വേളാങ്കണ്ണി പള്ളി  
Kerala

വേളാങ്കണ്ണി പള്ളി ഒക്‌ടോബര്‍ 3 മുതല്‍ 24 മണിക്കൂറും തുറന്നിടും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ചെന്നൈ: വേളാങ്കണ്ണി പ്രധാന ദൈവാലയവും പ്രധാന അള്‍ത്താരയും ഒക്‌ടോബര്‍ 3 മുതല്‍ വിശ്വാസികള്‍ക്കായി 24 മണിക്കൂറും തുറന്നിടും. ഭക്തരുടെ അഭ്യര്‍ഥനകള്‍ മാനിച്ചാണ് തീരുമാനമെന്ന് തഞ്ചാവൂര്‍ രൂപത ബിഷപ്പ് റവ.ഡോ. ടി സഹായരാജ് അറിയിച്ചു.

സാധാരണ രാവിലെ അഞ്ചിനും രാത്രി എട്ടിനും ഇടയിലാണ് പള്ളി തുറന്നിടാറ്. എന്നാല്‍ ദൂരെ സ്ഥലങ്ങളില്‍ നിന്ന് എത്തുന്ന വിശ്വാസികള്‍ക്ക് വൈകിയ സമയങ്ങളില്‍ പള്ളിയില്‍ പ്രവേശിക്കാന്‍ കഴിയാതെ വരികയും രാത്രി മുഴുവന്‍ പുറത്ത് കാത്തുനില്‍ക്കേണ്ടി വരുകയും ചെയ്യുന്നത് പതിവാണ്.

ഇതേത്തുടര്‍ന്നാണ് പ്രധാന ദൈവാലയം 24 മണിക്കൂറും തുറന്നിടണമെന്ന് വിശ്വാസികളില്‍ നിന്ന് ആവശ്യം ഉയര്‍ന്നത്. വിഷയത്തില്‍ ദൈവാലയം ഭരണസമിതി ബിഷപ്പില്‍ നിന്ന് ഇക്കാര്യത്തില്‍ പ്രത്യേക അനുമതി നേടുകയായിരുന്നു.

Velankanni Church will remain open 24 hours a day for the faithful starting October 3.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയില്‍ ജലനിരപ്പ് കുത്തനെ താഴ്ന്നു, സംസ്ഥാനത്തെ ജലസംഭരണികളില്‍ 25 ശതമാനം വെള്ളം കുറവ്; വൈദ്യുതോല്‍പ്പാദനം താളം തെറ്റുമോ?

'ഇങ്ങേര് മരിച്ചാ സ്വർ​ഗത്തിൽ പോകുമോ, അതോ നരകത്തിൽ പോകുമോ ?'; ദിലീഷ് പോത്തനൊപ്പം പൗളി വത്സനും, 'ചെവിട്ടോർമ്മ' ട്രെയ്‌ലർ

ഹരിത കര്‍മ സേന ഇനി പണം ഇങ്ങോട്ടുതരും; സംസ്‌കരിച്ച് ഉപയോഗിക്കാവുന്ന മാലിന്യത്തിന് വില; അനധികൃതമായി കൊടി തോരണങ്ങള്‍കെട്ടിയാല്‍ 5000 പിഴ

കൊല്ലം ഗവ.ആശുപത്രിയിൽ അവസരം; നഴ്സ് മുതൽ ഡ്രൈവർ വരെ ഒഴിവുകൾ, അഭിമുഖം സെപ്റ്റംബർ 16ന്

തലാഖ് ഇ ഹസന്‍ സാധുവായ വിവാഹ മോചനം; ഇന്ത്യയില്‍ നിരോധിച്ചിട്ടില്ലെന്ന് ഹൈക്കോടതി