India Likely to Test Bench Strength in Third T20I Against Afghanistan. BCCI/X
Sports

സഞ്ജുവിന് പകരം വൈഭവ്? ഇന്ത്യ-അഫ്ഗാനിസ്ഥാൻ മൂന്നാം ടി20 ഇന്ന്

വാഷിങ്ടൺ സുന്ദർ, യഷ് ഠാക്കൂർ, വൈഭവ് സൂര്യവംശി എന്നിവർക്ക് ഇന്നത്തെ മത്സരത്തിൽ ഇടം ലഭിച്ചേക്കും.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ ടി20 ക്രിക്കറ്റ് പരമ്പരയിലെ അവസാന മത്സരം ഇന്ന് നടക്കും. ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. ഇതോടെ ഇന്നത്തെ മത്സരത്തിൽ അവസരം ലഭിക്കാത്ത കളിക്കാരെ കളത്തിലിറക്കാനാണ് സാധ്യത.

വാഷിങ്ടൻ സുന്ദർ, യഷ് ഠാക്കൂർ, വൈഭവ് സൂര്യവംശി എന്നിവർക്ക് ഇന്നത്തെ മത്സരത്തിൽ ഇടം ലഭിച്ചേക്കും. സെപ്റ്റംബർ 22ന് ജപ്പാനെതിരായ ടി20 മത്സരവും ഏഷ്യൻ ഗെയിംസും മുന്നിൽനിൽക്കെ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം നൽകി പേസർ യാഷ് ഠാക്കൂറിന് അരങ്ങേറ്റത്തിന് അവസരം നൽകിയേക്കും.

പരിക്കിന്റെ പിടിയിലുള്ള വാഷിങ്ടൻ സുന്ദറിന് ഇന്നത്തെ മത്സരത്തിൽ അവസരം നൽകിയാൽ അദ്ദേഹത്തിന്റെ കായികക്ഷമത പരിശോധിക്കാൻ ടീം മാനേജ്മെന്റിന് സാധിക്കും.

ഓപ്പണർ സഞ്ജു സാംസൺ മികച്ച ഫോമിലാണ് ബാറ്റ് വീശുന്നത്. കഴിഞ്ഞ മത്സരത്തിൽ 22 പന്തിൽ നിന്ന് 57 റൺസാണ് താരം അടിച്ചെടുത്തത്. എന്നാൽ വൈഭവിന് അവസരം നൽകണമെന്ന് ടീം മാനേജ്‍മെന്റ് തീരുമാനിച്ചാൽ സഞ്ജു ഇന്ന് പുറത്തിരിക്കേണ്ടി വരും.

അതേസമയം, അഫ്ഗാനിസ്ഥാനും അവസാന മത്സരത്തിൽ ചില മാറ്റങ്ങൾ വരുത്തിയേക്കും. പേസ് ബൗളിങ് ശക്തിപ്പെടുത്തുന്നതിനായി മൂന്ന് സ്പിന്നർമാരിൽ ഒരാളെ ഒഴിവാക്കി അധിക പേസറെ ഉൾപ്പെടുത്തുന്ന കാര്യം ടീം പരിഗണിച്ചേക്കും. നവീൻ ഉൾ ഹഖ് ഫിറ്റാണെങ്കിൽ ടീമിലേക്ക് തിരിച്ചെത്താനും സാധ്യതയുണ്ട്.

India Likely to Test Bench Strength in Third T20I Against Afghanistan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനധികൃത മദ്യശേഖരം: ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ, പിടിച്ചെടുത്തത് 67 ലിറ്റർ മദ്യം

'തിയേറ്ററില്‍ 99 രൂപയ്ക്ക് പോപ്‌കോണ്‍ നല്‍കാന്‍ തീരുമാനമില്ല'; റിപ്പോര്‍ട്ടുകള്‍ തള്ളി ഉടമകളുടെ സംഘടന

ആന്റോ അഗസ്റ്റിന്‍ അറസ്റ്റില്‍, റെയ്ഡില്‍ നിയമലംഘനമില്ലെന്ന് ചെന്നിത്തല, പ്രധാനമന്ത്രിക്ക് 76-ാം പിറന്നാള്‍..; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം; ആഘോഷമാക്കാൻ ബിജെപി, വീടുകളിൽ ദീപം തെളിയിക്കാൻ ആഹ്വാനം

'ജീവിതത്തില്‍ മദ്യപിച്ചിട്ടില്ല, വീട്ടിലെ മദ്യശേഖരത്തെ കുറിച്ച് അറിയില്ല': അറസ്റ്റിനു പിന്നാലെ ആന്റോ അഗസ്റ്റിന്‍