രജനീകാന്തിന്റെ റോബോട്ട് 2 ഒരുങ്ങുന്നത് പൂര്‍ണ ഇന്ത്യന്‍ ചിത്രമായി

ഇന്ത്യയിലെ തന്നെ ബിഗ് ബജറ്റ് ചിത്രമായ രജനീകാന്തിന്റെ റോബോട്ട് 2 ഒരുങ്ങുന്നത് പൂര്‍ണ ഇന്ത്യന്‍ ചിത്രമായി - 350 കോടി മുടക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 
രജനീകാന്തിന്റെ റോബോട്ട് 2 ഒരുങ്ങുന്നത് പൂര്‍ണ ഇന്ത്യന്‍ ചിത്രമായി

ന്യൂഡെല്‍ഹി: ഇന്ത്യയിലെ തന്നെ ബിഗ് ബജറ്റ് ചിത്രമായ രജനീകാന്തിന്റെ റോബോട്ട് 2 ഒരുങ്ങുന്നത് പൂര്‍ണ ഇന്ത്യന്‍ ചിത്രമായി. പൂര്‍ണമായും ഇന്ത്യയില്‍ ചിത്രീകരിച്ചതും ഗ്രാഫിക്‌സ് വര്‍ക്കുകള്‍ ഉള്‍പ്പെടെ സാങ്കേതിക പ്രവര്‍ത്തകരല്ലൊം ഇന്ത്യക്കാരാണെന്നതുമാണ് സിനിമയുടെ പ്രത്യേകത. 350 കോടി മുടക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 

ഡല്‍ഹിയും ചെന്നൈയിലുമായിരുന്നു റോബോട്ട് 2 ന്റെ ചിത്രീകരണം. സിനിമയുടെ ക്ലൈമാക്‌സ് ചിത്രീകരണം ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ വെച്ചായിരുന്നു. ഇന്ത്യന്‍ ചലചിത്ര രംഗത്ത് ആദ്യമായാണ് ഒരു ചിത്രത്തിന്റെ  ത്രിഡി വര്‍ക്കുകള്‍ പൂര്‍ണമായും ഇന്ത്യയില്‍ ചിത്രീകരിച്ചിരിക്കുന്നത്.

ഒക്ടോബറില്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രം ഏഴ് ഭാഷകളിലാണ് ഇറങ്ങുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയക്ക് നല്ലൊരു ഉദാഹരണമാണ് ഈ ചിത്രമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ തന്നെ പറയുന്നത്. 

മ്യൂസിക് ഒരുക്കിയിരിക്കുന്നത് എ ആര്‍ റഹ്മാനാണ്. നിറവ് ഷായുടെ ചായാഗ്രഹണത്തില്‍ ശബ്ദമിശ്രണം നടത്തിയത് ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കൂട്ടിയാണ്. ചിത്രത്തില്‍ മറ്റൊരു പ്രധാനവേഷത്തിലെത്തുന്നത് ബോളിവുഡ് താരം അക്ഷയ്കുമാറാണ്. തിന്മയ്ക്ക് വേണ്ടി പരീക്ഷണം നടത്തുന്ന ശാസ്ത്രജ്ഞന്റെ വേഷമാണ് ചിത്രത്തില്‍ അക്ഷയ്കുമാറിന്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com