നൂറു കോടി സ്വപ്‌നങ്ങളുടെ കഥ: സച്ചിന്‍ ബില്ല്യണ്‍ ഡ്രീംസിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

നൂറു കോടി സ്വപ്‌നങ്ങളുടെ കഥ: സച്ചിന്‍ ബില്ല്യണ്‍ ഡ്രീംസിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം സച്ചന്‍ ടെണ്ടുല്‍ക്കറുടെ ജീവിതകഥ പറയുന്ന സച്ചിന്‍  എ ബില്ല്യണ്‍ ഡ്രീംസിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. എആര്‍ റഹ്മാന്‍ സംഗീതം നല്‍കുന്ന സിനിമ നിര്‍മിക്കുന്നത് രവി ഭഗ്ചന്ദ്കയും കാര്‍ണിവല്‍ മോഷന്‍ പിക്‌ച്ചേഴ്‌സും കൂടിയാണ്. 1983ല്‍ കപില്‍ദേവ് നയിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലോകക്കപ്പുയര്‍ത്തുന്നത് കണ്ട സച്ചിന്‍ ഒരിക്കല്‍ തനിക്കും ഈ കപ്പ് ഉയര്‍ത്തണമെന്ന് സ്വയം പറയുന്നത് ട്രെയിലറില്‍ കാണാം.
 

ഇന്ന് കാണുന്ന സച്ചിനിലേക്കുള്ള ദൂരം വരഞ്ഞു കാണിക്കുന്നതാകും ചിത്രമെന്നാണ്  ട്രെയിലറിലൂടെ ലഭിക്കുന്ന സൂചന. സഹോദരനൊപ്പം കളിച്ചു നടന്ന് ക്രിക്കറ്റ് ലോകം തന്റെ കാല്‍ക്കീഴിലാക്കിയ ഇതിഹാസ താരത്തിന്റെ ജീവിതം സിനിമയാകുമ്പോള്‍ ആരാധകര്‍ ഏറെ ആവേശത്തിലാണ്. 
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്രസിംഗ് ധോണിയുടെ ജീവിതം സിനിമയായ പശ്ചാത്തലത്തില്‍ കായിക പ്രേമികളെല്ലാം വളരെയധികം ആകാംഷയോടെയാണ് സച്ചിന്റെ സിനിമയെ കാത്തിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com