'പ്രിയങ്ക ചോപ്രയേയും ദീപിക പദുക്കോണിനേയും കത്രീന തോല്‍പ്പിക്കും'; പ്രിയ നായികയെ വാനോളം പുകഴ്ത്തി സല്‍മാന്‍ ഖാന്‍ 

ഡാന്‍സ് കളിക്കാന്‍ കത്രീനക്കുള്ള കഴിവിനെ മനംനിറയെ പ്രശംസിച്ചിരിക്കകുകയാണ് താരം
'പ്രിയങ്ക ചോപ്രയേയും ദീപിക പദുക്കോണിനേയും കത്രീന തോല്‍പ്പിക്കും'; പ്രിയ നായികയെ വാനോളം പുകഴ്ത്തി സല്‍മാന്‍ ഖാന്‍ 

ന്റെ പ്രീയപ്പെട്ട നായികയായ കത്രീന കൈഫിനെ പുകഴ്ത്താനുള്ള ഒരു അവസരവും ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ ഖാന്‍ പാഴാക്കാറില്ല. ഡാന്‍സ് കളിക്കാന്‍ കത്രീനക്കുള്ള കഴിവിനെ മനംനിറയെ പ്രശംസിച്ചിരിക്കകുകയാണ് താരം. ബോളിവുഡിലെ ഏറ്റവും മികച്ച ഡാന്‍സര്‍മാരായ പ്രിയങ്ക ചോപ്ര, ദീപിക പദുക്കോണ്‍ എന്നിവരെ തോല്‍പ്പിക്കാന്‍ പോലും കത്രീനയ്ക്ക് കഴിവുണ്ടെന്നാണ് സല്‍മാന്‍ പറയുന്നത്. സല്‍മാന്‍ ഖാനിന്റെ പുതിയ ചിത്രമായ ടൈഗര്‍ സിന്ദ ഹെയിലെ നായികയാണ് കത്രീന കൈഫ്. 

കത്രീനയുടെ ഡെഡിക്കേഷനാണ് അവളെ മികച്ച ഡാന്‍സറാക്കാന്‍ സഹായിച്ചതെന്നാണ് സല്‍മാന്‍ പറയുന്നത്. കത്രീനയ്ക്ക് അവളുടെ കുറവുകള്‍ വ്യക്തമായി അറിയാമെന്നും അതിനാല്‍ അവള്‍ക്ക് പറ്റാത്ത കാര്യങ്ങള്‍ ചെയ്യാന്‍ എത്ര കഷ്ടപ്പെടാനും തയാറാണെന്നും അദ്ദേഹം പറഞ്ഞു. ബോളിവുഡിലേക്ക് വരുന്ന സമയത്ത് അവള്‍ക്ക് ഡാന്‍സ് കളിക്കാന്‍ അറിയില്ലായിരുന്നു. എന്നാല്‍ ഇന്ന് ഏറ്റവും മികച്ച ഡാന്‍സര്‍മാരില്‍ ഒരാളാണ് കത്രീനയെന്നും സല്‍മാന്‍ പറഞ്ഞു. ഏറ്റവും മികച്ച ഡാന്‍സര്‍മാരായ പ്രിയങ്ക ചോപ്രയേയും ദീപിക പദുക്കോണിനേയും പരാജയപ്പെടുത്താനാകുമെന്നും വാഗ്യു ഇന്ത്യയുടെ ഡിസംബര്‍ പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ സല്‍മാന്‍ വ്യക്തമാക്കി. 

മേനെ പ്യാര്‍ ക്യുന്‍ കിയ, യുവ് രാജ്, അക് ദ ടൈഗര്‍ എന്നീ സിനിമകളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. സഹപ്രവര്‍ത്തക മാത്രമല്ല സല്‍മാന്റെ അടുത്ത സുഹൃത്ത്കൂടിയാണ് കത്രീന. ഇരുവരും മികച്ച ബന്ധമാണ് സൂക്ഷിക്കുന്നത്. ഞങ്ങള്‍ പരസ്പരം കാണുന്നത് അതിസുന്ദരരും വളരെ കഴിവുള്ളവരും ആയിട്ടല്ല വളരെ സാധാരണക്കാരായിട്ടാണ്.  അതിനാലാണ് വിജയ ജോഡികളാവാന്‍ സാധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പലകാര്യത്തിലും കത്രീനയുടെ ഉപദേശം താന്‍ തേടാറുണ്ടെന്നും എന്നാല്‍ അവള്‍ സിനിമ കാണാന്‍ വിളിച്ചുകൊണ്ടുപോയാല്‍ അത് വന്‍ ദുരന്തമകുമെന്നും സല്‍മാന്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com