സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുന്‍ എംഎല്‍എയുമായ എം സ്വരാജ് (M Swaraj) നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടത് മുന്നണി സ്ഥാനാര്‍ഥി. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്.. സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ഇന്ന് അതിതീവ്രമഴ (kerala rain) കണക്കിലെടുത്ത് എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് കേന്ദ്രകാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു..നാഷണല്‍ ഡിഫന്‍സ് അക്കാദമി(NDA)യില്‍ നിന്ന് 17 വനിതാ കേഡറ്റുകളുടെ ആദ്യ ഡിഗ്രി ബാച്ച് പുറത്തിറങ്ങി. 300ലധികം പുരുഷന്മാര്ക്കൊപ്പമാണ് വനിതാ കേഡറ്റുകള്‍ പാസിങ് ഔട്ട് പരേഡ് നടത്തിയത്. മുന്‍ കരസേന മേധാവിയും മിസോറാം ഗവര്‍ണറുമായ ജനറല്‍ വി കെ സിങ് പാസിങ് ഔട്ട് പരേഡില്‍ അതിഥിയായി..ശക്തമായ മഴ ( kerala rain )തുടരുന്ന സാഹചര്യത്തില്‍ കോട്ടയം, കൊല്ലം, ഇടുക്കി ജില്ലയിലെ പ്രൊഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച കലക്ടര്‍ അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, അവധിക്കാല ക്ലാസുകള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ട്യൂഷന് സെന്ററുകള്‍, മറ്റ് അവധിക്കാല കലാ-കായിക പരിശീലന കേന്ദ്രങ്ങള്‍/ സ്ഥാപനങ്ങള്‍, മതപാഠശാലകള്‍ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. മുന്‍പ് നിശ്ചയിച്ചിട്ടുള്ള പരീക്ഷകള്‍ക്ക് അവധി ബാധകമല്ല..മുപ്പത്തിയെട്ട് വർഷങ്ങൾക്ക് ശേഷം മണിരത്നവും കമൽ ഹാസനും ഒന്നിച്ചെത്തുന്ന ചിത്രമാണ് തഗ് ലൈഫ് (Thug Life). ജൂൺ അഞ്ചിന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് താരങ്ങളുൾപ്പെടെയുള്ള അണിയറപ്രവർത്തർ. കഴിഞ്ഞ ദിവസം പ്രൊമോഷൻ പരിപാടിക്കിടെ നടൻ കമൽ ഹാസന്റെ കന്നഡ ഭാഷയെക്കുറിച്ചുള്ള പരാമർശം വൻ വിവാദമായി മാറിയിരുന്നു..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates