'വളരെ പ്രശസ്തനായ ഒരു വ്യക്തി എന്നെ ചതിച്ചു'; പഴയ ബന്ധങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് ഷാഹിദ് കപൂര്‍

താന്‍ രണ്ട് സഹപ്രവര്‍ത്തകരുമായി പ്രണയത്തിലായിരുന്നെന്ന് അദ്ദേഹം പറഞ്ഞതായി മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്തു
'വളരെ പ്രശസ്തനായ ഒരു വ്യക്തി എന്നെ ചതിച്ചു'; പഴയ ബന്ധങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് ഷാഹിദ് കപൂര്‍

മുന്‍ കാലങ്ങളിലെ തന്റെ ജീവിതത്തിലെ ബന്ധങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് ബോളിവുഡ് താരം ഷാഹിദ് കപൂര്‍. നേഹ ദൂപികയുമായുള്ള ചാറ്റ് ഷോയിലാണ് പരാജയപ്പെട്ട ബന്ധങ്ങളെക്കുറിച്ചും നേരിടേണ്ടിവന്ന വഞ്ചനയെക്കുറിച്ചും അദ്ദേഹം മനസ് തുറന്നത്. 

താന്‍ രണ്ട് സഹപ്രവര്‍ത്തകരുമായി പ്രണയത്തിലായിരുന്നെന്ന് അദ്ദേഹം പറഞ്ഞതായി മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. ബോളിവുഡ് സുന്ദരി കരീന കപൂറുമായി ദീര്‍ഘനാള്‍ ഷാഹിദ് പ്രണയത്തിലായിരുന്നു. ഇത് കൂടാതെ നടി പ്രിയങ്ക ചോപ്രയുമായും അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്. വളരെ പ്രശസ്തനായ ഒരു വ്യക്തി ഒരിക്കല്‍ തന്നെ വഞ്ചിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 

ഷാഹിദിന്റെ ഭാര്യ മിറയും കളര്‍ ഇന്‍ഫിനിറ്റി ഷോയില്‍ പങ്കെടുത്തിരുന്നു. ബോളിവുഡിലെ ഏത് നടിക്കാണ് പുതിയ സ്റ്റൈലിസ്റ്റിനെ വേണ്ടതെന്ന ചോദ്യത്തിന് മിറ പറഞ്ഞത് വിദ്യ ബാലന്റെ പേരാണ്. വികാസ് ഹെഹല്‍ സംവിധാനം ചെയ്ത ശാന്താറാണ് ഷാഹിദിന്റെ കരിയറിലെ ഏറ്റവും മോശം ചിത്രമെന്നാണ് ഇരുവരും പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com