ഒക്ടോബറില്‍ റിലീസിന് തയ്യാറെടുക്കുകയാണ് ഇളയദളപതി വിജയുടെ മെര്‍സല്‍. ചുവപ്പണിഞ്ഞ വിജയുടെ ലുക്കില്‍ ആദ്യ പോസ്റ്റര്‍ വന്നതിന് പിന്നാലെ സിനിമയുടെ ടീസറിനായി ആരാധകര്‍ മുറവിളി ഉയര്‍ത്തിക്കൊണ്ടിരിക്കുകയായിരുന്നു.
ഒടുവില്‍, സെപ്തംബര്‍ 21ന് മെര്‍സലിന്റെ ടീസര്‍ പുറത്തിറക്കുമെന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരിക്കുന്നത്.
ആദ്യമായി മൂന്ന് റോളുകളില്‍ വിജയ് എത്തുന്നു എന്നതാണ് ആരാധകരുടെ ആകാംക്ഷ വര്‍ധിപ്പിക്കുന്നത്. ബാഹുബലിക്ക് കഥയൊരുക്കിയ കെ.വി.വിജയാനന്ദ് പ്രസാദാണ് മെര്‍സലിനായി തിരക്കഥ തയ്യാറാക്കിയത്.
കാജല്‍ അഗര്‍വാള്‍, സാമന്ത, നിത്യ മേനോന് എന്നീ മൂന്ന് പേരാണ് നൂറ് കോടി ചിലവില്‍ നിര്‍മിച്ചിരിക്കുന്ന മെര്‍സലില്‍ വിജയുടെ നായികമാരാകുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ