യഥാര്‍ഥ ജീവിതത്തില്‍ ഈ 'ബല്ലാല്‍ദേവ' തന്നെ ഹീറോ; ഒരു കണ്‍ കാഴ്ചയില്‍ വിസ്മം തീര്‍ത്ത് റാണ

ഒരു കണ്ണിന് കാഴ്ചയില്ലെന്നതിന്റെ പരിമിതി ഒരിക്കല്‍ പോലും റാണയുടെ അഭിനയത്തെ ബാധിച്ചിട്ടില്ല
യഥാര്‍ഥ ജീവിതത്തില്‍ ഈ 'ബല്ലാല്‍ദേവ' തന്നെ ഹീറോ; ഒരു കണ്‍ കാഴ്ചയില്‍ വിസ്മം തീര്‍ത്ത് റാണ

നായകനോളം ശക്തനായ വില്ലനായിരുന്നു ബാഹുബലിയുടെ രണ്ടാം ഭാഗത്തില്‍ പ്രേക്ഷകരെ വിസ്മയത്തിലാക്കിയത്. അമരേന്ദ്ര ബാഹുബലിയായും, മഹേന്ദ്ര ബാഹുബലിയായും നിറഞ്ഞാടിയ പ്രഭാസ് പ്രേക്ഷകരിലേക്കെത്തിച്ച ആവേശത്തിന് ഒപ്പം നില്‍ക്കുന്നതായിരുന്നു വില്ലനായി കളം നിറഞ്ഞ റാണ ദഗുപതിയുടെ അഭിനയവും.

ബാഹുബലി ഇതിഹാസ സിനിമയാകുമെങ്കില്‍ ബല്ലാല്‍ദേവ ഇതിഹാസ വില്ലനാകും. എന്നാല്‍ ബല്ലാല്‍ദേവയായി തകര്‍ത്തഭിനയിച്ച റാണയുടെ ഒരു കണ്ണിന് കാഴ്ചയില്ലെന്ന് പറഞ്ഞാല്‍ ബാഹുബലി കണ്ടവരില്‍ പലരും ആദ്യം വിശ്വസിക്കില്ലെന്ന് ഉറപ്പ്. കാരണം റാണയുടെ അഭിനയം തന്നെ. ഒരു കണ്ണിന് കാഴ്ചയില്ലെന്നതിന്റെ പരിമിതി ഒരിക്കല്‍ പോലും റാണയുടെ അഭിനയത്തെ ബാധിച്ചിട്ടില്ല. 

ടെലിവിന്‍ ഇന്റര്‍വ്യൂവിലൂടെ റാണ വെളിപ്പെടുത്തിയപ്പോഴാണ് ഇക്കാര്യം എല്ലാവരും അറിയുന്നത്. അതും ഇപ്പോഴല്ല. ബാഹുബലി ഇറങ്ങുന്നതിന് മുന്‍പായിരുന്നു റാണയുടെ വെളിപ്പെടുത്തല്‍. എന്നലിപ്പോള്‍ തന്റെ ഒരു കണ്ണിന് കാഴ്ചയില്ലെന്ന് റാണയുടെ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 

ഇടത് കണ്ണ് കൈകൊണ്ടു മറച്ചു പിടിച്ച് റാണ പറഞ്ഞു ' എനിക്ക് ഒന്നും കാണാനാകില്ലെന്ന്'. 2016ലായിരുന്നു റാണ ടെലിവിഷന്‍ ഷോയില്‍ ഇക്കാര്യം പറഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com