ചലച്ചിത്രം
നോട്ടുനിരോധനത്തിന്റെ എട്ടിന്റെ പണിക്കൊരു മറുപണി കൊടുത്ത് പുത്തന്‍പണം ട്രെയ്ലര്
കാസര്‍ഗോഡ്, കോഴിക്കോട്, മലപ്പുറം, എറണാകുളം, കോട്ടയം, തിരുവനന്തപുരം ഭാഷാശൈലികളും കടന്നുവരുന്നുണ്ട്.
കൊച്ചി: രഞ്ജിത് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനാകുന്ന പുത്തന്‍ പണത്തിന്റെ പുത്തന്‍ ട്രെയ്ലര് പുറത്തിറങ്ങി. ദുല്‍ഖര്‍ സല്‍മാന്റെ പേജിലൂടെയാണ് പുത്തന്‍ പണത്തിന്റെ പുത്തന്‍ ട്രെയ്ലര് പ്രേക്ഷകര്‍ കണ്ടുതുടങ്ങിയത്.
നവംബര്‍ എട്ടിന് പ്രധാനമന്ത്രി നോട്ട് നിരോധിച്ചതാണ് ഈ ട്രെയ്ലറിലെ പ്രധാന വിഷയം. തിരിച്ചൊരു പണി കൊടുക്കുന്ന നിത്യാനന്ദ ഷേണായിയ്ക്ക് ഈ പണിയൊന്നും ഒരു പണിയേയല്ല എന്ന് വ്യക്തമാക്കുന്ന രംഗങ്ങളാണുള്ളത്.
മമ്മൂട്ടിയുടെ കാസര്‍ഗോഡന്‍ ഭാഷയ്ക്കുപുറമെ, കോഴിക്കോട്, മലപ്പുറം, എറണാകുളം, കോട്ടയം, തിരുവനന്തപുരം ഇങ്ങനെ എല്ലാ ഭാഷാശൈലികളും സിനിമയില്‍ കടന്നുവരുന്നുണ്ട്.
പുത്തന്‍പണത്തിന്റെ പുത്തന്‍ ട്രെയ്ലര് കാണാം:
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ