The name Monsooned Malabar is globally synonymous with coffee prepared and processed under the unique natural conditions of the Malabar coast. SM
News+

കപ്പലുകളുടെ പാക്കിങ്, കടലിന്റെ മിശ്രണം, മൺസൂൺഡ് മലബാ‍ർ കാപ്പിയുടെ കഥ

യൂറോപ്പിലെ രുചി മുകളുങ്ങളെ സ്വാധീനിച്ച വിലയേറിയ മൺസൂൺഡ് മലബാർ കാപ്പിക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. കാപ്പിയുടെ യൂറോപ്പിലേക്കുള്ള കടൽ യാത്രയും അതിലൂടെ പുതിയൊരു രുചി രൂപ്പെട്ട ചരിത്രവും ഇന്ന് അതേ രുചിയിൽ കാപ്പി ഉൽപ്പാദിപ്പിക്കുന്ന രീതിയെ കുറിച്ചും രാജേഷ് രവി എഴുതുന്നു.

രാജേഷ് രവി

കേരളവും മഴക്കാലവും തമ്മിലുള്ള ബന്ധം അഭേദ്യമായ ഒന്നാണ്. സംസ്ഥാനത്തിന്റെ പ്രകൃതിയും സ്വഭാവവും സമ്പദ്‌വ്യവസ്ഥയും വർഷകാലവുമായി കൂട്ടിയിണക്കപ്പെട്ടിരിക്കുന്നു. സംസ്ഥാനത്തിന്റെ നിലനിൽപ്പിനും ഇത് അത്യന്താപേക്ഷിതമാണെന്ന് പണ്ടേക്ക് പണ്ടേ അറിയുന്ന ഒന്നുമാണ്. തിരുവാതിര ഞാറ്റുവേലയും കുരുമുളകുമായുള്ള ബന്ധം വെളിപ്പെടുത്തുന്ന കഥകൾ പോലും കേരളത്തിലുണ്ട്.

കോഴിക്കോട് സാമൂതിരിയുടെ കാലത്ത് വാസ്‌കോ ഡ ഗാമയുടെ നേതൃത്വത്തില്‍ പോർച്ചുഗീസുകാ‍ർ കുരുമുളക് തൈകള്‍ പോ‍ർച്ചുഗലിലേക്ക് കൊണ്ടുപോയപ്പോൾ, മാങ്ങാട്ടച്ചന്‍, അവർ കുരുമുളക് കൊണ്ടുപോയാലുണ്ടാകുന്ന അപകടത്തെ കുറിച്ച് സാമുതിരിയെ അറിയച്ചു 'അവര്‍ നമ്മുടെ തിരുവാതിര ഞാറ്റുവേല കൊണ്ട് പോകില്ലല്ലോ' എന്നായിരുന്നു സാമൂതിരി അതിന് പറഞ്ഞ മറുപടി. ഇന്ന് തിരുവാതിരയും ഞാറ്റുവേലയും കാലാവസ്ഥാ വ്യതിയാനത്തിൽ താളം തെറ്റി തുടങ്ങിയിരിക്കുന്നു.

ദീർഘകാലമായി മൺസൂൺ രീതികളിൽ വന്ന മാറ്റങ്ങൾ സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും പരിസ്ഥിതിയെയും ദോഷകരമായി ബാധിച്ചു തുടങ്ങി. ക്രമം തെറ്റിയ മഴ പ്രതികൂലമായി ബാധിച്ചതോടെ, നെൽകർഷകർ കൂടുതൽ കാലയളവ് ആവശ്യമായ നാടൻ നെല്ലിനങ്ങൾ ഉപേക്ഷിച്ച് ഹ്രസ്വകാല ഇനങ്ങളിലേക്കും വാഴ, അടയ്ക്ക തുടങ്ങിയ വിളകളിലേക്കും മാറി.

കുരുമുളക്, ഏലം, റബ്ബർ, തേയില, കാപ്പി തുടങ്ങിയ തോട്ടവിളകൾ മൺസൂണിനെ ഏറെ ആശ്രയിക്കുന്നവയാണ്, അവയുടെ ഉൽപ്പാദനം മഴയുടെ സമയവും അളവുമായി വളരെയടുത്തു ബന്ധപ്പെട്ടിരിക്കുന്നു. അമിതമായ മഴ ഈ നാണ്യവിളകളെ നശിപ്പിച്ചേക്കാം. എന്നാൽ, മൺസൂൺ കാലയളവു കുറയുന്നതു വിളവെടുപ്പു കുറയുന്നതിനും ഇടയാക്കും.

തെക്കുപടിഞ്ഞാറൻ മൺസൂണിൽനിന്നും, പിൻവാങ്ങുന്ന വടക്കുകിഴക്കൻ മൺസൂണിൽനിന്നും കേരളത്തിനു പ്രതിവർഷം ലഭിക്കുന്നത് 3000 മില്ലിമീറ്റർ മഴയാണ്. ജൂൺമുതൽ സെപ്റ്റംബർവരെയുള്ള മൺസൂൺ കാലയളവിലാണ് ഈ മഴയുടെ 68 ശതമാനത്തിലധികവും ലഭിക്കുന്നത്.

കാപ്പിക്കു ജീവശ്വാസമേകുന്ന മൺസൂൺ

ഇന്നിപ്പോൾ, മഴയ്ക്കായി ഏറെ കാത്തിരിക്കുന്നതു കാപ്പിക്കുരുവാണ്. ഈ കാത്തിരിപ്പിൽ അടുത്തകാലത്തായി സംഭവിച്ചിരിക്കുന്ന അനിശ്ചിതത്വം, കർഷകരുടെ മാത്രമല്ല, കയറ്റുമതിക്കാരെയും വലയ്ക്കുന്നുണ്ട്. മഴയുടെ ഒളിച്ചുകളി രാജ്യത്തിന്റെ സാമ്പത്തിക മേഖലയിലും പ്രകടമാകുന്നുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് കാപ്പിക്കുരുവും മഴയും തമ്മിലുള്ള ബന്ധം. മൺസൂൺഡ് മലബാ‍ർ കാപ്പി രുചി വികാരം മാത്രമല്ല, കർഷകരും കയറ്റുമതിക്കാരും മുതൽ രാജ്യത്തെ സാമ്പത്തിക വളർച്ചയിൽ വരെ തൊടുന്നതാണ്.

മംഗളൂരു തീരത്തെ സംഭരണശാലകളിൽ, അടുക്കിവച്ചിരിക്കുന്ന പഴയ ചണച്ചാക്കുകളിൽ അറബിക്കടലിന്റെ ഈറൻ ശ്വാസം നിറയുമ്പോൾ, മലബാർ തീരത്തെ കാപ്പിക്കുരു മൺസൂണിനായി കാതോർക്കുകയാണ്.

ഓർമ്മകൾ നിറഞ്ഞ കാത്തിരിപ്പാണിത്; കാരണം, ഈ തീരദേശവും അവിടത്തെ ചരിത്രപ്രസിദ്ധമായ കാപ്പിയും നൂറ്റാണ്ടുകളായി പരസ്പരം അറിയുന്നവരാണ്; മഴ കൊണ്ട് മാത്രം പൂർണത നേടുന്നവ.

മൺസൂൺഡ് മലബാർ കാപ്പിക്ക്, ‌ഒരുകാലത്തു മൃദുലമായ പ്രകൃതമേകിയിരുന്ന വിശ്വസനീയമായ മൺസൂൺ ഇപ്പോഴെത്തുന്നത് ഇടവിട്ടാണ്. ജൂണിലെ പതിവുചാറ്റൽമഴ ഇപ്പോൾ ക്രമം തെറ്റിയെത്തുന്നു പേമാരിയായി മാറി; മഴക്കാറുള്ള പ്രഭാതങ്ങൾ തെളിഞ്ഞ, വരണ്ട ആകാശത്തിനു വഴിമാറി. അതുകൊണ്ടുതന്നെ, ഇളം പച്ച കാപ്പിക്കുരുക്കൾക്ക് കൂടുതൽ കാത്തിരിക്കേണ്ടിവരുന്നു. കാപ്പിക്കുരുവിന് അല്പം ഈർപ്പം മാത്രമാണ് വേണ്ടത്. പക്ഷേ, അതിനായി കൂടുതൽ സമയം കാത്തിരിക്കേണ്ടിവരുന്നു. പഴയ കയറ്റുമതിക്കാർ പറയുന്നതുപോലെ, അവ ‘പാകപ്പെടുന്നതിന്' ക്ഷമാപൂർവമുള്ള കാത്തിരിപ്പ്.

യൂറോപ്പിന്റെ രുചിമുകുളങ്ങളിൽ ഇടംപിടിച്ച ഈ കാപ്പിയുടെ കഥ ആരംഭിക്കുന്നത് ഇവിടെയല്ല; അതാരംഭിച്ചത്, കാലാവസ്ഥ വ്യതിയാനമില്ലാത്ത, കാറ്റ് വീശുന്ന കടലിനെ കീറിമുറിച്ചു മരക്കപ്പലുകളിലാണ്.

Monsooned Malabar Coffee

ആകസ്മികമായ കണ്ടെത്തൽ

നൂറ്റാണ്ടുകൾക്ക് മുമ്പ്, മലബാർ തീരത്ത് നിന്ന് കാപ്പി യൂറോപ്പിലേക്ക് കയറ്റുമതി യാത്ര തുടങ്ങിയപ്പോൾ, കടൽക്കാറ്റ് കാപ്പിയെ കാലാതീതമായ രുചിയുള്ളതാക്കി മാറ്റുമെന്ന് ആരും കരുതിയിരുന്നില്ല. കപ്പലുകളുടെ തടിപ്പാളികൾക്കുള്ളിൽ അടച്ചിട്ട കാപ്പി, മാസങ്ങളോളം ഈർപ്പം, മൂടൽമഞ്ഞ്, ഉപ്പുകാറ്റ് എന്നിവയിലൂടെ കടന്നാണ് പുതിയ തീരം തേടി യാത്ര ചെയ്തത്. യൂറോപ്യൻ തുറമുഖങ്ങളിൽ എത്തുമ്പോഴേക്കും ആ കാപ്പികുരുവെല്ലാം വീർക്കുകയും, മൃദുവാകുകയും, പച്ചയിൽ നിന്ന് ഇളം സ്വർണ്ണമഞ്ഞനിറമായി മാറുകയും ചെയ്തിരുന്നു. അവയുടെ ഉയർന്ന അമ്ലത, ഉരുകി മൃദുവായ, വെൽവെറ്റ് പോലുള്ള മധുരമായി മാറിയിരുന്നു. യൂറോപ്യൻ കാപ്പിപ്രേമികൾക്ക് ഈ ആകസ്മികമായ രസതന്ത്രം വളരെ ഇഷ്ടപ്പെട്ടു.

എന്നാൽ ലോകം മാറി. വേഗതയേറിയ ഉരുക്ക് കപ്പലുകൾ യാത്രാസമയം ചുരുക്കി. പുതിയ കപ്പൽപാളികൾ കാപ്പിക്കുരുവിൽ കടലിന്റെ മന്ദഗതിയിലുള്ള മാന്ത്രിക പ്രവർത്തനം നടക്കാൻ അനുവദിക്കാതെയായി. അതോടെ, യൂറോപ്യന്മാർ പരാതിപ്പെട്ടു:

കാപ്പിക്ക് "പച്ചചുവ”അല്ലെങ്കിൽ “വളരെ കുത്തുന്ന രുചിയാണെന്നും,” “മുമ്പത്തെപ്പോലെയല്ല”എന്നും അവ‍ർ പരാതിക്കെട്ടഴിച്ചു.

മലബാർ തീരത്ത് നിന്ന് തന്നെ ഉത്തരം ലഭിച്ചു: കാപ്പിക്കുരുവിനെ മൃദുവാക്കാൻ കടലിന് കഴിയുന്നില്ലെങ്കിൽ, മൺസൂൺ അത് ചെയ്യും...

മൺസൂണിങ്ങിന്റെ കല

ആവശ്യകത കൊണ്ട് ചാതുര്യത്തിൽ പിറന്ന ഒരു ആശയം - മൺസൂണിങ്. അതൊരു കരകൗശലമായി മാറി. കൂർഗിൽ നിന്നും ചിക്കമഗ്ളൂരുവിൽ നിന്നുമുള്ള അസംസ്കൃത കാപ്പിക്കുരു, തീരപ്രദേശത്തെ വിശാലമായ, വായുസഞ്ചാരമുള്ള ഗോഡൗണുകളിൽ നിരത്തി. തെക്കുപടിഞ്ഞാറൻ മൺസൂൺ എത്തുന്നതോടെ കാപ്പിക്കുരു അന്തരീക്ഷത്തിലെ ഈർപ്പം ആഗിരണം ചെയ്ത് കൊണ്ട് അതിന്റെ ഇരട്ടി വലുപ്പമായി വീർത്തു. സുവർണ്ണ തവിട്ടുനിറത്തിൽ നിന്ന് ഇളം വൈക്കോലിന്റെ മഞ്ഞയിലേക്ക് നിറം മാറി. സാന്ദ്രത ഏതാണ്ട് പകുതിയായി കുറഞ്ഞു. ഒടുവിൽ വറുക്കുമ്പോൾ, നനഞ്ഞ മണ്ണിന്റെ മണമുള്ള, മാർദവവുമുള്ള കാപ്പിയായി അത് പരിണമിച്ചു.

പ്രകൃതിയുടെ പങ്കാളിത്തത്തോടെയുള്ള ഈ നിയന്ത്രിത പുളിപ്പിക്കൽ (ഫെർമെന്റെഷൻ) പ്രക്രിയ ഭൂമിയിൽ മറ്റൊരിടത്തും സാധ്യമല്ല എന്നതാണ് ഇവിടുത്തെ പ്രത്യേകത

“വായുവിൽ കൂടുതലായിരിക്കുന്ന ഈർപ്പത്തിന്റെ അളവ് ആയിരുന്നു പ്രധാനം,” ഒരു കാപ്പി കയറ്റുമതിക്കാരൻ ഓർമ്മിക്കുന്നു. “ജൂൺ മുതൽ ഓഗസ്റ്റ് വരെ ആഴ്ചകളോളം തടസ്സമില്ലാത്ത ചാറ്റൽ മഴയായിരുന്നു. ഉയ‍ർന്ന സാന്ദ്രതയിലുള്ള ജലബാഷ്പമുള്ള വായു. മൺസൂണിങ്ങിന് അനുയോജ്യം.”

സംഭരണശാലയിൽ മാറ്റം ദൃശ്യമായിരുന്നു. കാപ്പി കുരുക്കൾ മൺസൺ അന്തരീക്ഷത്തെ ആഗിരണം ചെയ്യുകയും അവയുടെ അമ്ലതയെ പുറന്തള്ളുകയും ചെയ്തു. നിശ്ചിത ദിവസങ്ങൾ കൂടുമ്പോൾ തൊഴിലാളികൾ അവ എടുത്ത് കൃത്യമായി മാറ്റി അടുക്കുന്നു. അതുവഴി കാപ്പിക്കുരുക്കളുടെ ഓരോ പാളിയിലും തുല്യമായ വായു സഞ്ചാരം ഉറപ്പാക്കി. 12 മുതൽ 16 വരെ ആഴ്ചകൾക്കുള്ളിൽ, കാപ്പി കുരുക്കൾ അവയുടെ തനത് മൃദു സ്വഭാവത്തിലേക്ക്- യൂറോപ്യൻ ഉപഭോക്താക്കളുടെ പ്രിയപ്പെട്ടതായി പരുവപ്പെട്ടു.

എന്നാൽ മൺസൂണും ഇപ്പോൾ മാറാൻ തുടങ്ങി.

മഴ അതിന്റെ താളം മറക്കുമ്പോൾ

സമീപ വർഷങ്ങളിൽ, മൺസൂണിന്റെ വിശ്വസനീയമായ താളം നഷ്ടപ്പെട്ടു. അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്ഫെറിക് റഡാർ റിസർച്ച് (ACARR) നടത്തിയ പഠനങ്ങൾ മൺസൂണിന്റെ പുതിയ മാതൃകകൾ വിവരിക്കുന്നു: കുറഞ്ഞ മഴയുള്ള ദിവസങ്ങൾ, ദൈർഘ്യമേറിയ വരണ്ട ഇടവേളകൾ, വൈകിയ ആരംഭം, സൗമ്യവും തുടർച്ചയായതുമായ മഴയ്ക്ക് പകരം തീവ്രമായ മേഘവിസ്ഫോടനങ്ങൾ.

മൊത്തം മഴയുടെ അളവിൽ വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല, എന്നാൽ അതിന്റെ രീതി മാറിയിരിക്കുന്നു. മഴക്കാലം തമ്മിലുള്ള അകലം വർദ്ധിച്ചു.മാത്രമല്ല ചുഴലിക്കാറ്റ് പ്രതിഭാസത്തിന്റെ ഇടപെടലുകൾ വർഷകാല ആരംഭം വൈകുന്ന സ്ഥിതിവിശേഷവും ഉണ്ടാക്കുന്നു.

കർഷകരെയും കാപ്പിക്കുരു സംസ്കരണ വിദഗ്ധരെയും ഉലയ്ക്കുന്നതാണ് , ഈ സൂക്ഷ്മമായ മാറ്റങ്ങൾ. മന്ദഗതിയിലുള്ളതും ഈർപ്പമുള്ളതുമായ വായുവിനെ ആശ്രയിച്ചാണ് മൺസൂൺഡ് കാപ്പിയുടെ സ്വത്വം നിലനിൽക്കുന്നത് - അതുകൊണ്ട് തന്നെ അവ നിർണ്ണായകമാണ്.

“ഇപ്പോൾ ഞങ്ങൾ ഈ പരുവപ്പെടുത്തൽ പ്രക്രിയയെ ആഴ്ചകളോളം നീട്ടുന്നു,” മറ്റൊരു വിദഗ്ദ്ധൻ പറയുന്നു. “ജൂലൈയിൽ മഴയില്ലെങ്കിൽ, കാപ്പിക്കുരു നമുക്ക് ആവശ്യമുള്ളയത്ര മാർദവം നേടുന്നില്ല. അതിനുശേഷം, മിനുസപ്പെടുത്തുന്നതിന് മുമ്പ് അവയെ സൂര്യപ്രകാശത്തിൽ ഉണക്കേണ്ടത് അനിവാര്യമാണ്. എല്ലാം അനിശ്ചിതത്വം നിറഞ്ഞതായി മാറുന്നു.”

ചെടികളുടെ ഘടനയെ സ്വാധീനിക്കുന്നതിൽ മൺസൂണിന് നിർണായക പങ്കാണുള്ളത്. ക്യൂറിങ് പ്രക്രിയയിൽ മൺസൂൺഡ് മലബാർ കാപ്പിയിലെ പോലെ മറ്റൊരിടത്തും ദുഷ്ക്കരമായ ഈ മാറ്റം പ്രകടമല്ല.

The name Monsooned Malabar is globally synonymous with coffee prepared and processed under the unique natural conditions of the Malabar coast. Recognising its distinctiveness, Monsooned Malabar Coffee has been awarded the Geographical Indications (GI) tag.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കത്തിച്ചുകളയും, ദിലീപ് നടിയെ ഭീഷണിപ്പെടുത്തി'; സിദ്ദിഖും ഭാമയും ആദ്യം പറഞ്ഞത്, വിചാരണയ്ക്കിടെ മൊഴി മാറ്റിയത് 28 പേര്‍

'കഴിഞ്ഞു പോയ അസ്തമയത്തില്‍ നിരാശയില്ല, ഉദയത്തില്‍ പ്രത്യാശിക്കുന്നു'; വിധി ദിവസം അരുണ്‍ ഗോപിയുടെ കുറിപ്പ്

'ഡോണള്‍ഡ് ട്രംപ് അവന്യു മുതല്‍ ഗൂഗിള്‍ സ്ട്രീറ്റ് വരെ'; ഹൈദരബാദിലെ റോഡുകളുടെ പേരുകള്‍ മാറ്റി കോണ്‍ഗ്രസ് സര്‍ക്കാര്‍; കാരണം ഇതാണ്

വീണ്ടും കൂപ്പുകുത്തി രൂപ, ഡോളറിനെതിരെ 90ന് മുകളില്‍; സെന്‍സെക്‌സ് 350 പോയിന്റ് ഇടിഞ്ഞു

'ഓം ശാന്തി ഓം.....', അമ്പരപ്പിച്ച് വനിതാ എംപിമാര്‍; ജിന്‍ഡാല്‍ വിവാഹ വേദിയിലെ നൃത്തം വൈറല്‍

SCROLL FOR NEXT