കുന്നതാണോ യുഡിഎഫ് നയം?; അതൃപ്തി പരസ്യമാക്കി ആർഎസ്പി

എന്താണ് ഡിമാന്‍ഡെന്ന് എസ്പി; 130 സീറ്റ് വേണമെന്ന് കോണ്‍ഗ്രസ്; യുപി സീറ്റ് വിഭജനത്തില്‍ വീണ്ടും ചര്‍ച്ച, അന്തിമ ധാരണ ഉടനെന്ന് നേതാക്കള്‍

'മലനിരകളില്‍ മഞ്ഞുവീഴ്ച, താപനില പൂജ്യം ഡിഗ്രിയിലും താഴെ'; സൗദിയില്‍ തണുപ്പുകാലം വരുന്നു, അപൂര്‍വ കാഴ്ചകള്‍ ആവര്‍ത്തിക്കുമോ?

അമൃത സുരേഷിന്റെ ആലാപനത്തിൽ 'റൂബി'യിലെ മനോഹര മെലഡി; 'കൺമണിയേ' ലിറിക്കൽ വീഡിയോ

'നാണക്കാരനാ, ഇവന്റെ വീട്ടുകാരെ ആര്‍ക്കെങ്കിലും അറിയുമോ?'; തെറി സന്ദേശം അയച്ച 'ജിടിഎ' ആരാധകനെതിരെ പാര്‍വതി