ഹിന്ദുത്വവും താലിബാനും തമ്മില്‍ എന്താണ് വ്യത്യാസം? അപര്‍ണ സെന്‍

ഹിന്ദു മതത്തെക്കുറിച്ചും ഇന്ത്യന്‍ സംസ്‌കാരത്തെക്കുറിച്ചും ഒന്നും അറിയാത്തവരാണ് ഇത് രണ്ടും പറഞ്ഞ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് അപര്‍ണ പറഞ്ഞു
ഹിന്ദുത്വവും താലിബാനും തമ്മില്‍ എന്താണ് വ്യത്യാസം? അപര്‍ണ സെന്‍


ഹിന്ദുത്വവും താലിബാനും തമ്മില്‍ എന്താണ് വ്യത്യാസമെന്ന് പ്രശസ്ത
ചലച്ചിത്ര സംവിധായികയും തിരക്കഥാകൃത്തും നടിയുമായ അപര്‍ണ സെന്‍. 22മത് കേരള രാജ്യന്തര ചലച്ചിത്ര മേളയില്‍ ഓപ്പണ്‍ ഫോറം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

ഹിന്ദു മതത്തെക്കുറിച്ചും ഇന്ത്യന്‍ സംസ്‌കാരത്തെക്കുറിച്ചും ഒന്നും അറിയാത്തവരാണ് ഇത് രണ്ടും പറഞ്ഞ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് അപര്‍ണ പറഞ്ഞു. ചിലര്‍ ചോദിക്കുന്നത് രാജ്യത്ത് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ എന്തിനാണ് നിങ്ങള്‍ ഒരു പ്രാധാന്യവുമില്ലാത്ത പദ്മാവതി സിനിമയെക്കുറിച്ച് ചര്‍ച്ച നടത്തുന്നത് എന്നാണ്. എന്നാല്‍ സ്വാതതന്ത്ര്യത്തിന്റെ കാര്യം വരുമ്പോള്‍ പദ്മാവതിയക്കുറിച്ചുള്ള ചര്‍ച്ചകള്‍ വളരെ പ്രധാനപ്പെട്ടതാണ്. ആവിഷ്‌കാര സ്വാതനന്ത്ര്യത്തിനായാണ് നമ്മള്‍ പൊരുതുന്നത്. 

തീവ്രഹിന്ദുത്വവാദികള്‍ പറയുന്നത് പദ്മാവതി രാജ്ഞിയാണ്, ദേവിയാണ് എന്നൊക്കെയാണ്. എന്നാല്‍ അതില്‍ ചരിത്രപരമായി എന്തെങ്കിലും സത്യമുണ്ടോ എന്ന് ഇതുവരേയും തെളിയിക്കപെട്ടിട്ടില്ല. 

ദേശസ്‌നേഹികളെന്ന് സ്വയം അവകാശപ്പെടുന്ന ഹിന്ദുത്വവാദികള്‍ മറന്നുപോകുന്ന ഒന്നുണ്ട്, റാണി പദ്മിനിയെ ആദ്യം ജനങ്ങളില്‍ മുന്നില്‍ എത്തിച്ചത് ഒരു മുസ്‌ലിം സൂഫി കവിയായിരുന്നു എന്നത്. യഥാര്‍ഥ പ്രശനങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ഭരണകൂടം ഈ ആള്‍ക്കൂട്ട ഭീകരതയ്ക്ക് കൂട്ടുനില്‍ക്കുകയാണ്.  ദേശീയത,ഹിന്ദുത്വം എന്നൊക്കെ വിളിച്ചു കൂവുന്നവര്‍ക്ക് എന്താണ് ദേശീയതയെന്നും ഹിന്ദുത്വമെന്നും ശരിക്കും അറിയാമോ? 

ഒരു സൃഷ്ടിക്കെതിരെ എതിര്‍പ്പുണ്ടെങ്കില്‍ തീര്‍ച്ചയായും അത് പ്രകടിപ്പിക്കണം,പ്രതിഷേധിക്കണം.് പക്ഷേ കലാപം സൃഷ്ടിക്കാന്‍ ജനക്കൂട്ടത്തിന് അധികാരമില്ല. അങ്ങനെ സൃഷ്ടിക്കപ്പെടുന്ന കലാപങ്ങള്‍ അടിച്ചൊതുക്കാന്‍ സാധിച്ചില്ലെങ്കില്‍ ആ ഭരണകൂടം തികച്ചും പരാജയമാണ്. രാജിവച്ച് പുറത്തു പോണം. അപര്‍ണ സെന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com