ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കൊഹ് ലിയുടേയും ബോളിവുഡ് സുന്ദരി അനുഷ്ക ശര്‍മയുടേയും വിവാഹമാണ് ഇപ്പോള്‍ പ്രധാന ചര്‍ച്ചാ വിഷയം. ഇരുവര്‍ക്കും വിവാഹാശംസകള്‍ നേര്‍ന്നുകൊണ്ട് നിരവധി പ്രമുഖര്‍ എത്തിയിരുന്നു. എന്നാല്‍ ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണിന്റേയും രണ്‍വീര്‍ സിങ്ങിന്റേയും ആശംസകള്‍ ഇതില്‍ കണ്ടില്ല.
സ്റ്റാര്‍ കപ്പിള്‍സിന് രണ്‍വീറും ദീപികയും ആശംസകള്‍ അറിയിക്കാതിരുന്നതിന് പാപ്പരാസികള്‍ പല കാരണങ്ങളും കണ്ടെത്തി. എന്നാല്‍ ഇതിനെയെല്ലാം പൊളിച്ചടുക്കിക്കൊണ്ടാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വരുന്നത്. സോഷ്യല്‍ മീഡിയയിലൂടെ രണ്ട് വരിയില്‍ ആശംസകള്‍ ഒതുക്കാതെ ഇരുവര്‍ക്കും സ്പെഷ്യല്‍ ഗിഫ്റ്റ് നല്‍കിയിരിക്കുകയാണ് ദീപികയും രണ്‍വീറും.
മനോഹരമായ റോസാപ്പൂക്കള്‍ക്കൊപ്പം കൊഹ് ലിക്കും അനുഷ്കയ്ക്കും ആശംസ സന്ദേശം അയച്ചെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായിരിക്കണം തന്റെ ആശംസാ സന്ദേശമെന്ന് ദീപികയ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നെന്നാണ് ഇന്ത്യ ഡോട്ട് കോമില് വന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്.
രണ്‍വീര്‍ കപൂറും അനുഷ്കയും സിനിമ ജീവിതത്തിന്റെ തുടക്കത്തില്‍ പ്രണയത്തിലായിരുന്നെന്നും അതിനാലാണ് ദീപിക ആശംസ സന്ദേശം അയക്കാതിരുന്നതെന്നുമാണ് മുന്‍പ് വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതെല്ലാം വെറും കഥകള്‍ മാത്രമാണെന്ന് തെളിയിക്കുകയാണ് ദീപികയുടേയും രണ്സീറിന്റേയും സര്‍പ്രൈസ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ