Yashasvi Jaiswal x
Sports

155 നോട്ടൗട്ട്, ഒടുവിൽ യശസ്വി ജയ്സ്വാൾ ഫോമിലെത്തി!

ന്യൂസിലൻഡ് എ ടീമിനെതിരായ രണ്ടാം അനൗദ്യോഗിക ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിൽ സെഞ്ച്വറി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ക്രൈസ്റ്റ്ചർച്ച്: ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കൊരുങ്ങുന്ന ഇന്ത്യക്ക് ആശ്വാസം. ഓപ്പണർ യശസ്വി ജയ്സ്വാൾ ഫോമിലേക്ക് തിരിച്ചെത്തി. ന്യൂസിലൻഡ് എ ടീമിനെതിരായ പോരാട്ടത്തിൽ താരം കിടിലൻ സെഞ്ച്വറിയുമായി കളം വാണു.

രണ്ടാം അനൗദ്യോഗിക ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിലാണ് യശസ്വി ശതകം കുറിച്ച് ​ഗംഭീര തിരിച്ചുവരവ് നടത്തിയത്. സമനിലയിൽ അവസാനിച്ച മത്സരത്തിൽ 162 പന്തിൽ 155 റൺസുമായി യശസ്വി പുറത്താകാതെ നിന്നു. 15 ഫോറും അഞ്ച് സിക്‌സും സഹിതമായിരുന്നു ബാറ്റിങ്.

കഴിഞ്ഞ മത്സരങ്ങളിൽ 17, 5, 0 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്‌കോറുകൾ. താരത്തിന്റെ തുടരെയുള്ള പരാജയങ്ങൾ ഇന്ത്യക്കും ആശങ്കയുണ്ടാക്കുന്നതായിരുന്നു. നിർണായക സമയത്ത് ഫോമിലേക്ക് മടങ്ങിയെത്താൻ ഇന്ത്യൻ ടെസ്റ്റ് ഓപ്പണർ സാധിച്ചു. മത്സരത്തിൽ ഡീൻ ഫോക്‌സ്‌ക്രോഫ്റ്റിനെ സിക്‌സറിലേക്ക് പായിച്ചാണ് യശസ്വി സെഞ്ച്വറി പൂർത്തിയാക്കിയത്.

ജൂണിൽ അഫ്ഗാനിസ്ഥാനെതിരായ ഏകദിനത്തിൽ സെഞ്ച്വറി നേടിയതിനു ശേഷം യശസ്വി മോശം ഫോമിലൂടെയാണ് കടന്നുപോയത്. എട്ട് ഇന്നിങ്‌സുകളിൽ നിന്ന് രണ്ട് ഡക്കുകൾ ഉൾപ്പെടെ 160 റൺസ് മാത്രമാണ് താരത്തിനു ആ സമയത്ത് നേടാനായത്. ഇതോടെ താരത്തിന്റെ ടീമിലെ സ്ഥാനം വരെ ചോദ്യം ചെയ്യപ്പെട്ടു.

രണ്ടാം അനൗദ്യോഗിക ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിൽ ഫ്രേസർ ഷീറ്റിന്റെ പന്തിൽ എൽബിഡബ്ല്യു ആയി യശസ്വി പൂജ്യത്തിന് പുറത്തായതോടെ ആശങ്കകൾ വീണ്ടും ശക്തമായി. എന്നാൽ രണ്ടാം ഇന്നിങ്‌സിൽ യശസ്വി തന്റെ സ്വതസിദ്ധ ശൈലിയിൽ ബാറ്റ് വീശി ആത്മവിശ്വാസം വീണ്ടെടുത്തു.

Yashasvi Jaiswal scored an unbeaten 155 off 162 balls in the India A vs New Zealand A 2nd unofficial Test

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചില കാലിടര്‍ച്ചകള്‍ പറ്റി, എന്നുവച്ച് രാഹുലിനെ ആയുഷ്‌കാലം മുഴുവന്‍ മാറ്റി നിര്‍ത്താനാവില്ല: കെ ബാബു

നയൻതാരയുടെ ദൈവിക അവതാരം; 'മഹാശക്തി ട്രാൻസ്' വീഡിയോ ഗാനം പുറത്ത്

പുതിയ ബാറുകൾക്ക് അനുമതി നൽകിയതിൽ വിവാദം; സർക്കാരിനെ അറിയിക്കാതെ ലൈസൻസ് നൽകിയതിൽ മന്ത്രിക്ക് അതൃപ്തി

സ്ത്രീശക്തി നറുക്കെടുപ്പ് ഇന്ന്; ഒരേ നമ്പറില്‍ രണ്ട് ലോട്ടറി ടിക്കറ്റുകള്‍, പരാതി

'അതെങ്കിലും ഒന്ന് കാണാതെ പഠിച്ചു കൂടെ എന്ന് ഞാൻ ചോദിക്കും; ഏറ്റവും കൂടുതൽ ശകാരിച്ചിട്ടുള്ളത് ജയറാമിനെ'