ലാല്‍ ജോസ് - മോഹന്‍ലാല്‍ ചിത്രമായ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ആദ്യഗാനമെത്തി. പാട്ടിറങ്ങി മണിക്കൂറുകള്‍ക്കകം തന്നെ വന്‍ഹിറ്റായിരിക്കുകയാണ് അടിപൊളിഗാനം. എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്റപ്പന് കട്ടോണ്ട് പോയെ എന്നാരംഭിക്കുന്ന ഗാനം രചിച്ചിരിക്കുന്നത് അനില്‍ പനച്ചൂരാനാണ്. സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ഷാന്‍ റഹ്മാനാണ്. പാടിയിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്.
കോളെജ് പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ ഇടിക്കുളയായാണ് മോഹന്‍ലാല്‍ എത്തുന്നത്. സിദ്ദിഖ്, അനൂപ് മേനോന്, കലാഭവന്‍ ഷാജോണ്‍, അന്ന രേഷ്മ, പ്രിയങ്ക എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്. ചിത്രം ഓണത്തിന് തീയേറ്ററുകളില്‍ എത്തും.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ